Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KhalilAlHayya

ഖ​ലീ​ൽ അ​ൽ ഹ​യ്യ ഹ​മാ​സി​ന്‍റെ പു​തി​യ ത​ല​വ​ൻ

ദോ​​​​ഹ: ഹ​​​​മാ​​​​സി​​​​ന്‍റെ പു​​​​തി​​​​യ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വാ​​​​യി ഖ​​​​ലീ​​​​ൽ അ​​​​ൽ ഹ​​​​യ്യ​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

2024 ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ൽ ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മു​​​​ൻ മേ​​​​ധാ​​​​വി യ​​​​ഹി​​​​യ സി​​​​ൻ​​​​വാ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഹ​​​​മാ​​​​സി​​​​നെ ന​​​​യി​​​​ച്ചി​​​​രു​​​​ന്ന അ​​​​ഞ്ചം​​​​ഗ നേ​​​​തൃ​​​​സ​​​​മി​​​​തി​​​​യി​​​​ലെ പ്ര​​​​മു​​​​ഖ അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു 66കാ​​​​ര​​​​നാ​​​​യ ഖ​​​​ലീ​​​​ൽ.

സം​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ സ​​​​ജീ​​​​വ​​​​സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യ അ​​​​ദ്ദേ​​​​ഹം, ഗാ​​​​സ​​​​യി​​​​ലെ​​​​യും വി​​​​ദേ​​​​ശ​​​​ത്തെ​​​​യും ന​​​​യ​​​​ത​​​​ന്ത്ര ച​​​​ർ​​​​ച്ച​​​​ക​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന സം​​​​ഘാ​​​​ട​​​​ക​​​​നാ​​​​ണ്. മു​​​​ന്പ് ന​​​​ട​​​​ന്ന വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ ഹ​​​​മാ​​​​സ് പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘ​​​​ത്തെ ന​​​​യി​​​​ച്ച​​​​തും ഖ​​​​ത്ത​​​​ർ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഖ​​​​ലീ​​​​ൽ അ​​​​ൽ ഹ​​​​യ്യ​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​സ്രേ​​​​ലി സേ​​​​ന ന​​​​ട​​​​ത്തി​​​​യ വി​​​​വി​​​​ധ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഖ​​​​ലീ​​​​ൽ അ​​​​ൽ ഹ​​​​യ്യ​​​​യു​​​​ടെ നാ​​​​ലു മ​​​​ക്ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

 

Latest News

Corehub Up