x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​പ്പു​ർ സം​ഘ​ർ​ഷ​ഭ​രി​തം: വെ​ടി​വ​യ്പി​ൽ നാ​ലു നാഗാ വിഭാഗക്കാർ കൊ​ല്ല​പ്പെ​ട്ടു

വെബ്ഡെസ്ക്
Published: November 14, 2026 03:37 AM IST | Updated: November 14, 2026 03:37 AM IST

മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് കാവൽ നിൽക്കുന്ന സൈനികൻ.

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ സം​​​ഘ​​​ർ​​​ഷം തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഉ​​​ഖ്റു​​​ൾ ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു കാ​​​റു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ നാ​​​ലു നാ​​ഗാ വി​​ഭാ​​ഗ​​ക്കാ​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇം​​​ഫാ​​​ൽ-​​​ഉ​​​ഖ്റു​​​ൾ റോ​​​ഡി​​​ൽ ന്യൂ ​​​ഹെ​​​വ​​​ൻ മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.സാ​​​യു​​​ധ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ര​​​ണ്ടു കാ​​​റു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ര​​​ണ്ടു പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്. നാ​​​ലു പേ​​​രും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. അ​​മ്മ​​യും മ​​ക​​നും മ​​റ്റൊ​​രു കു​​ടും​​ബ​​ത്തി​​ലെ സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​മാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​ങ്കി​​ല്ലെ​​ന്ന് ഉ​​ഖ്റു​​ളി​​ലെ കു​​ക്കി സം​​ഘ​​ട​​ന അ​​റി​​യി​​ച്ചു. വ്യാ​​​ഴാ​​​ഴ്ച കാം​​​ഗ്പോ​​​ക്പി ജി​​​ല്ല​​​യി​​​ൽ തീ​​​വ്ര​​​വാ​​​ദി ഗ്രൂ​​​പ്പു​​​ക​​​ൾ ത​​​മ്മി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ നാ​​​ൽ​​​പ്പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​രി​​​യാ​​​യ കു​​​ക്കി വ​​​നി​​​ത കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

മ​​ണി​​പ്പു​​രി​​ൽ ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ലാ​​ണു കു​​​ക്കി​​​ക​​​ളും നാ​​​ഗാ വി​​​ഭാ​​​ഗ​​​ക്കാ​​​രും ത​​​മ്മി​​​ൽ രൂ​​​ക്ഷ സം​​​ഘ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​ത്. അ​​​ന്പ​​​തി​​​ലേ​​​റെ പേ​​ർ കു​​​ക്കി-​​​നാ​​​ഗാ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു.

മ​​ണി​​പ്പു​​രി​​ൽ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ അ​​ഞ്ചു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തി​​ൽ സ​​ർ​​ക്കാ​​രി​​നെ​​തി​​രേ രൂ​​ക്ഷ വി​​മ​​ർ​​ശ​​ന​​വു​​മാ​​യി കോ​​ൺ​​ഗ്ര​​സ് നി​​യ​​മ​​സ​​ഭാ ക​​ക്ഷി നേ​​താ​​വ് കേ​​ഷാം മേ​​ഘ​​ച​​ന്ദ്ര രം​​ഗ​​ത്തെ​​ത്തി. കൊ​​ല​​പാ​​ത​​ക​​ങ്ങ​​ൾ​​ക്കെ​​തി​​രേ എ​​ന്നാ​​ണു സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ക​​യെ​​ന്ന് അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു.

Tags : Manipur Turmoil Nagas Shooting Conflict Ukhrul district Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up