x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഖ​ഫ് ബോ​ർ​ഡി​ന് ആ​ശ്വാ​സം; പ്ര​വ​ർ​ത്ത​നം മ​ര​വി​പ്പി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നീ​ക്കി സു​പ്രീം​കോ​ട​തി

വെബ് ഡെസ്ക്
Published: July 21, 2026 01:05 PM IST | Updated: July 21, 2026 01:06 PM IST

സു​പ്രീം കോ​ട​തി

ഡ​ൽ​ഹി: സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡി​ന് ആ​ശ്വാ​സം. സ​ർ​ക്കാ​ർ സെ​ക്ര​ട്ട​റി​യെ അ​ഡ്‌​മി​നി​സ്ട്രേ​റ്റ​ർ ആ​യി നി​യോ​ഗി​ച്ച ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ആ​ണ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

ഇ​തോ​ടെ വ​ഖ​ഫ് ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഹൈ​ക്കോ​ട​തി താ​ത്കാ​ലി​ക​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​വ​സാ​നി​ച്ചു. എ​ന്നാ​ൽ ബോ​ർ​ഡി​ന് ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ലെ നി​യ​ന്ത്ര​ണം തു​ട​രും. ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​വും തു​ട​രും.

ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​ത്. സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡും വ​ഖ​ഫ് ബോ​ർ​ഡ് അം​ഗം ഉ​മ​ർ ഫൈ​സി മു​ക്ക​വു​മാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

 

Tags : WaqfBoard BreakingNews NewsUpdate Headlines SupremeCourt

Recent News

Corehub Up