വി.എൻ. വാസവൻ
ഇടുക്കി: ആശുപത്രികളിലെ പൊതിച്ചോർ വിതരണം സംബന്ധിച്ച ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വിവാദ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി.എൻ. വാസവൻ. യുഡിഎഫ് സർക്കാർ യു ടേൺ ഗവൺമെന്റായി മാറിയെന്ന് വി.എൻ. വാസവൻ പറഞ്ഞു.
കമ്യൂണിറ്റി കിച്ചൺ നടപ്പാക്കുക പ്രയോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണം ഉണ്ടെങ്കിലും ഭക്ഷണം വാങ്ങാൻ പറ്റാത്തവർക്ക് സഹായമാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം. ജാതിയും മതവും രാഷ്ട്രീയവും നോക്കിയല്ല പൊതിച്ചോർ നൽകുന്നതെന്നും വാസവൻ പറഞ്ഞു.
എന്തെങ്കിലും പാകപ്പിഴ ഉണ്ടായാൽ കൊടുക്കുന്നവർ ആരെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ബോർഡ് വയ്ക്കുന്നത്. സംഘടന നോക്കിയല്ല ഭക്ഷണം വാങ്ങുന്നത്. പൊതിച്ചോർ കൊടുക്കാൻ പാടില്ലെന്ന മന്ത്രിയുടെ നിലപാട് മാനവികതയ്ക്ക് എതിരാണെന്നും വാസവൻ കൂട്ടിച്ചേർത്തു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines VNVasavan