കേരള ചെട്ടി മഹാസഭ ജില്ലാ കൺവൻഷൻ
പാലക്കാട്: കേരള ചെട്ടി മഹാസഭ ജില്ലാ കൺവൻഷനും വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണവും തിരുനെല്ലായ് അയ്യപ്പ ഭജനമഠം ഹാളിൽ നടത്തി. പാലക്കാട് നഗരസഭാ ചെയർമാൻ പി. സ്മിതേഷ് ഉദ്ഘാടനം ചെയ്തു.
കേരള ചെട്ടി മഹാസഭ ജില്ലാ പ്രസിഡന്റ് കെ. വീരപ്പൻ ചെട്ട്യാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം കെഎസ്ഇബി സബ് എൻജിനിയർ മുരുകൻ നിർവഹിച്ചു.
വാർഡ് കൗൺസിലർമാരായ അബ്ദുൾ ഷുക്കൂർ, സുഭദ്ര, മുൻ കൗൺസിലർമാരായ കൃഷ്ണൻ, മൺസൂർ മണലാഞ്ചേരി, കേരള ചെട്ടി മഹാസഭ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ കഞ്ചിക്കോട്, കൈലാസൻ വാടപ്പറമ്പ്, മണികണ്ഠൻ കറുകോടി, തോണിപ്പാളയം രാജു, ഐശ്വര്യ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.