x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​മ്പാ​യ​ത്ത് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു മ​ര​ണം

വെബ് ഡെസ്‌ക്
Published: November 13, 2026 02:52 AM IST | Updated: November 13, 2026 02:52 AM IST

തി​രു​വ​ന​ന്ത​പു​രം: വെ​മ്പാ​യ​ത്തി​ന് സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​വും ബ​ന്ധു​വു​മാ​ണ് മ​രി​ച്ച​ത്. പ​ന​വൂ​ർ മൂ​ഴി കു​ല​പ്പ​ള്ളി വി​വി ഭ​വ​നി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ ഭാ​ര്യ ശോ​ഭ​ന (55), ഇ​വ​രു​ടെ ബ​ന്ധു​വാ​യ ഹ​രി​കു​മാ​ർ (46) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ പോ​ത്ത​ൻ​കോ​ട് - വെ​മ്പാ​യം റോ​ഡി​ൽ മേ​ലെ​മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം.

വെ​മ്പാ​യം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും പോ​ത്ത​ൻ​കോ​ട് ജം​ഗ്ഷ​നി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു വാ​ഹ​ന​ത്തെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ കാ​റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രി​കു​മാ​റി​നെ​യും ശോ​ഭ​ന​യെ​യും ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹ​രി​യു​ടെ ഭാ​ര്യ ആ​ശ. മ​ക്ക​ൾ ഹ​രി പ്രി​യ, ആ​ദി​ത്യ​ൻ. ശോ​ഭ​ന​യു​ടെ മ​ക്ക​ൾ വി​ഷ്ണു​കു​മാ​ർ, ആ​ർ.​എ​സ്. വി​പി​ൻ. മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Accident death car bike collision Vempayam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up