x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​രോ​ന്ന​തി പദ്ധതിയിൽ പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റി

വെബ് ഡെസ്ക്
Published: July 21, 2026 02:23 AM IST | Updated: July 21, 2026 02:23 AM IST

അ​ക്ഷ​രോ​ന്ന​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റു​ന്ന പ​രി​പാ​ടി

പാ​ല​ക്കാ​ട്: അ​ക്ഷ​രോ​ന്ന​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ല​മ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ള്‍ ന​ടു​പ്പ​തി, ആ​ന​ക്ക​ല്‍ ഉ​ന്ന​തി​ക​ളി​ലെ സാ​മൂ​ഹ്യ പ​ഠ​ന​മു​റി​ക​ള്‍​ക്ക് കൈ​മാ​റു​ന്ന പ​രി​പാ​ടി മ​ല​മ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ ഉ​ന്ന​തി​ക​ളി​ല്‍ വാ​യ​നാ​മു​റി ഒ​രു​ക്കു​ന്ന​തി​നും കു​ട്ടി​ക​ള്‍ വാ​യ​നാ​ശീ​ലം വ​ള​ര്‍​ത്തു​ന്ന​തി​നു​മാ​യി ആ​രം​ഭി​ച്ച​താ​ണ് പ​ദ്ധ​തി. മ​ല​മ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​സി. ഉ​ദ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി.

പു​തു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല, മ​ല​മ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഗം ധ​ന്യ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ രാ​മ​ന്‍​കു​ട്ടി, ട്രൈ​ബ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ സ​നീ​ഷ്, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റെ​നി​ല, ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഹ​രി​ത, മ​ല​മ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജെ​എ​സ് ജ​മാ​ല്‍ മു​ഹ​മ്മ​ദ്, കെ.​എ. ഷോ​ബി​ത തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up