Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shigella

ഷി​ഗെ​ല്ല​യ്ക്കു മ​രു​ന്നു​ണ്ട് കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കി​ല്ല

ഷി​ഗെ​ല്ല അ​ത്ര മാ​ര​ക​മ​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. പ​ക്ഷേ, അ​നാ​സ്ഥ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും മാ​ര​ക​മാ​ണ്. അ​തു​കൊ​ണ്ട് അ​ഞ്ചു​പേ​ർ​ക്കു ജീ​വ​ൻ ന​ഷ്‌​ട​മാ​യി. ഒ​രു കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് 2018ൽ ​കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട നി​പ​യും സം​സ്ഥാ​ന​ത്തു​ണ്ട്. പ​ക്ഷേ, അ​ങ്ങേ​യ​റ്റം മാ​ര​ക​മാ​യ നി​പ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാ​നാ​യി. ശ്ര​ദ്ധ​യോ​ടെ ശു​ശ്രൂ​ഷി​ച്ചാ​ൽ ഒ​രു പ​രി​ധി​വ​രെ അ​തി​സാ​രം​പോ​ലെ നി​യ​ന്ത്രി​ക്കാ​വു​ന്ന ഷി​ഗെ​ല്ല ബാ​ക്‌​ടീ​രി​യ​ക​ളെ നി​സാ​ര​വ​ത്ക​രി​ച്ച​തി​ന്‍റെ വി​ല​യാ​ണ് അ​ഞ്ചു മ​ര​ണം.

ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്, ഇ​തു സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ്. മു​ൻ സ​ർ​ക്കാ​രോ പു​തു​സ​ർ​ക്കാ​രോ ത​ദ്ദേ​ശ​ഭ​ര​ണ സ​മി​തി​ക​ളോ ആ​രു​മാ​ക​ട്ടെ, വി​ല കൊ​ടു​ത്ത​തു ജ​ന​ങ്ങ​ളാ​ണ്. സ​ർ​ക്കാ​രി​ന്‍റെ കു​റ്റ​സ​മ്മ​ത​മ​ല്ല, യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ് ഇ​നി​യാ​വ​ശ്യം. ന​മ്മു​ടെ ജീ​വ​ൻ ന​മ്മു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നു ജ​ന​ങ്ങ​ളും തി​രി​ച്ച​റി​യ​ട്ടെ.

സം​സ്ഥാ​ന​ത്ത് ഈ ​മാ​സം 70 ഷി​ഗെ​ല്ല കേ​സു​ക​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു. ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ 146. അ​ഞ്ചു പേ​ര്‍ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തി​ല്‍ ഒ​രാ​ള്‍ മാ​ര്‍​ച്ചി​ലാ​ണ് മ​രി​ച്ച​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു. 38 പേ​ര്‍​ക്ക് നി​പ പ​രി​ശോ​ധി​ച്ച​തി​ൽ 37 പേ​രും നെ​ഗ​റ്റീ​വ് ആ​ണ്. മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ട​തും പ​ക​ര്‍​ച്ച​വ്യാ​ധി പ​ട​രാ​ന്‍ കാ​ര​ണ​മാ​യി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പും പി​ന്നാ​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും വ​ന്ന​തോ​ടെ എ​ല്ലാ​വ​രും തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ഡി​ലാ​യെ​ന്നും അ​ത് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പാ​ളി​ച്ച​യ്ക്ക് കാ​ര​ണ​മാ​യെ​ന്നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ക്കം എ​ല്ലാ​വ​ര്‍​ക്കും ഇ​തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നു​മാ​ണ് മ​ന്ത്രി സ​മ്മ​തി​ച്ച​ത്.

പ​ക്ഷേ, അ​ട്ടി​മ​റി​വി​ജ​യ​ത്തി​ലൂ​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​റെ​യും യു​ഡി​എ​ഫ് ഭ​രി​ച്ചു​തു​ട​ങ്ങി​യി​ട്ട് ആ​റു മാ​സ​മാ​യെ​ന്നു മ​റ​ക്ക​രു​ത്. ഇ​തി​നൊ​ക്കെ ആ​റു മാ​സം പോ​രെ​ന്നാ​ണെ​ങ്കി​ൽ അ​ടു​ത്ത​വ​ർ​ഷം സം​ഭ​വി​ക്കാ​നി​രി​ക്കു​ന്ന​ത് ഇ​തി​ലും വ​ലി​യ ദു​ര​ന്ത​മാ​യി​രി​ക്കും. മ​ഴ​ക്കാ​ല പൂ​ർ​വ​ശൂ​ചീ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ന​ട​ത്താ​മെ​ങ്കി​ൽ ആ ​ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കാ​തി​രു​ന്ന​വ​രാ​ണ് യു​ഡി​എ​ഫാ​യാ​ലും എ​ൽ​ഡി​എ​ഫാ​യാ​ലും അ​ഞ്ചു മ​ര​ണ​ങ്ങ​ൾ​ക്കു കാ​ര​ണ​ക്കാ​ർ. ഉ​ദ്യോ​ഗ​സ്ഥ​രും മ​റു​പ​ടി പ​റ​യ​ണം.

മ​ലി​ന​ജ​ല​വും മ​ലി​ന​ഭ​ക്ഷ​ണ​വു​മാ​ണ് ഷി​ഗെ​ല്ല​യു​ടെ ത​റ​വാ​ട്. വ​യ​റു​വേ​ദ​ന, ഛർ​ദി, പ​നി എ​ന്നി​വ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മ​ല​ബ​ന്ധ​വും മ​ല​ത്തി​ൽ ര​ക്തം വ​രു​ന്ന​തും പ​തി​വാ​ണ്. സാ​ധാ​ര​ണ വ​യ​റി​ള​ക്ക​ത്തേ​ക്കാ​ള്‍ ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തു​കൊ​ണ്ട് തു​ട​ക്ക​ത്തി​ലേ ചി​കി​ത്സ തേ​ടി​യാ​ൽ ജീ​വ​ൻ ന​ഷ്‌​ട​മാ​കു​ന്ന​തും രോ​ഗം പ​ട​രു​ന്ന​തും ഒ​ഴി​വാ​ക്കാം. ഷി​ഗെ​ല്ല പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​വോ​ള​മെ​ങ്കി​ലും തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​മെ​ന്നും പാ​ച​കം ചെ​യ്യു​ന്ന വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​മെ​ന്നും പ്ര​തി​ജ്ഞ​യെ​ടു​ത്താ​ൽ ഈ ​ബാ​ക്‌​ടീ​രി​യ​യെ പി​ടി​ച്ചു​കെ​ട്ടാം. അ​ത്ര എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും പു​റ​ത്തു​നി​ന്നു​ള്ള ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക​യും കൈ ​ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്താ​ൽ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യി. സ​ർ​ക്കാ​ർ എ​ന്തു​കൊ​ണ്ട് മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം ന​ട​ത്തി​യി​ല്ലെ​ന്നു ചോ​ദി​ക്കേ​ണ്ട​താ​ണ്. പ​ക്ഷേ, ഷി​ഗെ​ല്ല​യ്ക്ക് സ​ർ​ക്കാ​രി​നെ അ​റി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് സ്വ​യ​ര​ക്ഷ​യാ​ണു പ്ര​ധാ​നം.

ഷി​ഗെ​ല്ല​യ്ക്കു ചി​കി​ത്സ​യു​ണ്ട്. ഭ​യ​പ്പെ​ടേ​ണ്ട ഒ​രു കാ​ര്യ​വു​മി​ല്ല. അ​ങ്ങേ​യ​റ്റം, ആ​ന്‍റി​ബ​യോ​ട്ടി​ക്കു​കൊ​ണ്ട് ചെ​റു​ക്കാ​വു​ന്ന രോ​ഗ​മാ​ണ്. പ​ക്ഷേ, മ​രു​ന്ന് രോ​ഗി​യെ അ​ന്വേ​ഷി​ച്ച് വീ​ട്ടി​ലെ​ത്തി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞാ​ൽ മ​തി. മ​റ്റു​ള്ള​വ​ർ എ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു​മു​ന്പ് ന​ട​ന്നു​പോ​യാ​ൽ തി​രി​ച്ചും ന​ട​ന്നു​വ​രാം. അ​ത്ര​യേ ഉ​ള്ളൂ.

District News

ഷി​ഗെ​ല്ല: വ​ട​ക്കാ​ഞ്ചേ​രിയിൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി

വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ വീ​ണ്ടും ഷി​ഗെ​ല്ലെ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യും ആ​രോ​ഗ്യ​വ​കു​പ്പും. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ വ്യാ​പ​ക​മാ​യ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

ക​ഴി​ഞ്ഞ​ദി​വ​സം മം​ഗ​ലം ക​നാ​ൽ​പാ​ലം ഭാ​ഗ​ത്തു​നി​ന്നാ​ണ് ര​ണ്ടു​പേ​രെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​രെ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ന​ഗ​ര​സ​ഭാ​പ​രി​ധി​യി​ൽ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​തി​നോ​ട​കം സ​മീ​പ​ത്തെ നൂ​റോ​ളം​വീ​ടു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് സ​ർ​വേ ന​ട​ത്തി​യെ​ങ്കി​ലും പു​തി​യ കേ​സു​ക​ളോ, രോ​ഗ​മു​ണ്ടാ​കാ​നു​ള്ള മ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ൾ, കു​ഴ​ൽ​ക്കി​ണ​റു​ക​ൾ, മ​റ്റ് ജ​ല​സ്രോ​ത​സു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നാ​ലു​ദി​വ​സ​ത്തി​ന​കം ല​ഭ്യ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ളെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ കു​ള​ങ്ങ​ളും കി​ണ​റു​ക​ളും കു​ഴ​ൽ​ക്കി​ണ​റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ല​സ്രോ​ത​സു​ക​ളി​ൽ മാ​സ് ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തും.

നി​ല​വി​ൽ രോ​ഗം പി​ടി​പെ​ട്ട് ചി​കി​ത്സ​യി​ൽ​ക​ഴി​യു​ന്ന ഏ​ഴും എ​ട്ടും വ​യ​സു​ള്ള കു​ട്ടി​ക​ൾ സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​ന​കം ഇ​വ​ർ​ക്ക് ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സൂ​ച​ന​ന​ൽ​കി.

Kerala

പ​യ്യോ​ളി​യി​ല്‍ ഒ​മ്പ​തു​വ​യ​സു​കാ​ര​ന് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യാ​യ ഒ​മ്പ​തു​വ​യ​സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

തു​റ​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ര്‍​ഡി​ലാ​ണ് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി മം​ഗ​ല​ത്ത് ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നാ​ല് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്കും ഏ​ഴ് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Kerala

തൃ​ശൂ​രി​ലും ഷി​ഗെ​ല്ല; ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി മം​ഗ​ല​ത്ത് ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. നാ​ലു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക്കും ഏ​ഴു വ​യ​സു​ള്ള ആ​ൺ​കു​ട്ടി​ക്കു​മാ​ണ് ഷി​ഗെ​ല്ല സ്ഥീ​രീ​ക​രി​ച്ച​ത്.

കു​ട്ടി​ക​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച മാ​ത്രം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 18 പേ​ർ​ക്കാ​ണ് ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ​യ​നാ​ട് (7), തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ർ , മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ജി​ല്ല​ക​ളി​ലാ​ണ് പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഷി​ഗെ​ല്ല ബാ​ധ​യെ തു​ട​ർ​ന്ന് ഒ​രു മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു.

ഷി​ഗെ​ല്ല​യ്ക്ക് പു​റ​മെ ഡെ​ങ്കി​പ്പ​നി, ചി​ക്ക​ൻ​ഗു​നി​യ, മ​ഞ്ഞ​പ്പി​ത്തം, വെ​സ്റ്റ് നൈ​ൽ പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച 56 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ, 11 പേ​ർ​ക്ക് എ​ലി​പ്പ​നി​യും മൂ​ന്ന് പേ​ർ​ക്ക് മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു.

24 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും 94 പേ​ർ​ക്ക് ചി​ക്ക​ൻ​പോ​ക്സും റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​സ്റ്റ് നൈ​ൽ പ​നി​യും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ ആ​റു പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Kerala

വ​യ​നാ​ട്ടി​ൽ ഏ​ഴു​ പേ​ർക്കു​കൂടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട്ടി​​​ൽ ഏ​​​ഴു​​​പേ​​​രി​​​ൽ​​​ക്കൂ​​​ടി ഷി​​​ഗെ​​​ല്ല സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ജി​​​ല്ല​​​യി​​​ൽ ഷി​​​ഗെ​​​ല്ല ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം പ​​​തി​​​നാ​​​റാ​​​യി.

പ​​​ക​​​ർ​​​ച്ച​​​വ്യാ​​​ധി നി​​​രീ​​​ക്ഷ​​​ണ​​​വും പ്ര​​​തി​​​രോ​​​ധ നി​​​യ​​​ന്ത്ര​​​ണ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ശ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യി ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ(​​​ആ​​​രോ​​​ഗ്യം) ഡോ.​​​കെ.​​​ടി. രേ​​​ഖ അ​​​റി​​​യി​​​ച്ചു. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച 16 കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ർ മ​​​റ്റു​​​ള്ള​​​വ​​​രു​​​മാ​​​യു​​​ള്ള സ​​​ന്പ​​​ർ​​​ക്കം പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്ക​​​ണം. രോ​​​ഗം പ​​​ക​​​രു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ളും പ്ര​​​തി​​​രോ​​​ധ​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്ക​​​ണം. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ്ര​​​ക​​​ട​​​മാ​​​വു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ഉ​​​ട​​​ൻ ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​റി​​​യി​​​ക്കു​​​ക​​​യും ചി​​​കി​​​ത്സ നേ​​​ടു​​​ക​​​യും വേ​​​ണം.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ ജാ​​​ഗ്ര​​​താ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ്ര​​​തി​​​രോ​​​ധ മാ​​​ർ​​​ഗ​​​ങ്ങ​​​ളും ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണം. വ്യ​​​ക്തി, ഭ​​​ക്ഷ​​​ണ, പ​​​രി​​​സ​​​ര ശു​​​ചി​​​ത്വ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്ത​​​രു​​​ത്. സ്വ​​​യം ചി​​​കി​​​ത്സ പാ​​​ടി​​​ല്ലെ​​​ന്നും ഡി​​​എം​​​ഒ പ​​​റ​​​ഞ്ഞു.

Kerala

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂർ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്.

വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു ഇവരുടെ മരണം സ്ഥിരീകരിച്ചത്. രോഗ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം ഇന്നാണ് ലഭിച്ചത്.

മലപ്പുറം ജില്ലയിൽ രണ്ട് പേരാണ് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ളത്. തേഞ്ഞിപ്പാലം, എടവണ്ണ സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.

Kerala

കാട്ടാക്കടയിലെ ബേക്കറിയിൽ ഷിഗെല്ലാ സാന്നിധ്യം

കാട്ടാക്കട: കാട്ടാക്കടയിലെ ബേക്കറിയിൽ ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തി. ഇതേതുടർന്നു ബേക്കറി പൂട്ടിച്ചു. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ കാർത്തിക ബേക്കറിയിലാണ് ഷിഗെല്ലാ സാന്നിധ്യം കണ്ടത്.

കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ്റ്റാൻഡ് വാണിജ്യ സമുച്ചയത്തിലെ ബേക്കറിയിൽ നടത്തിയ പരിശോധനയിലെ ഫലം ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു. കഴിഞ്ഞ ഒന്നാം തീയതിയാണ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത്. ബേക്കറിയിൽ നിന്നും ഉപഭോക്താക്കൾക്ക് കുടിക്കാനായി നൽകുന്ന ഓറഞ്ച് പാനീയത്തിന്‍റെ സാബിളുകൾ ശേഖരിച്ചിരുന്നു. ഇതിന്‍റെ പരിശോധന ഫലം അഞ്ചാം തീയതി വന്നപ്പോൾ ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഇന്നാണ് കാട്ടാക്കട പഞ്ചായത്തിന് ഇതു സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന് ലഭിച്ച വിവരത്തിൽ കാട്ടാക്കട കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിലെ വിവിധ ബേക്കറികളിൽ പരിശോധന നടത്തി. ആമച്ചൽ ആരോഗ്യ വകുപ്പും പരിശോധന നടത്തി.

ഫുഡ് ആൻഡ് സേഫ്റ്റിയുടെ പരിശോധനയിലാണ് രോഗ സാന്നിധ്യം കണ്ടെത്തിയത്. 10 ദിവസം മുമ്പ് നടന്ന പരിശോധന ഫലം ഇന്നാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് പൊതുവിൽ ആശങ്കയ്ക്ക് ഇട നൽകുന്നു.

ദിവസേന നൂറുകണക്കിനാളുകളാണ് കാട്ടാക്കട വാണിജ്യ സമുജയത്തിലെ ബേക്കറികളിൽ എത്തുന്നത്. 10 ദിവസം മുൻപ് പരിശോധനയ്ക്ക് എടുത്ത വെള്ളത്തിൽ ഷിഗെല്ലാ സാന്നിധ്യം കണ്ടെത്തിയ സ്ഥിതിയിൽ ഇതിനോടകം ഈ വൈറസ് എത്രപേർക്ക് ബാധിച്ചിട്ടുണ്ട് ആശങ്കയിലാണ് ഇപ്പോൾ ആരോഗ്യവകുപ്പുള്ളത്.

Kerala

ഷി​ഗെ​ല്ല; വ​യ​നാ​ട്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് 

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ഷി​ഗെ​ല്ല ബാ​ധ​യി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന്. നി​ല​വി​ൽ ഒ​ൻ​പ​ത് കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഒ​രു കു​ട്ടി​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

നി​ല​വി​ൽ 502 കു​ട്ടി​ക​ളാ​ണ് കോ​ളി​യാ​ടി സ്കൂ​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​ത്. 47 പേ​ർ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു​ണ്ട്. അ​തേ​സ​മ​യം, സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ലും ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലും സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. കു​ട്ടി​ക​ളു​മാ​യി പു​റ​ത്തു പോ​കു​ന്ന​തും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ളോ​ട് ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Kerala

കൊ​ല്ല​ത്തും ഷി​ഗെ​ല്ല; ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ലും ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ര​വൂ​ർ, പാ​ല​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

നി​ല​വി​ൽ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ല​വി​ൽ എ​ട്ട് കു​ട്ടി​ക​ൾ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. നേ​ര​ത്തേ കോ​ഴി​ക്കോ​ട്ട് ഷി​ഗെ​ല്ല ബാ​ധി​ച്ച് നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചി​രു​ന്നു.

Kerala

ഷി​ഗെ​ല്ല; നെ​ന്മേ​നി​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 14 വ​രെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

ക​ൽ​പ്പ​റ്റ: നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ൽ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലെ​യും തൊ​ട്ട​ടു​ത്തു​ള്ള അ​മ്പ​ല​വ​യ​ൽ, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും സു​ൽ​ത്താ​ൻ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജൂ​ൺ 14 വ​രെ ജി​ല്ലാ ക​ല​ക്ട‍​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മ​ദ്ര​സ​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, പ​ഠ​ന മു​റി​ക​ൾ, ഹോ​സ്റ്റ​ലു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്. എ​ന്നാ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളു​ക​ൾ​ക്കും റ​സി​ഡ​ൻ​ഷ്യ​ൽ കോ​ള​ജു​ക​ൾ​ക്കും ഈ ​അ​വ​ധി ബാ​ധ​ക​മ​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ ജോ​ലി​ക്ക് ഹാ​ജ​രാ​കു​ന്ന​തി​ന് ത​ട​സ​മി​ല്ല.

Kerala

വ​യ​നാ​ട്ടി​ൽ അ​ഞ്ചു​പേ​രി​ൽ​ക്കൂ​ടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ അ​ഞ്ചു​പേ​രി​ൽ​ക്കൂ​ടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. പ​നി​യും വ​യ​റി​ള​ക്ക​വും ഛർ​ദി​യും ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച കോ​ളി​യാ​ടി എ​യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളി​ൽ​നി​ന്നു ശേ​ഖ​രി​ച്ച് ക​ഴി​ഞ്ഞ ഏ​ഴി​ന പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച സാ​മ്പി​ളു​ക​ളു​ടെ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. അ​ഞ്ച്, ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, 11 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളി​ലാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ട്ട് കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ള്‍ നേ​രി​ട്ട് വി​ല​യി​രു​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ.​കെ.​പി. റീ​ത്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം കോ​ളി​യാ​ടി​യും പ​രി​സ​ര​പ്ര​ദേ​ശ​വും സ​ന്ദ​ര്‍​ശി​ച്ചു. രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ള്‍ സം​ഘം ന​ല്‍​കി.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ രോ​ഗ പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും നേ​രി​ട്ടു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ്ര​ദേ​ശ​ത്ത് ഊ​ർ​ജി​ത​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ക്ലോ​റി​നേ​ഷ​ന്‍ ഡ്രൈ​വ് ന​ട​ത്തു​ന്നു​ണ്ട്.

ആ​രോ​ഗ്യ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും പൊ​തു​ജ​നം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും വ്യ​ക്തി, ഭ​ക്ഷ​ണ, പ​രി​സ​ര ശു​ചി​ത്വ കാ​ര്യ​ങ്ങ​ളി​ല്‍ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം ) ഡോ. ​കെ.​ടി. രേ​ഖ അ​റി​യി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി ചി​കി​ത്സ നേ​ട​ണം.

അ​തി​നി​ടെ, ആ​ളു​ക​ൾ കൂ​ട്ടം കൂ​ടു​ന്ന​തി​ന് നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ഴ്ച നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ല ക​ല​ക്ട​ർ ഉ​ത്ത​ര​വാ​യി.

Kerala

ഒ​രാ​ൾ​ക്കുകൂ​ടി ഷി​ഗെ​ല്ല രോ​ഗ​ബാ​ധ

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: വ​​​യ​​​നാ​​​ട്ടി​​​ൽ ഇ​​​ന്ന​​​ലെ ഒ​​​രാ​​​ൾ​​​ക്കു​​​കൂ​​​ടി ഷി​​​ഗെ​​​ല്ല രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച ര​​​ണ്ടു പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​തോ​​​ടെ ജി​​​ല്ല​​​യി​​​ൽ ഷി​​​ഗെ​​​ല്ല രോ​​​ഗം ബാ​​​ധി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം മൂ​​​ന്നാ​​​യി. പ​​​നി, ഛർ​​​ദി, വ​​​യ​​​റി​​​ള​​​ക്കം എ​​​ന്നി​​​വ ബാ​​​ധി​​​ച്ച് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന കോ​​​ളി​​​യാ​​​ടി എ​​​യു​​​പി സ്കൂ​​​ളി​​​ലെ 21 കു​​​ട്ടി​​​ക​​​ളു​​​ടെ സാം​​​പി​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ച​​​തി​​​ൽ​​നി​​​ന്നാ​​​ണു മൂ​​​ന്നു പേ​​​ർ​​​ക്ക് ഷി​​​ഗെ​​​ല്ല രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

പ​​​നി, ഛർ​​​ദി, വ​​​യ​​​റി​​​ള​​​ക്കം എ​​​ന്നി​​​വ ബാ​​​ധി​​​ച്ച് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന കു​​​ട്ടി​​​ക​​​ളെ ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഇ​​​ന്ന​​​ലെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

വി​​​വി​​​ധ വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ​​​ത്തി കു​​​ട്ടി​​​ക​​​ളോ​​​ടും ര​​​ക്ഷി​​​താ​​​ക്ക​​​ളോ​​​ടും മ​​​ന്ത്രി വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞു. ആ​​​ശ​​​ങ്ക​​​പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്ന് മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ഷി​ഗെ​ല്ല രോ​ഗ​ബാ​ധ; ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന് വ​യ​നാ​ട്ടി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ല്‍ ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഇ​ന്ന് വൈ​കി​ട്ടോ​ടെ വ​യ​നാ​ട്ടി​ലെ​ത്തും. ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. കോ​ള​യാ​ടി യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ ബ​ത്തേ​രി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു കു​ട്ടി​ക​ള്‍​ക്ക് പ​നി​യും ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യ കു​ട്ടി​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Kerala

വ​യ​നാ​ട്ടി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: കോ​​​ളി​​​യാ​​​ടി യു​​​പി സ്കൂ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത ഛർ​​​ദ്ദി, വ​​​യ​​​റി​​​ള​​​ക്ക ബാ​​​ധ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ​​​ക്കു ഷി​​​ഗെ​​​ല്ല രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ആ​​കെ 21 സാം​പി​ളു​​ക​​ൾ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ച​​തി​​ൽ ര​​ണ്ട് എ​​ണ്ണ​​ത്തി​​ന്‍റെ ഫ​​ല​​മാ​​ണ് പോ​​സി​​റ്റീ​​വാ​​യ​​ത്. 19 സാം​പി​​ളു​​ക​​ളു​​ടെ ഫ​​ലം വ​​രാ​​നു​​ണ്ട്.

ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കൂ​​​ട്ട​​​ത്തോ​​​ടെ ഛർ​​​ദ്ദി​​​യും വ​​​യ​​​റി​​​ള​​​ക്ക​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ഇ​​​തോ​​​ടെ 337 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബ​​​ത്തേ​​​രി​​​യി​​​ലെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ തേ​​​ടി. നി​​​ല​​​വി​​​ൽ 25 കു​​​ട്ടി​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ന്നു​​​ണ്ട്. രോ​​​ഗ​​​ബാ​​​ധ​​​യെ​​ത്തു​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽനി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക മെ​​​ഡി​​​ക്ക​​​ൽ സം​​​ഘം ബ​​​ത്തേ​​​രി​​​യി​​​ലെ​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു​​​ണ്ട്.

രോ​​​ഗ​​​വ്യാ​​​പ​​​നം നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ണെ​​​ന്നും നി​​​ല​​​വി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച കു​​​ട്ടി​​​ക​​​ളു​​​മാ​​​യി അ​​​ടു​​​ത്ത സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​ക ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജി​​​ല്ല​​​യി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്ന് രാ​​​വി​​​ലെ 8.30ന് ​​​ബ​​​ത്തേ​​​രി ഉ​​​ന്ന​​​ത​​​ത​​​ല അ​​​ട​​​യ​​​ന്ത​​​ര യോ​​​ഗം ചേ​​​രു​​​മെ​​​ന്ന് കൃ​​​ഷി മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ് അ​​​റി​​​യി​​​ച്ചു. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഉ​​​ച്ച​​​യോ​​​ടെ വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ എ​​​ത്തി സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നേ​​​രി​​​ട്ട് വി​​​ല​​​യി​​​രു​​​ത്തും.

രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഫു​​​ഡ് സേ​​​ഫ്റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ന് വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ത​​​ട്ടു​​​ക​​​ട​​​ക​​​ളു​​​ടെ​​​യും ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​രി​​​ശോ​​​ധി​​​ച്ച്, നി​​​യ​​​മ​​​ലം​​​ഘ​​​നം ക​​​ണ്ടെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തിരേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബ​​​ത്തേ​​​രി​​​യി​​​ൽ ക്യാ​​​ന്പ് ചെ​​​യ്ത് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും നി​​​രീ​​​ക്ഷ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഷി​​​ഗെ​​​ല്ല ബാ​​​ക്ടീ​​​രി​​​യ മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന രോ​​​ഗം മ​​​ലി​​​ന​​​മാ​​​യ ഭ​​​ക്ഷ​​​ണ​​​ത്തി​​​ലൂ​​​ടെ​​​യോ വെ​​​ള്ള​​​ത്തി​​​ലൂ​​​ടെ​​​യോ പ​​​ക​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ കു​​​ടി​​​വെ​​​ള്ള സ്രോ​​​ത​​​സു​​​ക​​​ളും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

Kerala

കോ​ഴി​ക്കോ​ട് ഷി​ഗ​ല്ല ബാ​ധി​ച്ച് നാ​ല​ര​വ​യ​സു​കാ​രി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഷി​ഗ​ല്ല ബാ​ധി​ച്ച് നാ​ല​ര​വ​യ​സു​കാ​രി മ​രി​ച്ചു. ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി ബ​ബീ​ഷി​ന്‍റെ മ​ക​ൾ നി​ള ആ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഷി​ഗ​ല്ല  വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ബാ​ക്ടീ​രി​യ​ക​ളാ​ണ് ഷി​ഗ​ല്ലോ​സി​സ്രോ​ഗാ​ണു​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​വു​ന്ന​ത്. വ​യ​റി​ള​ക്ക​മാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണം. എ​ന്നാ​ൽ ഇ​ത് സാ​ധാ​ര​ണ വ​യ​റി​ള​ക്ക​ത്തേ​ക്കാ​ൾ ഗു​രു​ത​ര​മാ​ണ്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​യാ​ൽ അ​ഞ്ച് വ​യ​സി​ന് താ​ഴെ രോ​ഗം പി​ടി​പെ​ട്ട കു​ട്ടി​ക​ളി​ലും രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​രി​ലും മ​ര​ണ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

Kerala

പെ​രു​മ​ണ്ണ​യി​ല്‍ ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ഷി​ഗ​ല്ല സ്ഥി​രീ​ക​രി​ച്ചു

കോ​ഴി​ക്കോ​ട്: പെ​രു​മ​ണ്ണ​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട​ര​യും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ.

ഇ​രു​വ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

മ​ലി​ന​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ഒ​ഴു​വാ​ക്കാ​നാ​ണ്നി നി​ർ​ദേ​ശം. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ പ്ര​ത്യേ​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

Kerala

കോ​ഴി​ക്കോ​ട്ട് മൂ​ന്ന​ര വ​യ​സു​കാ​രി ഷി​ഗ​ല്ല ബാ​ധി​ച്ച് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കു​റ്റി​ക്കാ​ട്ടൂ​രി​ല്‍ മൂ​ന്ന​ര വ​യ​സു​കാ​രി ഷി​ഗ​ല്ല ബാ​ധി​ച്ച് മ​രി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കു​ട്ടി രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​ത്.

കു​ട്ടി പ​ഠി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യി​ലെ മൂ​ന്ന് കു​ട്ടി​ക​ള്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ഇ​വ​രെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കൂ​ടാ​തെ ആ​ന​ക്കു​ഴി​ക്ക​ര ഭാ​ഗ​ത്ത് അ​ഞ്ച് പേ​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. എ​ങ്ങ​നെ​യാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് രോ​ഗം പ​ട​ര്‍​ന്ന​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

വ​യ​റി​ള​ക്കം, പ​നി, വ​യ​റു​വേ​ദ​ന, ഛര്‍​ദി, ക്ഷീ​ണം, ര​ക്തം​ക​ല​ര്‍​ന്ന മ​ലം എ​ന്നി​വ​യാ​ണ് ഷി​ഗ​ല്ല​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഷി​ഗ​ല്ല ബാ​ക്ടീ​രി​യ. രോ​ഗാ​ണു പ്ര​ധാ​ന​മാ​യും കു​ട​ലി​നെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്.

പ്ര​ധാ​ന​മാ​യും മ​ലി​ന ജ​ല​ത്തി​ലൂ​ടെ​യും കേ​ടാ​യ ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം പ​ക​രു​ന്ന​ത്. ര​ണ്ട് മു​ത​ല്‍ ഏ​ഴ് ദി​വ​സം വ​രെ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണ​പ്പെ​ടു​ന്ന​ത്. ചി​ല​കേ​സു​ക​ളി​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ നീ​ണ്ടു​നി​ല്‍​ക്കാം. ചി​ല​രി​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കാ​തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഉ​ണ്ട്.

District News

ച​ന്പ​ക്കു​ള​ത്ത് മൂ​ന്നു കു​ട്ടി​ക​ളി​ൽ ഷി​ഗ​ല്ല സ്ഥി​രീക​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്

രാ​മ​ങ്ക​രി: കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കേ ഛർ​ദി, അ​തി​സാ​രം എ​ന്നി​വ​യ്​ക്ക് സ​മ​മാ​യ ഷി​ഗ​ല്ല രോ​ഗം കു​ട്ട​നാ​ട്ടി​ൽ ത​ല​പൊ​ക്കു​ന്നു. പ​ണ്ട് വെ​ള്ള​പ്പൊ​ക്ക കാ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ ന​ല്ല വേ​ന​ൽ​ക്കാ​ല​ത്തും ഇ​ത് പ്ര​ക​ട​മാ​കു​ന്നു​വെ​ന്ന​താ​ണ് സ്ഥി​തി.

ര​ണ്ടാ​ഴ്ച മു​ന്പ് ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ‌​ഡി​ലാ​ണ് 11വ​യ​സ് പ്രാ​യം വ​രു​ന്ന ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കും, 5 വ​യ​സ് മാ​ത്രം പ്രാ​യം വ​രു​ന്ന ഇ​വ​രു​ടെ സ​ഹോ​ദ​ര​നും രോ​ഗം സ്ഥി​രീക​രി​ച്ച​ത്.

ആ​ദ്യം ച​ന്പ​ക്കു​ള​ത്തെ ഗ​വ. ആ​ശു​പ്ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്കി​യെ​ങ്കി​ലും ഭേ​ദ​മാ​കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്ത്രി ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം ഇ​ന്ന​ലെ​യോ​ടെ എ​ല്ലാ​വ​രും ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ആ​യി. ച​ന്പ​ക്കു​ള​ത്തെ കു​ടും​ബ വീ​ട്ടി​ൽ നി​ന്നും ക​ഴി​ഞ്ഞ 24ന് ​ഇ​വ​ർ കാ​വാ​ല​ത്തെ അ​മ്മ​വീ​ട്ടി​ൽ പോ​കു​ക​യും അ​വി​ടെ വച്ച് കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച​താ​യും പ​റ​യു​ന്നു. 26ന് ​തി​രി​കെ ഇ​വ​ർ നാ​ട്ടി​ലെ​ത്തി. അ​ടു​ത്ത ദി​വ​സം ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ സ്കൂ​ളി​ലേ​ക്ക് പോ​യെ​ങ്കി​ലും ത​ല​വേ​ദ​ന​യും ഛർ​ദിയും മ​റ്റും അ​നു​ഭ​വ​പ്പെ​ടു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ആ​യി​രു​ന്നു. മോ​ശ​മാ​യ കു​ടി​വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗ​മ​കാം രോ​ഗം പി​ടി​പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

രോ​ഗം സ്ഥി​രി​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട യാ​തൊ​രു കാ​ര്യ​വു​മി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ല്കു​ന്ന സൂ​ച​ന.

Latest News

Corehub Up