x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണം ബം​ബ​ര്‍ ഭാ​ഗ്യ​ക്കു​റി വി​ല്‍​പ്പ​ന ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 21, 2026 03:38 AM IST | Updated: July 21, 2026 03:38 AM IST

തി​രു​വോ​ണം ബം​ബ​ര്‍ ഭാ​ഗ്യ​ക്കു​റി വി​ല്‍​പ്പ​ന​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

കോ​ഴി​ക്കോ​ട്: കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ തി​രു​വോ​ണം ബം​ബ​ര്‍ ഭാ​ഗ്യ​ക്കു​റി വി​ല്‍​പ്പ​ന​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റി​ല്‍​നി​ന്ന് മു​തി​ര്‍​ന്ന ലോ​ട്ട​റി ഏ​ജ​ന്‍റ് എം. ​ര​വി​ച​ന്ദ്ര​ന്‍ ആ​ദ്യ ടി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ല്‍ ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ര്‍ കെ. ​ഹ​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ വി​നീ​ത സ​ജീ​വ​ന്‍, ഭാ​ഗ്യ​ക്കു​റി താ​മ​ര​ശേ​രി ഓ​ഫീ​സ് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് ജി. ​ലി​ജു, അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ര്‍ ടി.​പി. ശോ​ഭ, വി​വി​ധ ലോ​ട്ട​റി തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.തി​രു​വോ​ണം ബം​ബ​ര്‍ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് പ്ര​കാ​ശ​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ 16ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര്‍​വ​ഹി​ച്ചി​രു​ന്നു. 500 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. സെ​പ്റ്റം​ബ​ര്‍ 26നാ​ണ് ന​റു​ക്കെ​ടു​പ്പ്. ഒ​ന്നാം സ​മ്മാ​നം 30 കോ​ടി രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്തി​യാ​ണ് ഈ ​വ​ര്‍​ഷം തി​രു​വോ​ണം ബം​ബ​ര്‍ ഭാ​ഗ്യ​ക്കു​റി പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews

Recent News

Corehub Up