ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ
മാനന്തവാടി: ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായി കെ.എം. ഫ്രാൻസിസിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: കെ.ആർ. ജിതിൻ (പ്രസിഡന്റ്), സാന്ദ്ര രവീന്ദ്രൻ (ട്രഷറർ), ടി.പി. ഋതുശോഭ്, വി.ബി. ബബീഷ്, കെ.കെ. ഇസ്മായിൽ (വൈസ് പ്രസിഡന്റുമാർ),ജോബിസണ്‍ ജയിംസ്, അർജുൻ ഗോപാൽ, പി. ജംഷിദ് (ജോയിന്റ് സെക്രട്ടറിമാർ), കെ.എസ്. ഹരിശങ്കർ, കെ.വി. അനീഷ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ). ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം മാനന്തവാടി ഏരിയ കമ്മിറ്റി അംഗവുമാണ് കെ.ആർ. ജിതിൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമാണ് കെ.എം. ഫ്രാൻസിസ്. സാന്ദ്ര രവീന്ദ്രൻ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ "ഹൃദയപൂർവം’ എന്ന പേരിൽ നടത്തുന്ന പൊതിച്ചോർ വിതരണ പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വയനാട് തുരങ്കപാതയും പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ പാതയും യാഥാർഥ്യമാക്കുക, മെഡിക്കൽ കോളജ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, ജില്ലയിലെ വിനോദസഞ്ചാരസാധ്യതൾ ഉപയോഗപ്പെടുത്തുന്നതിന് പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച സുവനീർ വി. വസീഫ് പ്രകാശനം ചെയ്തു.
Tags : DYFI Nattuvishesham DistrictNews