Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Engineering

ആഘോഷമായി ബ്രില്യന്‍റ് എൻജിനിയറിംഗ് വിക്ടറി ഡേ

പാ​​​​​ലാ: ദേ​​​​​ശീ​​​​​യ-​​​​​സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് പ്ര​​​​​വേ​​​​​ശ​​​​​ന​​​​​പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളാ​​​​​യ ജെ​​​​ഇ​​​​ഇ മെ​​​​​യി​​​​​ൻ, അ​​​​​ഡ്വാ​​​​​ൻ​​​​​സ്ഡ്, കീം ​​​​​പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഒ​​​​ന്നാം റാ​​​​​ങ്ക് നേ​​​​ടി​​​​യ റോ​​​​​ഷ​​​​​ൻ രാ​​​​​ജു, നി​​​​​ര​​​​​ഞ്ജ​​​​​ൻ ജെ.​ ​​​​പി​​​​​ള്ള, മീ​​​​​ര​ കൃ​​​​​ഷ്ണ, ഗൗ​​​​​രി ​ശ​​​​​ങ്ക​​​​​ർ എ​​​​​ന്നി​​​​​വ​​​​​രെ​​​​​യും, മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യം ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ ആ​​​​യി​​​​ര​​​​ത്തി​​​​​ല​​​​​ധി​​​​​കം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെയും ബ്രി​​​​​ല്യ​​​​​ന്‍റ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് വി​​​​​ക്ട​​​​​റി ഡേ ‘​​​​ടെ​​​​​ക് കോ​​​​​ണ്‍ക്വ​​​​​യ​​​​​ർ 2026’ൽ ​​​​അ​​​​നു​​​​മോ​​​​ദി​​​​ച്ചു. സ്പീ​​​​​ക്ക​​​​​ർ ​തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ർ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന സ​​​​മ്മേ​​​​ള​​​​നം മ​​​​​ന്ത്രി ​മോ​​​​​ൻ​​​​​സ് ജോ​​​​​സ​​​​​ഫ് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​യ്തു.

ജോ​​​​​സ് കെ.​ ​​​​മാ​​​​​ണി എം​​​​പി, ഫ്രാ​​​​​ൻ​​​​​സി​​​​​സ് ജോ​​​​​ർ​​​​​ജ് എം​​​​പി, മാ​​​​​ണി സി.​ ​​​​കാ​​​​​പ്പ​​​​​ൻ എം​​​​എ​​​​​ൽ​​​​​എ, റ​​​​​ബ​​​​​ർ ബോ​​​​​ർ​​​​​ഡ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ എ​​​​​ൻ. ഹ​​​​​രി, ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി ​സാ​​​​​ബു മാ​​​​​ത്യു, പാ​​​​​ലാ ഡി​​​​​വൈ​​​​എ​​​​​സ്​​​​​പി കെ. ​​​​​സ​​​​​ദ​​​​​ൻ, ​പാ​​​​​ലാ മു​​​​​നി​​​​സി​​​​​പ്പ​​​​​ൽ ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ണ്‍ ദി​​​​​യ ബി​​​​​നു പു​​​​​ളി​​​​​ക്ക​​​​​ക്ക​​​​​ണ്ടം, രാ​​​​ഷ്‌​​​​ട്ര​​​​ദീ​​​​​പി​​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ. ​​​​​മൈ​​​​​ക്കി​​​​​ൾ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട്, തി​​​​​രു​​​​​വ​​​​​ല്ല ക്രൈ​​​​​സ്റ്റ് സ്കൂ​​​​​ൾ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഫാ. ​​​​​ജെ​​​​​യിം​​​​​സ് മു​​​​​ല്ല​​​​​ശേ​​​​​രി, കൂ​​​​​ത്താ​​​​​ട്ടു​​​​​കു​​​​​ളം മേ​​​​​രി​​​​​ഗി​​​​​രി പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ൾ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഫാ. ​​​​​മാ​​​​​ത്യു ക​​​​​രീ​​​​​ത്ത​​​​​റ, ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി പ്ലാ​​​​​സി​​​​​ഡ് വി​​​​​ദ്യാ​​​​​വി​​​​​ഹാ​​​​​ർ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഫാ. ​​​​​സേ​​​​​വ്യ​​​​​ർ അ​​​​​ന്പാ​​​​​ട്ട്, ദേ​​​​​വ​​​​​ഗി​​​​​രി സി​​​​എം​​​​ഐ പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ൾ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഫാ. ​​​​​ജോ​​​​​ണി കാ​​​​​ഞ്ഞി​​​​​ര​​​​​ത്തു​​​​​ങ്ക​​​​​ൽ, മു​​​​​ത്തോ​​​​​ലി പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റൂ​​​​​ബി ജോ​​​​​സ്, വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് രാ​​​​​ജ​​​​​ൻ മു​​​​​ണ്ട​​​മ​​​​​റ്റം, ളാ​​​​​ലം ബ്ലോ​​​​​ക്ക് മെ​​​​​ംബ​​​​​ർ മാ​​​​​ത്തു​​​​​ക്കു​​​​​ട്ടി ചേ​​​​​ന്നാ​​​​​ട്ട്, ഈ​​​​​രാ​​​​​റ്റു​​​​​പേ​​​​​ട്ട എ​​​​​സ്ഐ ബി​​​​​നോ​​​​​യി, ര​​​​​ഞ്ജി​​​​​ത്ത് മീ​​​​​നാ​​​​​ഭ​​​​​വ​​​​​ൻ, പ്ര​​​​​ഫ. റോ​​​​​യി തോ​​​​​മ​​​​​സ്, റ്റോ​​​​​ബി​​​​​ൻ കെ.​ ​​​​അ​​​​​ല​​​​​ക്സ്, ​ടോ​​​​​മി ചെ​​​​​റി​​​​​യാ​​​​​ൻ, ജോ​​​​​സ് പാ​​​​​റേ​​​​​ക്കാ​​​​​ട്, എ​​​​​ബി ജോ​​​​​സ്, ​ജി​​​​​മ്മി ജോ​​​​​സ​​​​​ഫ്, ജോ​​​​​ബി, ​ത​​​​​ങ്ക​​​​​ച്ച​​​​​ൻ മ​​​​​ണ്ണൂ​​​​​ശേ​​​​​രി എ​​​​​ന്നി​​​​​വ​​​​​ർ ആ​​​​​ശം​​​​​സ​​​​​ക​​​​​ൾ അ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും വി​​​​​ജ​​​​​യി​​​​​ക​​​​​ൾ​​​​​ക്ക് സ്വ​​​​​ർ​​​​​ണ​​​​​മെ​​​​​ഡ​​​​​ലു​​​​​ക​​​​​ളും സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പു​​​​​ക​​​​​ളും സ​​​​​മ്മാ​​​​​നി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ജെ​​​​ഇ​​​​ഇ അ​​​​ഡ്വാ​​​​ൻ​​​​സ്ഡ്, കീം ​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ സം​​​​സ്ഥാ​​​​ന ത​​​​ല​​​​ത്തി​​​​ൽ ഒ​​​​ന്നാം റാ​​​​ങ്ക് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ റോ​​​​ഷ​​​​ൻ രാ​​​​ജു​​​​വി​​​​ന് 10 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പും ഗോ​​​​ൾ​​​​ഡ്മെ​​​​ഡ​​​​ലും കീം ​​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ര​​​​ണ്ടാം റാ​​​​ങ്ക് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ ധ്യാ​​​​ൻ തേ​​​​ജ് മ​​​​ണ​​​​പ്പാ​​​​ട്ടി​​​​ക്ക് അ​​​​ഞ്ച് ല​​​​ക്ഷം രൂ​​​​പ​​​​യും ഗോ​​​​ൾ​​​​ഡ്മെ​​​​ഡ​​​​ലും ജെ​​​​ഇ​​​​ഇ മെ​​​​യി​​​​ൻ പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന ഒ​​​​ന്നാം റാ​​​​ങ്ക് ജേ​​​​താ​​​​വാ​​​​യ നി​​​​ര​​​​ഞ്ജ​​​​ൻ ജെ. ​​​​പി​​​​ള്ള​​​​യ്ക്കും കീം ​​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ മൂ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​യ കെ.​​​​ആ​​​​ർ. വി​​​​സ്മ​​​​യ​​​​യ്ക്കും നാ​​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യും ഗോ​​​​ൾ​​​​ഡ് മെ​​​​ഡ​​​​ലും സ​​​​മ്മാ​​​​നി​​​ച്ചു.

കീം ​​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ നാ​​​​ലു മു​​​​ത​​​​ൽ പ​​​​ത്തു​​​​വ​​​​രെ സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ രോ​​​​ഹി​​​​ത് കൃ​​​​ഷ്ണ, ഗോ​​​​വി​​​​ന്ദ് വി​​​​നോ​​​​ദ്, ആ​​​​ൽ​​​​ഫ്ര​​​​ഡ് ജെ​​​​ൻ​​​​സ​​​​ണ്‍, ത​​​​ലാ​​​​ൽ ഷി​​​​ഹാ​​​​ബു​​​ദി​​​​ൻ, കൃ​​​​ഷ്ണ ജെ. ​​​​മേ​​​​നോ​​​​ൻ, എ​​​​സ്. ജോ​​​​ഷ്വ, ഋ​​​​ത്വി​​​​ൻ രാ​​​​ജ് എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഒ​​​​ന്നു മു​​​​ത​​​​ൽ മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ​​​​വ​​​​രെ സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പും ഗോ​​​​ൾ​​​​ഡ്മെ​​​​ഡ​​​​ലു​​​​ക​​​​ളു​​​​മാ​​​​ണ് സ​​​​മ്മാ​​​​നി​​​ച്ച​​​ത്. കു​​​​സാ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​യ അ​​​​ഭി​​​​ന​​​​വ് അ​​​​രു​​​​ണി​​​​നും ബി ​​​​ആ​​​​ർ​​​​ക്ക്-​​​​ബി പ്ലാ​​​​നിം​​​​ഗ് പ​​​​രീ​​​​ക്ഷ​​​​​​​​യി​​​​ൽ അ​​​​ഖി​​​​ലേ​​​​ന്ത്യാ ത​​​​ല​​​​ത്തി​​​​ൽ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​യ മീ​​​​രാ​​​​കൃ​​​​ഷ്ണ, ഗൗ​​​​രി​​​​ശ​​​​ങ്ക​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കും ല​​​​ക്ഷം രൂ​​​​പ​​​​യും ഗോ​​​​ൾ​​​​ഡ് മെ​​​​ഡ​​​​ലും സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കി.

Education

എ​ൻ​ജി​നി​യ​റിം​ഗ്: കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് ഓ​ൺ​ലൈ​ൻ ഓ​പ്ഷ​നു​ക​ൾ സ​മ​ർ​പ്പി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് 2026-2027 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​വി​​​ധ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്ക് ഓ​​​ൺ​​​ലൈ​​​ൻ ഓ​​​പ്ഷ​​​നു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.

2026–ലെ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള​​​ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി യോ​​​ഗ്യ​​​ത നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക്ആ​​​റി​​​നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ www.cee. kerala.gov.in എ​​​ന്ന വെ​​​ബ്‍​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

ഓ​​​പ്ഷ​​​നു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള​​​ള ഓ​​​പ്ഷ​​​നു​​​ക​​​ൾ തു​​​ട​​​ർ​​​ന്നു​​​ള്ള ഘ​​​ട്ട​​​ത്തി​​​ൽ പു​​​തു​​​താ​​​യി ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​ത​​​ല്ല.

ആ​​​യ​​​തി​​​നാ​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന എ​​​ല്ലാ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ത​​​ന്നെ ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www. cee.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക.

Kerala

കീം ​​​​പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു; എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ല്‍ റോ​​​​ഷ​​​​ന്‍ രാ​​​​ജു​​​​ ബി​​​​ഫാ​​​​മി​​​​ൽ വി​​​​നാ​​​​യ​​​​ക് നാ​​​​രാ​​​​യ​​​​ൺ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഫാ​​​​ര്‍മ​​​​സി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ​​​​ (കീം) ​​​​ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി​​​​യ 96,750 പേ​​​​രി​​​​ൽ 79,717 പേ​​​​ര്‍ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യെ​​​​ന്ന് ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍ കൊ​​​​ച്ചി​​​​യി​​​​ല്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​​റി​​​​യി​​​​ച്ചു.

യ​​​​ഥാ​​​​സ​​​​മ​​​​യം മാ​​​​ര്‍ക്ക് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ സ​​​​മ​​​​ര്‍പ്പി​​​​ച്ച​​​​വ​​​​രെ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി 64,759 പേ​​​​രു​​​​ടെ എ​​​​ന്‍ജി​​​​നി​​​​യ​​​​റിം​​​​ഗ് റാ​​​​ങ്ക് ലി​​​​സ്റ്റ് ത​​​​യാ​​​​റാ​​​​ക്കി.

എ​​​​റ​​​​ണാ​​​​കു​​​​ളം അ​​​​ങ്ക​​​​മാ​​​​ലി അ​​​​യ്യ​​​​മ്പു​​​​ഴ അ​​​​മ​​​​ലാ​​​​പു​​​​രം കാ​​​​ച്ച​​​​പ്പ​​​​ള്ളി വീ​​​​ട്ടി​​​​ല്‍ റോ​​​​ഷ​​​​ന്‍ രാ​​​​ജു​​​​വി​​​​നാ​​​​ണ് ഒ​​​​ന്നാം റാ​​​​ങ്ക്. 600 ല്‍ 586 ​​​​ആ​​​​ണ് സ്‌​​​​കോ​​​​ര്‍. ജെ​​​​ഇ​​​​ഇ​​​​യി​​​​ലും റോ​​​​ഷ​​​​ന് ഒ​​​​ന്നാം റാ​​​​ങ്ക് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

ര​​​​ണ്ടാം റാ​​​​ങ്ക് നേ​​​​ടി​​​​യ ക​​​​ണ്ണൂ​​​​ര്‍ ചെ​​​​റു​​​​വാ​​​​ഞ്ചേ​​​​രി പൂ​​​​വ​​​​ത്തൂ​​​​ര്‍ മ​​​​ണി​​​​യ​​​​റ്റ​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ ധ്യാ​​​​ന്‍ തേ​​​​ജ് മ​​​​ണ​​​​പ്പാ​​​​ട്ടി​​​​ക്ക് 586 സ്‌​​​​കോ​​​​ര്‍ ല​​​​ഭി​​​​ച്ചു. റോ​​​​ഷ​​​​ന്‍ രാ​​​​ജു​​​​വി​​​​നും ധ്യാ​​​​ന്‍ തേ​​​​ജി​​​​നും ഒ​​​​രേ സ്‌​​​​കോ​​​​റാ​​​​ണു ല​​​​ഭി​​​​ച്ച​​​​തെ​​​​ങ്കി​​​​ലും ഗ​​​​ണി​​​​ത​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലെ കൂ​​​​ടു​​​​ത​​​​ല്‍ മാ​​​​ർ​​​​ക്ക് റോ​​​​ഷ​​​​ന്‍ രാ​​​​ജു​​​​വി​​​​നെ ഒ​​​​ന്നാം റാ​​​​ങ്കി​​​​ന് അ​​​​ര്‍ഹ​​​​നാ​​​​ക്കി.

തൃ​​​​ശൂ​​​​ര്‍ കൊ​​​​ച്ചു​​​​ക​​​​ട​​​​വ് കോ​​​​ഴി​​​​പ്പി​​​​ള്ളി​​​​ല്‍ വീ​​​​ട്ടി​​​​ല്‍ കെ.​​​​ആ​​​​ര്‍. വി​​​​സ്മ​​​​യ​​​​യ്ക്കാ​​​​ണ് മൂ​​​​ന്നാം റാ​​​​ങ്ക്. സ്‌​​​​കോ​​​​ര്‍: 585. എ​​​​റ​​​​ണാ​​​​കു​​​​ളം ചോ​​​​റ്റാ​​​​നി​​​​ക്ക​​​​ര കു​​​​രീ​​​​ക്കാ​​​​ട് കൃ​​​​ഷ്ണ​​​​പ്രി​​​​യ​​​​യി​​​​ല്‍ എ​​​​ച്ച്. രോ​​​​ഹി​​​​ത്ത് കൃ​​​​ഷ്ണ​​​​യ്ക്കാ​​​​ണ് നാ​​​​ലാം റാ​​​​ങ്ക്. സ്‌​​​​കോ​​​​ര്‍: 581.

ബി​​​​ഫാ​​​​മി​​​​ന് തൃ​​​​ശൂ​​​​ര്‍ പോ​​​​ട്ട പ​​​​ഴ​​​​മ്പി​​​​ള്ളി കൊ​​​​ച്ച​​​​ത്ത് വീ​​​​ട്ടി​​​​ല്‍ വി​​​​നാ​​​​യ​​​​ക് നാ​​​​രാ​​​​യ​​​ൺ ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി. 300 ല്‍ 286 ​​​​ആ​​​​ണ് സ്‌​​​​കോ​​​​ര്‍. ര​​​​ണ്ടാം റാ​​​​ങ്കി​​​​ന് തൃ​​​​ശൂ​​​​ര്‍ ഒ​​​​ല്ലൂ​​​​ര്‍ അ​​​​ക്ക​​​​ര വീ​​​​ട്ടി​​​​ല്‍ ജെ​​​​സെ ജ​​​​സ്റ്റി​​​​നും (286/300) മൂ​​​​ന്നാം റാ​​​​ങ്കി​​​​ന് മ​​​​ല​​​​പ്പു​​​​റം ക​​​​വ​​​​നൂ​​​​ര്‍ ന​​​​ടു​​​​ക്ക​​​​ണ്ടി​​​​യി​​​​ല്‍ എ.​​​​എ​​​​ന്‍. ദി​​​​യ ഫാ​​​​ത്തി​​​​മ​​​​യും (286/300) അ​​​​ര്‍ഹ​​​​രാ​​​​യി. എ​​​​റ​​​​ണാ​​​​കു​​​​ളം ക​​​​ട​​​​വ​​​​ന്ത്ര ചി​​​​ല​​​​വ​​​​ന്നൂ​​​​ര്‍ ഗ്യാ​​​​ല​​​​ക്‌​​​​സി ക്ലി​​​​ഫോ​​​​ര്‍ഡ് ബ്ലോ​​​​ക്ക്-4 ല്‍ ​​​​പ്ര​​​​ണ​​​​വ് .ജി. ​​​​സ​​​​ജീ​​​​വിനാ​​​​ണ് (283/300 ) നാ​​​​ലാം റാ​​​​ങ്ക്.

Kerala

കീം 2026: വി​സ്മ​യ വി​ജ​യം

മാ​​​​ള: തനി​​​​ക്കൊ​​​​രു എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ആ​​​​ക​​​​ണ​​​​മെ​​​​ന്ന അ​​​​തി​​​​യാ​​​​യ ആ​​​​ഗ്ര​​​​ഹം ദൃ​​​​ഢ​​​​നി​​​​ശ്ച​​​​യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള പ​​​​ഠ​​​​ന​​​​ത്താ​​​​ൽ നേ​​​​ടി​​​​യെ​​​​ടു​​​​ത്ത മി​​​​ടു​​​​ക്കി​​​​യെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ക​​​​യാ​​​​ണ് എ​​​​ല്ലാ​​​​വ​​​​രും.

തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ മാ​​​​ള​​​​യ്ക്ക​​​​ടു​​​​ത്ത് എ​​​​ര​​​​വ​​​​ത്തൂ​​​​ർ കൊ​​​​ച്ചു​​​​ക​​​​ട​​​​വ് കോ​​​​ഴി​​​​പ്പി​​​​ള്ളി​​​​ൽ രാ​​​​ജീ​​​​വി​​​​ന്‍റെ​​​​യും സു​​​​ജ എ​​​​സ്. നാ​​​​യ​​​​രു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​യ വി​​​​സ്മ​​​​യ​​​​യാ​​​​ണ് കീ​​മി​​ൽ മൂ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​ക്കൊ​​​​ണ്ട് വി​​​​സ്മ​​​​യി​​​​പ്പി​​​​ച്ച മി​​​​ടു​​​​ക്കി.

ആ​​​​ദ്യ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ പ്ര​​​​തീ​​​​ക്ഷി​​​​ച്ച മാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തി​​​​നെ​​​​തു​​​​ട​​​​ർ​​​​ന്ന് പാ​​​​ലാ ബ്രി​​​​ല്ല‍്യ​​ന്‍റി​​ൽ മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ കോ​​​​ച്ചിം​​​​ഗി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​സ്മ​​​​യ. അ​​​​ധി​​​​കം മു​​​​ഷി​​​​ഞ്ഞി​​​​രു​​​​ന്നു പ​​​​ഠി​​​​ക്കു​​​​ന്ന പ്ര​​​​കൃ​​​​ത​​​​ക്കാ​​​​രി​​​​യ​​​​ല്ല വി​​​​സ്മ​​​​യ​​​​യെ​​​​ന്നാ​​​​ണ് കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ക്ഷം.

ഐ​​​​ഐ​​​​ടി ഗൊ​​​​ര​​​​ഖ്പു​​​​രി​​​​ൽ ഇ​​​​ല​​​​ക്‌​​ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​നി​​​​ൽ ഇ​​​​തി​​​​ന​​​​കം വി​​​​സ്മ​​​​യ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി.

മാ​​​​ള ഹോ​​​​ളി​​​​ഗ്രേ​​​​സ് അ​​​​ക്കാ​​​​ദ​​​​മി​​​​യി​​​​ൽ സി​​​​ബി​​​​എ​​​​സ്ഇ​​​​യി​​​​ൽ പ​​​​ത്താം​​​​ക്ലാ​​​​സി​​​​ൽ മു​​​​ഴു​​​​വ​​​​ൻ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും എ ​​​​പ്ല​​​​സ് നേ​​​​ടി​​​​യ വി​​​​സ്മ​​​​യ​​​​യു​​​​ടെ പ്ല​​​​സ് ടു ​​​​പ​​​​ഠ​​​​നം എ​​​​റ​​​​ണാ​​​​കു​​​​ളം ഭ​​​​വ​​​​ൻ​​​​സി​​​​ൽ ആ​​​​യി​​​​രു​​​​ന്നു. 99 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് പ്ല​​​​സ് ടു​​​​വി​​​​നു നേ​​​​ടി.

കാ​​​​ല​​​​ടി​​​​ക്ക​​​​ടു​​​​ത്തു മ​​​​റ്റൂ​​​​രി​​​​ൽ ഹോ​​​​ട്ട​​​​ൽ ബി​​​​സി​​​​ന​​​​സാ​​​​ണ് വി​​​​സ്മ​​​​യ​​​​യു​​​​ടെ അ​​​​ച്ഛ​​​​ൻ രാ​​​​ജീ​​​​വി​​​​ന്. അ​​​​മ്മ സു​​​​ജ എ​​​​സ്. നാ​​​​യ​​​​ർ എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജി​​​​ൽ ക്ല​​​​ർ​​​​ക്കാ​​​​ണ്. മൂ​​​​ന്നു​​​​വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ ഇ​​​​ഷാ​​​​നാ​​​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ൻ.

Kerala

കീം ​പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു; റോ​ഷ​ൻ രാ​ജു​വി​ന് ഒ​ന്നാം റാ​ങ്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റിം​ഗ്, ഫാ​ർ​മ​സി (കീം) ​പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ cee.kerala.gov.in വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റാ​ങ്ക് പ​രി​ശോ​ധി​ക്കാം. അ​ങ്ക​മാ​ലി സ്വ​ദേ​ശി റോ​ഷ​ൻ രാ​ജു ഒ​ന്നാം റാ​ങ്കും, ക​ണ്ണൂ​ർ സ്വ​ദേ​ശി ധ്യാ​ൻ തേ​ജ് ര​ണ്ടാം റാ​ങ്കും, തൃ​ശൂ​ർ സ്വ​ദേ​ശി കെ.​ആ​ർ. വി​സ്മ​യ മൂ​ന്നാം റാ​ങ്കും സ്വ​ന്ത​മാ​ക്കി.

വ​ലി​യ ത​യാറെ​ടു​പ്പു​ക​ളോ​ടു​കൂ​ടി​യാ​ണ് കീം ​പ​രീ​ക്ഷ ന​ട​ത്തി​യ​തെ​ന്നും പ​രാ​തി​ക​ൾ​ക്ക് ഇ​ട​ന​ൽ​കാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ സാ​ധി​ച്ച​താ​യും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ​റ​ഞ്ഞു. ഒ​ന്നാം റാ​ങ്ക് നേ​ടി​യ റോ​ഷ​ൻ രാ​ജു​വി​നെ​യും ര​ണ്ടാം റാ​ങ്ക് നേ​ടി​യ ധ്യാ​നി​നെ​യും മ​ന്ത്രി ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു.

എ​ൻ​ജി​നീ​യ​റിം​ഗി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 96,750 പേ​രി​ൽ 79,717 പേ​ർ ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. സി​ബി​എ​സ്ഇ മാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല സാ​ങ്കേ​തി​ക വി​ഷ​യ​ങ്ങ​ൾ കാ​ര​ണ​മാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം ഏ​താ​നും ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​പോ​യ​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി

ചെ​ങ്ങ​ന്നൂ​ർ: കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ചെ​ങ്ങ​ന്നൂ​ർ മം​ഗ​ലം പാ​റ​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി.

ചെ​ങ്ങ​ന്നൂ​ർ ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യും മ​ണി​മ​ല വ​യ​ലി​ൽ ക​രി​ക്കാ​ട്ടി​ൽ പ്ര​കാ​ശി​ന്‍റെ മ​ക​നു​മാ​യ ജോ​യേ​ൽ ആ​ന്‍റ​ണി (21) യെ​യാ​ണ് കാ​ണാ​താ​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരമായിരുന്നു അ​പ​ക​ടം. മൂ​ന്ന് സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം പാ​റ​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ജോ​യേ​ൽ. കു​ളി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി ഉ​ട​ൻ ത​ന്നെ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. രാ​ത്രി വൈ​കും വ​രെ പ്ര​ദേ​ശ​ത്ത് ഊ​ർ​ജി​ത​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ജോ​യേ​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ജോ​യേ​ലി​ന്‍റെ ബ​ന്ധു​ക്ക​ളും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു.

Education

എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി പ്ര​വേ​ശ​നം 2026: അ​ന്തി​മ ഉ​ത്ത​ര​ സൂ​ചി​ക​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 ഏ​​​പ്രി​​​ൽ 17 മു​​​ത​​​ൽ 22 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും, കൂ​​​ടാ​​​തെ മും​​​ബൈ, ഡ​​​ൽ​​​ഹി, ചെ​​​ന്നൈ, ബം​​​ഗ​​​ളൂ​​​രു, ഷാ​​​ര്‍​ജ, കു​​​വൈ​​​റ്റ്, ബ​​​ഹ​​​റി​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ന​​​ട​​​ത്തി​​​യ 2026-27 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള കം​​പ്യൂ​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത (CBT) പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ അ​​​ന്തി​​​മ ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

23ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ വി​​​ദ​​​ഗ്ധ സ​​​മി​​​തി പ​​​രി​​​ശോ​​​ധി​​​ച്ചു. ആ​​​വ​​​ശ്യ​​​മാ​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ വ​​​രു​​​ത്തി​​​യ​​ശേ​​​ഷ​​​മാ​​​ണ് അ​​​ന്തി​​​മ ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക.

Education

എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ: ഉ​ത്ത​ര​സൂ​ചി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഫാ​​​ർ​​​മ​​​സി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ക​​​ന്പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​യോ ചോ​​​ദ്യ​​​ങ്ങ​​​ളോ സം​​​ബ​​​ന്ധി​​​ച്ച് ആ​​​ക്ഷേ​​​പ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ​​​മാ​​​സം 26ന് ​​​വൈ​​​കു​​​ന്നേ​​​രം ഓ​​​രോ ചോ​​​ദ്യ​​​ത്തി​​​നും 200 രൂ​​​പ വീ​​​തം ഓ​​​ണ്‍​ലൈ​​​നാ​​​യി ഫീ​​​സ് അ​​​ട​​​ച്ച് കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ൽ വ​​​ഴി പ​​​രാ​​​തി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം.

സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി ശ​​​രി​​​യാ​​​ണെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ൽ, ആ ​​​ചോ​​​ദ്യ​​​ത്തി​​​ന് അ​​​ട​​​ച്ച ഫീ​​​സ് തി​​​രി​​​കെ ന​​​ൽ​​​കും. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ ല​​​ഭി​​​ക്കാ​​​ത്ത​​​തോ ഫീ​​​സ് അ​​​ട​​​യ്ക്കാ​​​ത്ത​​​തോ ആ​​​യ പ​​​രാ​​​തി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. ത​​​പാ​​​ൽ വ​​​ഴി​​​യോ ഇ​​​മെ​​​യി​​​ൽ മു​​​ഖേ​​​ന​​​യോ നേ​​​രി​​​ട്ടോ ല​​​ഭി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. ഫോ​​​ണ്‍: 0471 2332120, 0471 2338- 487, 0471 2525300.

Education

കീം 2026: ​കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​ന് അ​വ​സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കീം 2026 ​​​മു​​​ഖേ​​​ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫാ​​​ർ​​​മ​​​സി, ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, മെ​​​ഡി​​​ക്ക​​​ൽ അ​​​ല്ലെ​​​ങ്കി​​​ൽ മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​തി​​​നോ​​​ട​​​കം ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക്, ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ൾ കൂ​​​ടി അ​​​പേ​​​ക്ഷ​​​യി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള (Course Addition)അ​​​വ​​​സ​​​രം ല​​​ഭ്യ​​​മാ​​​ക്കി.

ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ (BArch): കോ​​​ഴ്സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ന​​​ട​​​ത്തു​​​ന്ന NATA പ​​​രീ​​​ക്ഷ എ​​​ഴു​​​തി നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. മെ​​​ഡി​​​ക്ക​​​ൽ & മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ NTA ന​​​ട​​​ത്തു​​​ന്ന NEET-UG 2026 പ​​​രീ​​​ക്ഷ എ​​​ഴു​​​തി നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത നേ​​​ട​​​ണം.

കീം 2026​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് കോ​​​ഴ്സു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​ന് 12നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റാ​​​യ www.cee.kerala.gov.in ലൂ​​​ടെ സാ​​​ധി​​​ക്കും. ഫോ​​​ൺ: 04712332120.

Latest News

Corehub Up