x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​രു​വി​നെ​പ്പോ​ലെ മ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; സ​ത്യം പ​റ​യു​ന്ന​തി​നെ ഭ​യ​ക്കേ​ണ്ടെ​ന്ന് പ്ര​കാ​ശ് രാ​ജ്

വെബ് ഡെസ്‌ക്
Published: July 20, 2026 05:33 PM IST | Updated: July 20, 2026 05:33 PM IST

പ്രകാശ് രാജ്

ന്യൂ​ഡ​ൽ​ഹി: സ​ത്യം പ​റ​യു​ന്ന​തി​നെ ഭ​യ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. ഭീ​രു​വി​നെ​പ്പോ​ലെ മ​രി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു. ജ​ന്ത​ർ മ​ന്ദ​റി​ലെ സ​മ​ര​പ​ന്ത​ലി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഞാ​യ​റാ​ഴ്‌​ച വൈ​കു​ന്നേ​രം ജ​ന്ത​ർ മ​ന്ദ​റി​ലെ സി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന പ്ര​കാ​ശ് രാ​ജ് രാ​ത്രി മു​ഴു​വ​ൻ സ​മ​ര​ക്കാ​ർ​ക്കൊ​പ്പം തു​ട​ർ​ന്നു. സ​ത്യം പ​റ​യു​ന്ന​തി​ൽ താ​ൻ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്നും സ്വ​ന്തം മ​ന​സാ​ക്ഷി​യു​ടെ വി​ളി​കേ​ട്ടാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​തെ​ന്നും പ്ര​കാ​ശ് രാ​ജ് വ്യ​ക്ത​മാ​ക്കി.

ക​ള്ളം പ​റ​യാ​നാ​ണ് ഭ​യ​പ്പെ​ടേ​ണ്ട​ത്. ഭ​ഗ​ത് സിം​ഗ്, മ​ഹാ​ത്മാ​ഗാ​ന്ധി, നെ​ൽ​സ​ൺ മ​ണ്ടേ​ല, ബി.​ആ​ർ. അം​ബേ​ദ്‌​ക​ർ തു​ട​ങ്ങി​യ മ​ഹാ​ൻ​മാ​ർ സ​ത്യ​ത്തി​നൊ​പ്പം നി​ൽ​ക്കാ​നാ​ണ് പ​ഠി​പ്പി​ച്ച​ത്. മു​ൻ​ഗാ​മി​ക​ളു​ടെ വ​ലി​യ ത്യാ​ഗ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം​ചെ​യ്യു​മ്പോ​ൾ താ​ൻ നേ​രി​ടു​ന്ന ചെ​റി​യ പ്ര​യാ​സ​ങ്ങ​ൾ ഒ​ന്നു​മ​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യ​ഥാ​ർ​ഥ മ​ര​ണം സം​ഭ​വി​ക്കു​ന്ന​തി​ന് മു​ൻ​പ് ഭീ​രു​വി​നെ​പ്പോ​ലെ മ​രി​ക്കാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പ്ര​കാ​ശ് രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines PrakashRaj

Recent News

Corehub Up