Image for representation
കൊച്ചി: ഇടക്കൊച്ചിയിലെ മത്സ്യ കയറ്റുമതി സംസ്‌കരണ സ്ഥാപനത്തില്‍ അമോണിയം ചോര്‍ച്ച. ഇടക്കൊച്ചി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നാസ് ഫിഷറീസ് എന്ന സ്ഥാപനത്തിലാണ് അമോണിയം ചോര്‍ന്നത്. പൈപ്പിന്‍റെ വാല്‍വ് തകരാറിലായതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.
അമോണിയം ചോര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ഉണ്ടായി. നിലവില്‍ അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.
Tags : Ammonia Leak Fish Export Residents