നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
വസാദ്: ഗുജറാത്തിലെ വസാദ് റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുരേഷ് പാർമർ എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സ്റ്റേഷനിലെ സിസിടിവി. ദൃശ്യങ്ങളിൽ നിന്ന് പ്രതി കുട്ടിയെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. മണിക്കൂറുകൾക്കകം ബോർസാദ് പോലീസ് പ്രതിയെ പിടികൂടുകയും കേസ് ആനന്ദ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയും ചെയ്തു. തുടർന്ന് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കൊണ്ടുപോകുന്നതിനിടെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. തുടർന്നുണ്ടായ വെടിവെപ്പിലാണ് സുരേഷ് പാർമർ കൊല്ലപ്പെട്ടതെന്ന് പോലീസ് ഔദ്യോഗികമായി വിശദീകരിച്ചു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash