ഖലീൽ അൽ ഹയ്യ
ദോഹ: ഹമാസിന്റെ പുതിയ പരമോന്നത നേതാവായി ഖലീൽ അൽ ഹയ്യയെ തെരഞ്ഞെടുത്തു.
2024 ഒക്ടോബറിൽ ഇസ്രേലി ആക്രമണത്തിൽ മുൻ മേധാവി യഹിയ സിൻവാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഹമാസിനെ നയിച്ചിരുന്ന അഞ്ചംഗ നേതൃസമിതിയിലെ പ്രമുഖ അംഗമായിരുന്നു 66കാരനായ ഖലീൽ.
സംഘടനയിലെ സജീവസാന്നിധ്യമായ അദ്ദേഹം, ഗാസയിലെയും വിദേശത്തെയും നയതന്ത്ര ചർച്ചകളുടെ പ്രധാന സംഘാടകനാണ്. മുന്പ് നടന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് പ്രതിനിധിസംഘത്തെ നയിച്ചതും ഖത്തർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖലീൽ അൽ ഹയ്യയായിരുന്നു.
ഇസ്രേലി സേന നടത്തിയ വിവിധ ആക്രമണങ്ങളിൽ ഖലീൽ അൽ ഹയ്യയുടെ നാലു മക്കൾ കൊല്ലപ്പെട്ടിരുന്നു.
Tags : KhalilAlHayya Hamas YahyaSinwar IsraeliStrike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash