ബ്രില്യന്റിന്റെ എൻജിനിയറിംഗ് വിക്ടറി ഡേ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
പാലാ: ദേശീയ-സംസ്ഥാനതല എൻജിനിയറിംഗ് പ്രവേശനപരീക്ഷകളായ ജെഇഇ മെയിൻ, അഡ്വാൻസ്ഡ്, കീം പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ റോഷൻ രാജു, നിരഞ്ജൻ ജെ. പിള്ള, മീര കൃഷ്ണ, ഗൗരി ശങ്കർ എന്നിവരെയും, മികച്ച വിജയം കരസ്ഥമാക്കിയ ആയിരത്തിലധികം വിദ്യാർഥികളെയും ബ്രില്യന്റ് എൻജിനിയറിംഗ് വിക്ടറി ഡേ ‘ടെക് കോണ്ക്വയർ 2026’ൽ അനുമോദിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ജോസ് കെ. മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി, മാണി സി. കാപ്പൻ എംഎൽഎ, റബർ ബോർഡ് ചെയർമാൻ എൻ. ഹരി, ജില്ലാ പോലീസ് മേധാവി സാബു മാത്യു, പാലാ ഡിവൈഎസ്പി കെ. സദൻ, പാലാ മുനിസിപ്പൽ ചെയർപേഴ്സണ് ദിയ ബിനു പുളിക്കക്കണ്ടം, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തിരുവല്ല ക്രൈസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശേരി, കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാർ പ്രിൻസിപ്പൽ ഫാ. സേവ്യർ അന്പാട്ട്, ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണി കാഞ്ഞിരത്തുങ്കൽ, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, വൈസ് പ്രസിഡന്റ് രാജൻ മുണ്ടമറ്റം, ളാലം ബ്ലോക്ക് മെംബർ മാത്തുക്കുട്ടി ചേന്നാട്ട്, ഈരാറ്റുപേട്ട എസ്ഐ ബിനോയി, രഞ്ജിത്ത് മീനാഭവൻ, പ്രഫ. റോയി തോമസ്, റ്റോബിൻ കെ. അലക്സ്, ടോമി ചെറിയാൻ, ജോസ് പാറേക്കാട്, എബി ജോസ്, ജിമ്മി ജോസഫ്, ജോബി, തങ്കച്ചൻ മണ്ണൂശേരി എന്നിവർ ആശംസകൾ അർപ്പിക്കുകയും വിജയികൾക്ക് സ്വർണമെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിക്കുകയും ചെയ്തു.
ജെഇഇ അഡ്വാൻസ്ഡ്, കീം പരീക്ഷകളിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റോഷൻ രാജുവിന് 10 ലക്ഷം രൂപയുടെ സ്കോളർഷിപ്പും ഗോൾഡ്മെഡലും കീം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ധ്യാൻ തേജ് മണപ്പാട്ടിക്ക് അഞ്ച് ലക്ഷം രൂപയും ഗോൾഡ്മെഡലും ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാന ഒന്നാം റാങ്ക് ജേതാവായ നിരഞ്ജൻ ജെ. പിള്ളയ്ക്കും കീം പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കെ.ആർ. വിസ്മയയ്ക്കും നാലു ലക്ഷം രൂപയും ഗോൾഡ് മെഡലും സമ്മാനിച്ചു.
കീം പരീക്ഷയിൽ നാലു മുതൽ പത്തുവരെ സ്ഥാനം കരസ്ഥമാക്കിയ രോഹിത് കൃഷ്ണ, ഗോവിന്ദ് വിനോദ്, ആൽഫ്രഡ് ജെൻസണ്, തലാൽ ഷിഹാബുദിൻ, കൃഷ്ണ ജെ. മേനോൻ, എസ്. ജോഷ്വ, ഋത്വിൻ രാജ് എന്നിവർക്ക് ഒന്നു മുതൽ മൂന്നു ലക്ഷം രൂപയുടെവരെ സ്കോളർഷിപ്പും ഗോൾഡ്മെഡലുകളുമാണ് സമ്മാനിച്ചത്. കുസാറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിനവ് അരുണിനും ബി ആർക്ക്-ബി പ്ലാനിംഗ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടിയ മീരാകൃഷ്ണ, ഗൗരിശങ്കർ എന്നിവർക്കും ലക്ഷം രൂപയും ഗോൾഡ് മെഡലും സമ്മാനമായി നൽകി.
Tags : Brilliant Engineering VictoryDay celebration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash