x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് മൂ​ന്ന് പേ​ർ വെ​ന്തു​മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 02:43 PM IST | Updated: July 21, 2026 02:43 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ലോ​ധി കോ​ള​നി​ക്ക് സ​മീ​പം ബി.​കെ. ദ​ത്ത് കോ​ള​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​മ്മ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും വെ​ന്തു​മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ടി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​നാ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും മൂ​ന്നാം നി​ല​യി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മൂ​ന്ന് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഫോ​റ​ൻ​സി​ക് സം​ഘം തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും, ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Deepika BreakingNews Burnt Death

Recent News

Corehub Up