പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഷിഗെല്ല. എന്‍ജീനിയറിംഗ് വിദ്യാര്‍ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിയുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേ കോളജിലെ നാലു വിദ്യാര്‍ഥികളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.
കോളജ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരില്‍ ഒരാള്‍ കോളജ് ഹോസ്റ്റലിലും മറ്റു മൂന്നുപേര്‍ പുറമേയും താമസിക്കുന്നവരാണ്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
Tags : Shigella Engineering Treatment