വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ എല്ലാ വിമാന സർവീസുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ നിർദേശം. സുരക്ഷാ കാരണങ്ങളും മുൻനിർത്തിയാണ് നടപടിയെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു.
സർവീസുകൾ നിർത്തിവയ്ക്കാനുണ്ടായ കൃത്യമായ കാരണം വ്യക്തമല്ല. എന്നാൽ രാജ്യത്തുടനീളമുള്ള വിമാന ഗതാഗതം നിയന്ത്രിക്കുന്ന ‘എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ' ബാധിക്കുന്ന ആശയവിനിമയ തകരാർ ഉണ്ടായിട്ടുണ്ടെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വക്താവ് പറഞ്ഞു. ഇത് സൈബർ ആക്രമണമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് നിയമപാലക ഉദ്യോഗസ്ഥരും അറിയിച്ചു.
ഇതിനുമുമ്പ് രാജ്യവ്യാപകമായി വിമാന സർവീസുകൾ നിർത്തിവയ്ക്കേണ്ടി വന്നത് 2023 ജനുവരിയിലാണ്. പൈലറ്റുമാർക്കുള്ള അറിയിപ്പ് സംവിധാനം (pilot notification system) തകരാറിലായതിനെ തുടർന്നായിരുന്നു അത്.
Tags : flight services suspends America Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews