x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​നി ച​ർ​ച്ച​യാ​വാം; പാ​റ്റ​ക​ൾ​ക്കു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി മോ​ദി സ​ർ​ക്കാ​ർ

വെബ് ഡെസ്‌ക്
Published: July 20, 2026 02:57 PM IST | Updated: July 20, 2026 03:03 PM IST

സിജെപിയുടെ പാർലമെന്‍റ് മാർച്ച് പോലീസ് തടഞ്ഞപ്പോൾ

ന്യൂ​ഡ​ൽ​ഹി: സി​ജെ​പി ന​ട​ത്തി​യ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് രാ​ജ്യ ത​ല​സ്ഥാ​ന​ത്തെ സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​രോ​ധ​ത്തി​ലാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ​ക്ക് ത​യാ​റാ​ണെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ച​താ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി വ​ക്താ​വ് അ​റി​യി​ച്ചു.

കേ​ന്ദ്ര മ​ന്ത്രി ജെ.​പി.​ന​ഡ്ഡ ച​ർ​ച്ച​ക​ൾ​ക്കു വി​ളി​ച്ച​താ​യാ​ണ് സി​ജെ​പി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്. സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് രം​ഗ എ​ന്നി​വ​ര​ട​ങ്ങു​ന്ന സി​ജെ​പി സം​ഘം ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ഡ്ഡ​യെ കാ​ണു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യു​മാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

സി​ജെ​പി​യു​ടെ ച​ലോ സ​ൻ​സ​ദ് മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് ജ​ന്ത​ർ മ​ന്ത​ർ യു​ദ്ധ​ക്ക​ള​മാ​യി മാ​റി​യ​ത്. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി. തു​ട​ർ​ന്ന് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു.

മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ അ​ട​ച്ചി​ട്ടാ​ണ് പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. പോ​ലീ​സി​ന് പു​റ​മേ 25 ബ​റ്റാ​ലി​യ​ൻ കേ​ന്ദ്ര​സേ​ന​യേ​യും പ്ര​തി​ഷേ​ധം അ​ടി​ച്ച​മ​ർ​ത്താ​ൻ നി​യോ​ഗി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ ഡ​ൽ​ഹി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

 

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CJP NewDelhi

Recent News

Corehub Up