ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തൽ പൊളിച്ചുമാറ്റിയത് സുപ്രീംകോടതിയുടെ നിർദേശമുള്ളതുകൊണ്ടാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പൊലിസിനെതിരേ നിരന്തരമായ കോടതിയലക്ഷ്യ കേസ് വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പൊലിസ് പന്തൽ പൊളിച്ചുനീക്കിയത്.
സെക്രട്ടേറിയറ്റ് പടിക്കൽ പന്തൽ കെട്ടി സമരം ചെയ്യുന്നതിന് എതിരല്ല. ലോകത്ത് എല്ലായിടത്തും ഇത്തരം സമരം നടക്കുന്നുണ്ട്. സമരത്തിനോട് ഗവണ്മെന്റിന് ഒരു അലർജിയുമില്ല. സമരങ്ങൾ ചെയ്യുന്നതിനോട് എതിർപ്പുമില്ല.
എല്ലാ ആവശ്യങ്ങളും ഒന്നിച്ചു നടപ്പാക്കാനാവില്ലെന്ന് സമരം ചെയ്യുന്നവർ മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Tags : Home Minister Remesh Chennithala Court Shelter dismantled Rank Holders Secretariat Police Tent Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash