x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന്യ​ന്‍ മാ​ര്‍ ഇ​വാ​നി​യോ​സി​ന്‍റെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 02:18 AM IST | Updated: July 21, 2026 02:18 AM IST

ധ​ന്യ​ന്‍ മാ​ര്‍ ഇ​വാ​നി​യോ​സി​ന്‍റെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം

ഉ​പ്പ​ട്ടി: ധ​ന്യ​ന്‍ മാ​ര്‍ ഇ​വാ​നി​യോ​സി​ന്‍റെ 73-ാമ​ത് ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ഘോ​ഷി​ച്ചു.
മേ​ഖ​ല​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു​ള്ള വി​ശ്വാ​സി​ക​ള്‍ അ​ത്തി​ക്കു​ന്നി​ല്‍​നി​ന്നു പ​ദ​യാ​ത്ര​യാ​യി ഉ​പ്പ​ട്ടി പ​ള്ളി​യി​ല്‍ എ​ത്തി.

തു​ട​ര്‍​ന്നു ന​ട​ന്ന ച​ട​ങ്ങി​ല്‍ തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ ഫാ. ​ചെ​റി​യാ​ന്‍ കു​രി​ശു​മൂ​ട്ടി​ല്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​യെ​ല്‍​ദോ കെ. ​ജോ​ണ്‍ പ്ര​സം​ഗി​ച്ചു. ഭ​ക്ത​സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. ആ​രാ​ധ​നാ​വ​ര്‍​ഷ ക്ലാ​സ് ന​ട​ന്നു. പ്രോ​ട്ടോ വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് കൊ​ല്ല​മാ​വു​ടി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

Tags : Blessed Ivanios Nattuvishesham DistrictNews

Recent News

Corehub Up