x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടിക്കറ്റ് ചോദിച്ച ടിടിഇയ്ക്ക് യുവതിയുടെ മർദനം; സംഭവം റിസർവേഷൻ കോച്ചിൽ

വെബ് ഡെസ്‌ക്
Published: July 21, 2026 12:30 AM IST | Updated: July 21, 2026 12:30 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ല്‍ ടി​ക്ക​റ്റ് ചോ​ദി​ച്ച ടി​ടി​ഇ​യെ മ​ർ​ദി​ച്ച് യു​വ​തി. ടി​ക്ക​റ്റെ​ടു​ത്ത് റി​സ​ര്‍​വേ​ഷ​ന്‍ കോ​ച്ചി​ല്‍ യാ​ത്ര ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​നാ​ണ് യു​വ​തി ടി​ടി​ഇ​യെ മ​ര്‍​ദി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​സ​ഭ​വ​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നും ക​യ​റി​യ യു​വ​തി​യാ​ണ് റി​സ​ര്‍​വേ​ഷ​ന്‍ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ൽ ജ​ന​റ​ല്‍ ടി​ക്ക​റ്റെ​ടു​ത്ത് ഇ​രു​ന്ന​ത്. ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള ടി​ടി​ഇ സു​ജി​ത്ത് പ​രി​ശോ​ധ​ന​യ്ക്കി​ടെ യു​വ​തി​യു​ടെ സ​മീ​പ​ത്തെ​ത്തി ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

മാ​റി ഇ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ യു​വ​തി സു​ജി​ത്തി​നെ മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് വി​വ​രം. ആ​ക്ര​മ​ണ​ത്തി​ല്‍ സു​ജി​ത്തി​ന്‍റെ മു​ഖ​ത്തി​ന് പ​രു​ക്കേ​റ്റു. ഇ​ദ്ദേ​ഹം ഷൊ​ര്‍​ണൂ​രി​ല്‍ ഇ​റ​ങ്ങു​ക​യും യു​വ​തി​ക്കെ​തി​രെ പ​രാ​തി സ​മ​ര്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ടി​ടി​ഇ ത​ന്നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം.

Tags : woman assaults tte reservation coach travel

Recent News

Corehub Up