പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്തെ എൻജിനീയറിംഗ്, ഫാർമസി (കീം) പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in വഴി വിദ്യാർഥികൾക്ക് റാങ്ക് പരിശോധിക്കാം. അങ്കമാലി സ്വദേശി റോഷൻ രാജു ഒന്നാം റാങ്കും, കണ്ണൂർ സ്വദേശി ധ്യാൻ തേജ് രണ്ടാം റാങ്കും, തൃശൂർ സ്വദേശി കെ.ആർ. വിസ്മയ മൂന്നാം റാങ്കും സ്വന്തമാക്കി.
വലിയ തയാറെടുപ്പുകളോടുകൂടിയാണ് കീം പരീക്ഷ നടത്തിയതെന്നും പരാതികൾക്ക് ഇടനൽകാതെ സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാൻ സാധിച്ചതായും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഒന്നാം റാങ്ക് നേടിയ റോഷൻ രാജുവിനെയും രണ്ടാം റാങ്ക് നേടിയ ധ്യാനിനെയും മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.
എൻജിനീയറിംഗിൽ പരീക്ഷ എഴുതിയ 96,750 പേരിൽ 79,717 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. സിബിഎസ്ഇ മാർക്കുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിഷയങ്ങൾ കാരണമാണ് ഫലപ്രഖ്യാപനം ഏതാനും ദിവസങ്ങൾ നീണ്ടുപോയതെന്ന് മന്ത്രി വ്യക്തമാക്കി.
Tags : keam result engineering pharmacy