Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalladi

കള്ളാടി മണ്ണിടിച്ചില്‍: സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കും ഉത്തരവാദിത്വമെന്ന് കോടതി

കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ക​​​ള്ളാ​​​ടി​​​യി​​​ല്‍ ഏ​​​ഴു​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​ക്കു​​​ണ്ടെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

പ​​​രി​​​സ്ഥി​​​തി അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തി​​​നാ​​​ല്‍ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ത​​​ങ്ങ​​​ള്‍ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മി​​​ല്ലെ​​​ന്ന അ​​​ഥോ​​​റി​​​റ്റി നി​​​ല​​​പാ​​​ടി​​​നെ വി​​​മ​​​ര്‍ശി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, എ.​​​കെ. പ്രീ​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം. ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ല്‍നി​​​ന്ന് അ​​​ഥോ​​​റി​​​റ്റി​​​ക്ക് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​നാ​​​കി​​​ല്ലെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​ഭ​​​വ​​​ത്തി​​​ല്‍ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ വീ​​​ഴ്ച ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​മി​​​ക്ക​​​സ് ക്യൂ​​​റി നേ​​​ര​​​ത്തേ കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ല്‍ മ​​​റു​​​പ​​​ടി ന​​​ല്‍കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വി​​​ഷ​​​യം ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​റ്റി​​​ട​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍കാ​​​നും മു​​​ന്‍ക​​​രു​​​ത​​​ല്‍ സ്വീ​​​ക​​​രി​​​ക്കാ​​​നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. ചൂ​​​ര​​​ല്‍മ​​​ല ദു​​​ര​​​ന്ത​​​ത്തെ​​​ത്തു​​​ട​​​ര്‍ന്ന് സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ച ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ക​​​ള്ളാ​​​ടി വി​​​ഷ​​​യ​​​വും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

Kerala

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ: ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രും, ഇ​നി ക​ണ്ടെ​ത്താ​നു​ള​ള​ത് ഒ​രാ​ളെ

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ക​ള​ളാ​ടി​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ ന​ട​ന്ന സ്ഥ​ല​ത്ത് ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രും. ഇ​നി ഒ​രാ​ളെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. അ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ ഹി​മാ​ച​ല്‍ സ്വ​ദേ​ശി ബി​ക്രം സി​ങ് റാ​ണ​യെ ആ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. മീ​നാ​ക്ഷി പാ​ല​ത്തി​ല്‍ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ര്‍ താ​ഴെ നി​ന്നാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്. ബം​ഗാ​ള്‍ സ്വ​ദേ​ശി രാ​ഗേ​ഷ് ഗു​ചെ​യ്തി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. നി​ര്‍​മാ​ണ ക​മ്പ​നി സ​ര്‍​വേ​യ​റാ​യി​രു​ന്നു രാ​ഗേ​ഷ്. ക​ള​ളാ​ടി​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഏ​ഴു​പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

അ​തേ​സ​മ​യം, ക​ള്ളാ​ടി​യി​ൽ അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്തെ മ​ണ്ണ് നീ​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ന്‍ വി​ദ​ഗ്ധ​സ​മി​തി​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചു. മൂ​ന്നം​ഗ സ​മി​തി​യെ​യാ​ണ് നി​യ​മി​ച്ച​ത്. കാ​ലി​ക്ക​റ്റ് എ​ന്‍​ഐ​ടി പ്രൊ​ഫ​സ​ര്‍ ഡോ. ​സ​ന്തോ​ഷ് ജി. ​ത​മ്പി, പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​ജൂ​ഡ് ഇ​മ്മാ​നു​വ​ല്‍, എ​ന്‍​സി​ഇ​എ​സ്എ​സ് ഡ​യ​റ​ക്ട​റു​ടെ പ്ര​തി​നി​ധി എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്.

മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാ​ങ്കേ​തി​ക സ​ഹാ​യം തേ​ടി​യി​രു​ന്നു. വി​ദ​ഗ്ധ​സ​മി​തി അം​ഗ​ങ്ങ​ള്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ട പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും ചെ​യ്യും.

 

Kerala

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി; ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത് ഒ​രാ​ളെ

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. തെ​ര​ച്ചി​ലി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. പു​ഴ​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​നി ഒ​രാ​ളെ കൂ​ടി​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. ക​ള്ളാ​ടി​യി​ലെ തെ​ര​ച്ചി​ൽ ഇ​ന്ന് നാ​ലാം ദി​വ​സ​മാ​ണ്. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൂ​ന്ന് മൃ​ത​ദേ​ഹം ല​ഭി​ച്ചി​രു​ന്നു.

ക​ള്ളാ​ടി- ആ​ന​ക്കാം​പൊ​യി​ൽ തു​ര​ങ്ക​പാ​ത നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന ക​രാ​ർ ക​മ്പ​നി​യാ​യ ദി​ലീ​പ് ബി​ൽ​ഡ് കോ​ണി​ന്റെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

മ​ന്ത്രി​മാ​രാ​യ എ.​പി അ​നി​ൽ​കു​മാ​ർ, അ​ഡ്വ. ടി. ​സി​ദ്ദി​ഖ് എ​ന്നി​വ​ർ പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്ത് തെ​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള കൊ​ങ്ക​ൺ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കും.

Kerala

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍; കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്നും തു​ട​രും

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്നും തു​ട​രും. തെരച്ചിൽ നാലാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പ​രി​ക്കേ​റ്റ ഏ​ഴു​പേ​ര്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്നു.

വ​യ​നാ​ട് ഉ​ള്‍​പ്പെ​ടെ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ലേ​ര്‍​ട്ടാ​ണ്. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കും.

മൂ​ന്നാം ദി​ന​ത്തി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ ഒ​ന്നാം സോ​ണി​ലും മൂ​ന്നാം സോ​ണി​ലും പു​ഴ​യി​ലും തി​ര​ച്ചി​ല്‍ ന​ട​ത്തും. മ​ണ്ണ് അ​തി​വേ​ഗം നീ​ക്കാ​ന്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​ക്കും. ക​ണ്ടെ​ടു​ത്ത മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ള്‍ എം​ബാം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം എ​യ​ര്‍ ലി​ഫ്റ്റി​ലൂ​ടെ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും.

ഏ​ഴ് പേ​രാ​ണ് പ​രി​ക്കേ​റ്റ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. വ​യ​നാ​ട്ടി​ല്‍ ഇ​ട​വി​ട്ടു​ള്ള മ​ഴ​യ്ക്ക് ശ​മ​നം ഇ​ല്ലാ​ത്ത​തി​നാ​ല്‍ മൂ​ന്നാം ദി​ന​ത്തി​ലെ​തി​ന് സ​മാ​ന​മാ​യ കാ​ലാ​വ​സ്ഥ​യാ​ണെ​ങ്കി​ല്‍ ദൗ​ത്യ​ത്തി​ന് വേ​ഗം കൂ​ടും.

Kerala

ക​ള്ളാ​ടി; മ​ണ്ണ് മാ​റ്റു​ന്ന​ത് പ്ര​തി​സ​ന്ധി: മ​ന്ത്രി

ക​​​ല്‍​പ്പ​​​റ്റ: ക​​​ള്ളാ​​​ടി മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ മേ​​​ഖ​​​ല​​​യി​​​ല്‍ മ​​​ഴ തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ല്‍ മ​​​ണ്ണ് മാ​​​റ്റു​​​ന്ന​​​ത് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നു പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​കെ. ബ​​​ഷീ​​​ര്‍.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​ണ്ണ് നീ​​​ക്കം ചെ​​​യ്താ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. അ​​​തി​​​നാ​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും നി​​​ര്‍​മാ​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍​ക്കു ല​​​ഭി​​​ച്ച അ​​​നു​​​മ​​​തി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍: ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട ക​ള്ളാ​ടി മീ​നാ​ക്ഷി പാ​ല​ത്തി​ന​ടു​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​ണ്ണി​ടി​ഞ്ഞ് കാ​ണാ​താ​യ​തി​ല്‍ ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ര​ക്ഷാ​ദൗ​ത്യ​സം​ഘം വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​പ​ക​ട മേ​ഖ​ല​യി​ലെ സോ​ണ്‍ ര​ണ്ടി​ല്‍ മ​ണ്ണ് കു​മി​ഞ്ഞ ഭാ​ഗ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ആ​ന​ക്കാം​പൊ​യി​ല്‍-​ക​ള്ളാ​ടി തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം ന​ട​ത്തു​ന്ന ദി​ലീ​പ് ബി​ല്‍​ഡ്‌​കോ​ണ്‍ ക​മ്പ​നി ക​ണ്‍​സ്ട്ര​ക്ഷ​ന്‍ മാ​നേ​ജ​ര്‍ വി​ക്രം റാ​ണ(​ഹി​മാ​ച​ല്‍ പ്ര​ദേ​ശ്),എ​ന്‍​ജി​നി​യ​ര്‍ രാ​ഹു​ല്‍(​ഹി​മാ​ച​ല്‍ പ്ര​ദേ​ശ്), എ​സ്‌​ക​വേ​റ്റ​ര്‍ ഓ​പ്പ​റേ​റ്റ​ര്‍ മു​ഹ​മ്മ​ദ് ഇം​റാ​ന്‍(​ബി​ഹാ​ര്‍), സ​ര്‍​വേ​യ​ര്‍​മാ​രാ​യ രാ​കേ​ഷ് ഗു​ച്ചൈ​ദ്(​പ​ശ്ചി​മ​ബം​ഗാ​ള്‍), അ​സ്ഹ​റു​ദ്ദീ​ന്‍ അ​ന്‍​സാ​രി(​ഉ​ത്ത​ര്‍​പ്ര​ദേ​ശ്) എ​ന്നി​വ​രെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്ന് കാ​ണാ​താ​യ​ത്.

വൈ​ത്തി​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം എം​ബാ​മിം​ഗി​നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കും. ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​തി​ല്‍ ദി​ലീ​പ് ബി​ല്‍​ഡ്‌​കോ​ണ്‍ ജീ​വ​ന​ക്കാ​രാ​യ ഓ​പ്പ​റേ​റ്റ​ര്‍ ച​ന്ദ്ര​ബാ​ന്‍(​മ​ധ്യ​പ്ര​ദേ​ശ്), സി​വി​ല്‍ ഫോ​ര്‍​മാ​ന്‍(​ബി​കാ​ഷ്‌​കു​മാ​ര്‍), അ​ന്‍​ച​ന്ദ്ര ബാ​ന്‍(​ജാ​ര്‍​ഖ​ണ്ഡ്)​എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച​ത​ന്നെ ല​ഭി​ച്ചി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തി​ല്‍ മൂ​ന്നു പേ​രെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്. ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ണ്. മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടി​യ പ്ര​ദേ​ശ​ത്തെ നാ​ല് സോ​ണു​ക​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ര​ണ്ട് സോ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വ്യാ​ഴാ​ഴ്ച തെ​ര​ച്ചി​ല്‍.

ക​ള്ളാ​ടി പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ര​ണ്ട് സോ​ണു​ക​ളി​ല്‍ ബു​ധ​നാ​ഴ്ച തെ​ര​ച്ചി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര, സം​സ്ഥാ​ന ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​നാം​ഗ​ങ്ങ​ള്‍, അ​ഗ്നി-​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍, പോ​ലീ​സ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​ര്‍ തെ​ര​ച്ചി​ലി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സ്‌​നി​ഫ​ര്‍, ക​ഡാ​വ​ര്‍ നാ​യ​ക​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.

NRI

മേ​പ്പാ​ടി - ക​ള്ളാ​ടി ദുരന്തം: ക​ല കു​വൈ​റ്റ് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു

കു​വൈ​റ്റ് സി​റ്റി: വ​യ​നാ​ട് മേ​പ്പാ​ടി - ക​ള്ളാ​ടി മേ​ഖ​ല​യി​ലു​ണ്ടാ​യ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ജീ​വ​ൻ ന​ഷ്‌​ട​മാ​യ​വ​ർ​ക്ക് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​റ്റ് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ദു​ര​ന്ത​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി ക​ല കു​വൈ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നും പ​രി​ക്കു പ​റ്റി​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കി അ​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നും അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഇ​ട​പെ​ട​ണ​മെ​ന്നും ക​ല കു​വൈ​റ്റ് ആ​വ​ശ്യ​പെ​ട്ടു.

ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യു​ണ്ടാ​വ​ണ​മെ​ന്നും പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കൊ​പ്പം സ​മൂ​ഹം ഒ​ന്നാ​യി നി​ൽ​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ക​ട​യ്ക്ക​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Kerala

ക​ള്ളാ​ടി ദു​ര​ന്തം; മു​ഖ്യ​മ​ന്ത്രി ഇ​ന്ന് വ​യ​നാ​ട്ടി​ലെ​ത്തും; തെ​ര​ച്ചി​ലി​ന് കെ​ഡാ​വ​ർ നാ​യ്ക്ക​ളും

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ക​ള്ളാ​ടി​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്ത് ഇ​ന്ന് വി​പു​ല​മാ​യ തെ​ര​ച്ചി​ൽ ന​ട​ക്കും. ക​രാ​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ അ​ഞ്ചു​പേ​രെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കെ​ഡാ​വ​ർ നാ​യ്ക്ക​ളെ എ​ത്തി​ച്ച് പ്ര​ദേ​ശ​ത്ത് വി​പു​ല​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തും.

മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ച മൂ​ന്ന് പേ​രു​ടെ​യും മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹ​ങ്ങ​ൾ എ​യ​ർ ലി​ഫ്റ്റ് ചെ​യ്ത് അ​വ​ര​വ​രു​ടെ നാ​ട്ടി​ലെ​ത്തി​ക്കും.

മ​ണ്ണി​ടി​ച്ചി​ലി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഏ​ഴു​പേ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന് ഉ​ച്ച​യോ​ടെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ മ​ണ്ണി​ടി​ച്ചി​ൽ ന​ട​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. നി​ല​വി​ൽ പ്ര​ദേ​ശ​ത്ത് ക​ന​ത്ത​മ​ഴ തു​ട​രു​ക​യാ​ണ്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ തെ​ര​ച്ചി​ലി​ന് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. ക​ള്ളാ​ടി​യി​ൽ തു​ര​ങ്ക​പാ​ത നി​ർ​മ്മാ​ണ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. തു​ര​ങ്ക​പാ​ത പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​ർ, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ, മേ​ൽ​നോ​ട്ട ചു​മ​ത​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Kerala

അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യി മ​​​ണ്ണ് കൂ​​​ട്ടി​​​യി​​​ട്ട് ക​രാ​ര്‍ ക​മ്പ​നി​യു​ടെ എ​ളു​പ്പ​വഴി

കോ​​​ഴി​​​ക്കോ​​​ട്: വ​​​യ​​​നാ​​​ട് മേ​​​പ്പാ​​​ടി ക​​​ള്ളാ​​​ടി​​​യി​​​ല്‍ തു​​​ര​​​ങ്ക​​​പാ​​​ത​​​യ്ക്ക് സ​​​മീ​​​പ​​​മു​​​ണ്ടാ​​​യ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നു കാ​​​ര​​​ണം ചെ​​​ല​​​വു ചു​​​രു​​​ക്കാ​​​നാ​​​യി ക​​​രാ​​​ര്‍ ക​​​മ്പ​​​നി സ്വീ​​​ക​​​രി​​​ച്ച എ​​​ളു​​​പ്പ​​​പ​​​ണി.

തു​​​ര​​​ങ്ക​​​പാ​​​ത പ്ര​​​വേ​​​ശ​​​ന​​​മു​​​ഖ​​​ത്തേ​​​ക്ക് 250 മീ​​​റ്റ​​​ര്‍ നീ​​​ള​​​ത്തി​​​ല്‍ ക​​​ട്ട് ആ​​​ന്‍​ഡ് ക​​​വ​​​ര്‍ മാ​​​തൃ​​​ക​​​യി​​​ല്‍ തു​​​ര​​​ങ്കം നി​​​ര്‍​മി​​​ക്കാ​​​നാ​​​യി എ​​​ടു​​​ത്ത മ​​​ണ്ണാ​​​ണ്, ഇ​​​വി​​​ടെനി​​​ന്ന് ഏ​​​ക​​​ദേ​​​ശം 400 മീ​​​റ്റ​​​റോ​​​ളം ദൂ​​​രെ​​​യാ​​​യി ഉ​​​യ​​​ര്‍​ന്ന സ്ഥ​​​ല​​​ത്ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാം​​​വി​​​ധം കൂ​​​ട്ടി​​​യി​​​ട്ട​​​ത്. മ​​​ണ്ണ് നി​​​ക്ഷേ​​​പി​​​ക്കാ​​​നു​​​ള്ള സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സ്ഥ​​​ലം ല​​​ഭ്യ​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ല്‍ കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ള്‍ താ​​​ണ്ട​​​ണം. അ​​​ത്ര​​​യും ദൂ​​രം ടി​​​പ്പ​​​റു​​​ക​​​ളി​​​ല്‍ മ​​​ണ്ണ​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ചെ​​​ല​​​വ് ചു​​​രു​​​ക്കാ​​​നാ​​​ണു തൊ​​​ട്ട​​​ടു​​​ത്തു​​ത​​​ന്നെ മ​​​ണ്ണ് കൂ​​​ട്ടി​​​യി​​​ട്ട​​​ത്.

തു​​​ര​​​ങ്ക​​​പാ​​​ത നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യാ​​​ല്‍ തു​​​ര​​​ങ്ക​​​ത്തി​​​ന്‍റെ ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലും മു​​​ക​​​ളി​​​ലു​​​മാ​​​യി മ​​​ണ്ണ് നി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ക​​​രാ​​​ര്‍ ക​​​മ്പ​​​നി​​​യു​​​ടെ നീ​​​ക്കം. കു​​​ന്നി​​​ന്‍​മു​​​ക​​​ളി​​​ല്‍ കൂ​​​ട്ടി​​​യി​​​ട്ട മ​​​ണ്ണ് യ​​​ന്ത്ര​​​ങ്ങ​​​ളു​​​പ​​​യോ​​​ഗി​​​ച്ച് എ​​​ളു​​​പ്പ​​​ത്തി​​​ല്‍ താ​​​ഴെ തു​​​ര​​​ങ്ക​​​ത്തി​​​നു സ​​​മീ​​​പ​​​ത്തേ​​​ക്കു നീ​​​ക്കാം. ഈ​​​വി​​​ധം പു​​​ന​​​ര്‍​നി​​​ര്‍​മാ​​​ണ സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യി കൂ​​​ട്ടി​​​യി​​​ട്ട മ​​​ണ്ണാ​​​ണു ക​​​ന​​​ത്ത മ​​​ഴ​​​യി​​​ല്‍ ഇ​​​ര​​​ച്ചെ​​​ത്തി മ​​​നു​​​ഷ്യ​​​ജീ​​​വ​​​നു​​​ക​​​ള്‍ ക​​​വ​​​ര്‍​ന്ന​​​ത്.

മേ​​​പ്പാ​​​ടി- ചൂ​​​ര​​​ല്‍​മ​​​ല റോ​​​ഡി​​​ല്‍നി​​​ന്ന് 250 മീ​​​റ്റ​​​ര്‍ മീ​​​റ്റ​​​ര്‍ ദൂ​​​രെ​​​യാ​​​ണു തു​​​ര​​​ങ്ക​​​പാ​​​ത​​​യു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​മു​​​ഖം. ര​​​ണ്ടു തു​​​ര​​​ങ്ക​​​ങ്ങ​​​ള്‍ നി​​​ര്‍​മി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ര​​​ണ്ടു റോ​​​ഡു​​​ക​​​ളാ​​​ണു ചൂ​​​ര​​​ല്‍​മ​​​ല റോ​​​ഡി​​​ല്‍നി​​​ന്നു പ്ര​​​വേ​​​ശ​​​നക​​​വാ​​​ട​​​ത്തി​​​ലേ​​​ക്കു നി​​​ര്‍​മി​​​ക്കേ​​​ണ്ട​​​ത്.

ഇ​​​തി​​​ല്‍ ഒ​​​രു തു​​​ര​​​ങ്ക​​​മു​​​ഖ​​​ത്തേ​​​ക്കു​​​ള്ള റോ​​​ഡ് നി​​​ര്‍​മാ​​​ണ​​​ത്തി​​​നാ​​​യി എ​​​ടു​​​ത്ത അ​​​സം​​​ഖ്യം ലോ​​​ഡ് മ​​​ണ്ണാ​​​ണ് ഉ​​​യ​​​ര്‍​ന്ന പ്ര​​​ദേ​​​ശ​​​ത്ത് കു​​​ന്നു​​​കൂ​​​ട്ടി​​​യ​​​ത്. തു​​​ര​​​ങ്ക​​​പാ​​​ത പ്ര​​​വൃ​​​ത്തി ആ​​​രം​​​ഭി​​​ച്ച അ​​​ന്നു​​​മു​​​ത​​​ല്‍ പ​​​ത്തു​ മാ​​​സ​​​ത്തോ​​​ള​​​മാ​​​യി എ​​​ടു​​​ത്ത മ​​​ണ്ണി​​​ന്‍റെ വ്യാ​​​പ്തി ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​തി​​​ലു​​​മ​​​ധി​​​ക​​​മാ​​​ണ്. 250 മീ​​​റ്റ​​​ര്‍ നീ​​​ള​​​ത്തി​​​ല്‍, 10 മീ​​​റ്റ​​​ര്‍ വീ​​​തി​​​യി​​​ല്‍, ഏ​​​ക​​​ദേ​​​ശം 60 മീ​​​റ്റ​​​ര്‍ ഉ​​​യ​​​ര​​​ത്തി​​​ല്‍ എ​​​ടു​​​ത്ത​​​മ​​​ണ്ണാ​​​ണ് ഇ​​​ന്ന​​​ലെ മ​​​ഴ​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലി​​​ല്‍ ദു​​​ര​​​ന്തം സൃ​​​ഷ്ടി​​​ച്ച​​​ത്.

ഈ ​​​മ​​​ണ്ണി​​​ന്‍റെ അ​​​ള​​​വ് ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​തി​​​ലു​​​മ​​​പ്പു​​​റ​​​മാ​​​ണെ​​ന്നു പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ ഹൈ​​​ദ​​​ര​​​ലി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. മ​​​ണ്ണ് നീ​​​ക്കി റോ​​​ഡു​​​ക​​​ള്‍ നി​​​ര്‍​മ്മി​​​ച്ച​​​ശേ​​​ഷം അ​​​ത്ര​​​യും ദൂ​​​ര​​​ത്തി​​​ല്‍ ക​​​ട്ട് ആ​​​ന്‍​ഡ് ക​​​വ​​​ര്‍ മാ​​​തൃ​​​ക​​​യി​​​ല്‍ കോ​​​ണ്‍​ക്രീ​​​റ്റ് ചെ​​​യ്ത് നി​​​ര്‍​മി​​​ക്കു​​​ന്ന തു​​​ര​​​ങ്കം, പാ​​​റ തു​​​ര​​​ന്നു നി​​​ര്‍​മി​​​ക്കു​​​ന്ന തു​​​ര​​​ങ്ക​​​ത്തി​​​ലേ​​​ക്കു യോ​​​ജി​​​പ്പി​​​ക്കാ​​​നാ​​​ണു പ​​​ദ്ധ​​​തി​​​യെ​​​ന്നാ​​​ണു ക​​​രാ​​​ര്‍ ക​​​മ്പ​​​നി​​​യു​​​ടെ ആ​​​ളു​​​ക​​​ള്‍ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളോ​​​ടു വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.

പ​​​രി​​​സ്ഥി​​​തി ദു​​​ര്‍​ബ​​​ല​​​മാ​​​യ ക​​​ള്ളാ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ന്ന മേ​​​പ്പാ​​​ടി, ചൂ​​​ര​​​ല്‍​മ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ഉ​​​യ​​​ര്‍​ന്ന പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​ത്ര​​​യ​​​ധി​​​കം മ​​​ണ്ണ് കൂ​​​ട്ടി​​​യി​​​ടു​​​ന്ന​​​തി​​​ലെ അ​​​പ​​​ക​​​ട​​​മാ​​​ണു പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രും ജി​​​ല്ലാ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍കൂ​​​ടി​​​യാ​​​യ വ​​​യ​​​നാ​​​ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​റും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്ന​​​ത്. സാ​​​മ്പ​​​ത്തി​​​കലാ​​​ഭ​​​വും എ​​​ളു​​​പ്പ​​​വും നോ​​​ക്കി ക​​​രാ​​​ര്‍ ക​​​മ്പ​​​നി സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​യാ​​​ണ് ദു​​​ര​​​ന്ത​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ച​​​തെ​​​ന്നു പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ​​ത​​​ന്നെ വ്യ​​​ക്ത​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ് മ​​​നു​​​ഷ്യ​​​നി​​​ര്‍മി​​​ത ദു​​​ര​​​ന്ത​​​മെ​​​ന്നു മ​​​ന്ത്രി​​​മാ​​​ര്‍ത​​​ന്നെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

മ​​​ഴ കാ​​​ര​​​ണം മ​​​ണ്ണു​​നീ​​​ക്ക​​​ല്‍ ദു​​​ഷ്‌​​​ക​​​ര​​​മാ​​​യ​​​തി​​​നാ​​​ല്‍ ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ക​​​രാ​​​ര്‍ ക​​​മ്പ​​​നി സ്ഥ​​​ല​​​ത്തു​​നി​​​ന്നു ഭൂ​​​രി​​​ഭാ​​​ഗം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും പി​​​ന്‍​വ​​​ലി​​​ച്ചി​​​രു​​​ന്നു. മ​​​ഴ​​​വെ​​​ള്ളം തി​​​രി​​​ച്ചു​​​വി​​​ടാ​​​നാ​​​യി വ​​​ള​​​രെ കു​​​റ​​​ച്ച് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളേ സൈ​​​റ്റി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നുള്ളൂ. ഇ​​​ത് വ​​​ലി​​​യ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​കാ​​​ന്‍ കാ​​​ര​​​ണ​​​മാ​​​വു​​​ക​​​യും ചെ​​​യ്തു. ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​ര്‍​ന്നാ​​​ല്‍ മ​​​ണ്ണ് കൂ​​​ട്ടി​​​യി​​​ട്ട സ്ഥ​​​ല​​​ത്തി​​​നു മു​​​ക​​​ളി​​​ല്‍ കു​​​ന്നി​​​ടി​​​യാ​​​നു​​​ള​​​ള സാ​​​ധ്യ​​​ത​​​യും നി​​​ല​​​നി​​​ല്‍​ക്കു​​​ന്നു​​​ണ്ട്.

ക​​​ട്ട് ആ​​​ന്‍​ഡ് ക​​​വ​​​ര്‍

ഭൂ​​​ഗ​​​ര്‍​ഭ തു​​​ര​​​ങ്ക​​​ങ്ങ​​​ളും പാ​​​ത​​​ക​​​ളും നി​​​ര്‍​മി​​​ക്കാ​​​ന്‍ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ല​​​ളി​​​ത​​​വും പ​​​ഴ​​​യ​​​തു​​​മാ​​​യ നി​​​ര്‍മാ​​​ണരീ​​​തി​​​യാ​​​ണി​​​ത്.ആ​​​ദ്യം നി​​​ര്‍​ദി ഷ്ട പാ​​​ത​​​യി​​​ലെ മ​​​ണ്ണും പാ​​​റ​​​യും മു​​​ക​​​ളി​​​ല്‍നി​​​ന്നു താ​​​ഴേ​​​ക്കു കു​​​ഴി​​​ച്ചെ​​​ടു​​​ക്കും. കു​​​ഴി​​​ച്ചെ​​​ടു​​​ത്ത ഭാ​​​ഗ​​​ത്ത് തു​​​ര​​​ങ്ക​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ കോ​​​ണ്‍​ക്രീ​​​റ്റ് ഭി​​​ത്തി​​​ക​​​ളും മേ​​​ല്‍​ക്കൂ​​​ര​​​യും (തു​​​ര​​​ങ്ക​​​ത്തി​​​ന്‍റെ ഘ​​​ട​​​ന) നി​​​ര്‍​മിക്കും.

നി​​​ര്‍​മ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യ ശേ​​​ഷം തു​​​ര​​​ങ്ക​​​ത്തി​​​നു മു​​​ക​​​ളി​​​ലേ​​​ക്ക് വീ​​​ണ്ടും മ​​​ണ്ണും മ​​​റ്റ് അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ളും നി​​​റ​​​ച്ച് പൂ​​​ര്‍​ണമാ​​​യി മൂ​​​ടും. ഇ​​​തി​​​നു​​​ മു​​​ക​​​ളി​​​ല്‍ പ​​​ഴ​​​യ​​​തു​​​പോ​​​ലെ റോ​​​ഡോ മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ പു​​​നഃസ്ഥാ​​​പി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും. ട​​​ണ​​​ല്‍ ബോ​​​റിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഭൂമി തു​​​ര​​​ക്കു​​​ന്ന​​​തി​​​നേക്കാ​​​ള്‍ ചെ​​​ല​​​വ് കു​​​റ​​​ഞ്ഞ രീ​​​തി​​​യാ​​​ണി​​​ത്.

Kerala

ക​ള്ളാ​ടി ദു​ര​ന്തം: ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ഖ്യ​മ​ന്ത്രി വി​ല​യി​രു​ത്തി; വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് അ​വ​ധി

ക​ൽ​പ്പ​റ്റ: ക​ള്ളാ​ടി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​ത്തി​ന്‍റെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നേ​രി​ട്ട് വി​ല​യി​രു​ത്തി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്. നി​ല​വി​ൽ മീ​ന​ങ്ങാ​ടി​യി​ൽ നി​ന്നു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം ദു​ര​ന്ത​ഭൂ​മി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും കോ​ഴി​ക്കോ​ട് നി​ന്നു​ള്ള കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ ഉ​ട​ൻ ക​ള്ളാ​ടി​യി​ൽ എ​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നി​ല​വി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ൻ​പ​ന്തി​യി​ലു​ണ്ട്. ഇ​തി​നു​പു​റ​മേ തൃ​ശൂ​രി​ൽ നി​ന്നു​ള്ള ഡി​ഫ​ൻ​സ് സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​നെ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ സ​ജ്ജ​മാ​ക്കി നി​ർ​ത്തി​യി​ട്ടു​ണ്ട്. മ​ൺ​കൂ​ന​ക​ൾ വേ​ഗ​ത്തി​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി എ​ട്ട് എ​സ്‌​ക​വേ​റ്റ​റു​ക​ൾ ദു​ര​ന്ത​സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യോ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ​യോ യാ​തൊ​രു​വി​ധ അ​ഭാ​വ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

അ​തേ​സ​മ​യം വ​ൻ വീ​ഴ്ച​യാ​ണ് ദു​ര​ന്ത​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്തെ മ​ണ്ണ് അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​ൻ ജി​ല്ലാ ക​ള​ക്ട​റും ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി​യും നേ​ര​ത്തേ​ത​ന്നെ ക​ർ​ശ​ന ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ക​രാ​റു​കാ​ർ​ക്ക് മ​ണ്ണ് മാ​റ്റാ​ൻ കൃ​ത്യ​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ ക​രാ​ർ ക​മ്പ​നി​ക​ൾ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന ഗു​രു​ത​ര​മാ​യ പ​രാ​തി​യും സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ഴ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട് ജില്ലയിലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

Kerala

വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ: മൂ​ന്ന് മ​ര​ണം, ഏ​ഴ് പേ​ർ ചി​കി​ത്സ​യി​ൽ

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ക​ള്ളാ​ടി​യി​ൽ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഏ​ഴ് പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​ര​വ​ധി പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജ്ജി​ത​മാ​ക്കി.

എ​ൻ​ഡി​ആ​ർ​എ​ഫ്, ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, ഫോ​റ​സ്റ്റ്, ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ച ലേ​ബ​ര്‍ ക്യാ​മ്പി​ലെ ഷെ​ഡ്ഡു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്.

Kerala

വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ: കാ​ണാ​താ​യ​ത് പ​തി​നെ​ട്ട് പേ​രെ​യെ​ന്ന് വി​വ​രം

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ക​ള്ളാ​ടി​യി​ൽ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ​ത് പ​തി​നെ​ട്ട് പേ​രെ​യാ​ണെ​ന്ന് പു​തി​യ വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജ്ജി​ത​മാ​ക്കി.

എ​ൻ​ഡി​ആ​ർ​എ​ഫ്, ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, ഫോ​റ​സ്റ്റ്, ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

ക​ന​ത്ത മ​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ച ലേ​ബ​ര്‍ ക്യാ​മ്പി​ലെ ഷെ​ഡ്ഡു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്.

Kerala

അ​ശാ​സ്ത്രീ​യ​മാ​യി മ​ണ്ണ് കൂ​ട്ടി​യി​ട്ട​താ​ണ് അ​പ​ക​ട കാ​ര​ണം; ആ​റ് പേ​ർ ചി​കി​ത്സ​യി​ൽ: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ക​ള്ളാ​ടി​യി​ലെ അ​പ​ക​ട​ത്തി​ന് കാ​ര​ണം അ​ശാ​സ്ത്രീ​യ​മാ​യി മ​ണ്ണ് കൂ​ട്ടി​യി​ട്ട​താ​ണെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. പ്ര​കൃ​തി​ദു​ര​ന്ത​മ​ല്ല, മ​നു​ഷ്യ​നി​ര്‍​മ്മി​ത ദു​ര​ന്ത​മാ​ണ് സം​ഭ​വി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വിം​സ് ആ​ശു​പ​ത്രി​യി​ല്‍ ആ​റ് പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ വ​യ​നാ​ട്, കോ​ഴി​ക്കോ​ട് സം​ഘം സ്ഥ​ല​ത്തേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ര്‍ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് ഏ​കോ​പ​നം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ശാ​സ്ത്രീ​യ​മാ​യി മ​ണ്ണ് കൂ​ട്ടി​യി​ട​രു​തെ​ന്ന് നി​ര്‍​മ്മാ​ണ ക​മ്പ​നി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. നി​ര്‍​ദേ​ശം പാ​ലി​ക്കാ​ത്ത​തി​ല്‍ സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

ക​ല്‍​പ്പ​റ്റ​യി​ലെ ടൗ​ണ്‍​ഷി​പ്പി​ല്‍ വ്യാ​പ​ക​മാ​യി മ​ണ്ണ് കൂ​ട്ടി​യി​രു​തെ​ന്ന നി​ര്‍​ദേ​ശ​വും പാ​ലി​ച്ചി​ല്ല. മ​ഴ​ക്കാ​ല​ത്ത് നി​ര്‍​മാ​ണം ന​ട​ത്ത​രു​തെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ക​മ്പ​നി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

വ​യ​നാ​ട് ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു; ര​ണ്ട് മ​ന്ത്രിമാ​ർ സം​ഭ​വ​സ്ഥ​ല​ത്തേ​യ്ക്ക്

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ക​ള്ളാ​ടി​യി​ലെ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥാ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്ന് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യാ​ണ് വി​വ​രം.

തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് സ​മീ​പം മ​ണ്ണി​ടി​ഞ്ഞ​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന. ര​ണ്ട് ബ​സു​ക​ൾ മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ടു​വെ​ന്നും വി​വ​ര​മു​ണ്ട്.

നി​ര​വ​ധി ആ​ളു​ക​ൾ മ​ണ്ണി​ടി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. മീ​ന​ങ്ങാ​ടി​യി​ൽ നി​ന്നു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് ടീം ​സ്ഥ​ല​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ന്ത്രി​മാ​രാ​യ ടി. ​സി​ദ്ദി​ഖും എ.​പി. അ​നി​ൽ​കു​മാ​റും അ​പ​ക​ട​സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ക്കും.

മ​ണ്ണ് വ​ലി​യ​തോ​തി​ൽ ഇ​ടി​ഞ്ഞ് മീ​നാ​ക്ഷി പാ​ല​ത്തി​ലേ​ക്ക് വീ​ണു എ​ന്നാ​ണ് വി​വ​രം. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കു​ന്നു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് മേ​പ്പാ​ടി - ചൂ​ര​ൽ​മ​ല റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി.

Latest News

Corehub Up