പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വെമ്പായം ശ്രീവത്സം ബാറിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. തേക്കട കാരംകോട് രാമൻപറമ്പ് കുട്ടതട്ടി സ്വദേശി നവാസ് ആണ് മരിച്ചത്.
പ്രതി അനീഷിനെ നവാസ് മർദിച്ചിരുന്നതായാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നവാസ്. ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.
ബാറിൽ മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ മറ്റുളവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Tags : Crime Police Investigation CaseFile FIR