പ്രതീകാത്മക ചിത്രം
അങ്കമാലി: അങ്കമാലി കറുകുറ്റിയിൽ മീൻ വറുത്തതിന് രുചിയില്ലെന്ന് പറഞ്ഞ് ഹോട്ടലുടമ പാചകക്കാരന്റെ കൈയിൽ വെട്ടി പരിക്കേൽപ്പിച്ചു. ഹോട്ടലിലെ പാചകക്കാരൻ റിയാസിനെയാണ് ഹോട്ടലുടമ മുഹമ്മദ് ഉബൈസ് ആക്രമിച്ചത്. എറണാകുളം അങ്കമാലി മീന്‍വിലാസം ഹോട്ടലിലാണ് സംഭവം.
ഹോട്ടലിൽ എത്തിയ ഉബൈസ് മീൻ വറുത്തത് ഉണ്ടാക്കി നൽകാൻ റിയാസിനോട് ആവശ്യപ്പെടുകയും രുചിയില്ലെന്നും ഉപ്പുപോരെന്നും പറഞ്ഞുകൊണ്ട് ഇയാൾ മര്‍ദക്കുകയായിരുന്നു. സംഭവത്തില്‍ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Deepika FishFry HotelOwner Cook