x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു; വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് വെ​ടി​വ​ച്ചു കൊ​ന്നു

വെബ് ഡെസ്ക്
Published: July 21, 2026 09:42 AM IST | Updated: July 21, 2026 09:42 AM IST

പ്രതീകാത്മക ചിത്രം

പാ​റ്റ്ന: ബി​ഹാ​റി​ലെ സ​മ​സ്തി​പൂ​രി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് വെ​ടി​വ​ച്ചു കൊ​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സു​മ​ൻ കു​മാ​രി​യെ​യാ​ണ് (19) അ​ര​വി​ന്ദ് ഗു​പ്ത എ​ന്ന യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​മാ​യി അ​ര​വി​ന്ദ് മ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. വി​വാ​ഹം ക​ഴി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് അ​ര​വി​ന്ദ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

സു​മ​ൻ സൈ​ക്കി​ളി​ൽ പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ അ​ര​വി​ന്ദ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ലും നെ​ഞ്ചി​ലും വെ​ടി​യേ​റ്റ സു​മ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ന് ശേ​ഷം അ​ര​വി​ന്ദ് ഒ​ളി​വി​ൽ പോ​യി. പ്ര​തി​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika Crime Police Marriage

Recent News

Corehub Up