x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി തെ​ര​ഞ്ഞെ​ടു​പ്പ്, യോ​ഗി​യെ ല​ക്ഷ്യ​മി​ട്ട് ഡ​ൽ​ഹി​യി​ൽ മാ​സ്റ്റ​ർ പ്ലാ​ൻ, രാ​ഹു​ലും പ്രി​യ​ങ്ക​യും അ​ഖി​ലേ​ഷും ത​മ്മി​ൽ നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച

വെബ് ഡെസ്ക്
Published: July 21, 2026 01:14 AM IST | Updated: July 21, 2026 01:17 AM IST

പാർലമെന്‍റ് വർഷകാല സമ്മളനത്തിനെത്തിയ നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ ഞെ​ട്ടി​ക്കാ​ൻ വ​ൻ നീ​ക്ക​ങ്ങ​ളു​മാ​യി ഇ​ന്ത്യ മു​ന്ന​ണി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ഹാ​ട്രി​ക് വി​ജ​യം ത​ട​യു​ക ല​ക്ഷ്യ​മി​ട്ട്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും ഡ​ൽ​ഹി​യി​ൽ ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി. പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

യു​പി​യി​ൽ യോ​ഗി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ എ​സ്പി​യു​മാ​യു​ള്ള സീ​റ്റ് പ​ങ്കി​ട​ൽ കോ​ൺ​ഗ്ര​സി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ളാ​ണ് ഇ​പ്പോ​ൾ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ട വേ​ള​യി​ലാ​ണ് നേ​താ​ക്ക​ൾ ഇ​തി​നാ​യി ഒ​ത്തു​കൂ​ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ​ക്കൊ​പ്പം അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് വ​സ്തു​ക്ക​ൾ മോ​ഷ്‌​ടി​ക്ക​പ്പെ​ട്ട വി​വാ​ദ​വി​ഷ​യ​വും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് സൂ​ച​ന.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ വി​ജ​യ​സാ​ധ്യ​ത​യും ബൂ​ത്ത് ത​ല​ത്തി​ലു​ള്ള സം​ഘ​ട​നാ​ശേ​ഷി​യും മു​ൻ​നി​ർ​ത്തി മാ​ത്ര​മേ സീ​റ്റു​ക​ൾ ന​ൽ​കാ​നാ​വൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വ്. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും ചേ​ർ​ന്നു​ള്ള സ​ഖ്യം വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യി​രു​ന്നു.

 

Tags : RahulGandhi PriyankaGandhi AkhileshYadav Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up