ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു ചെയ്യുന്ന ഊരാളുങ്കൽ ലേബർ കോണ്ട്രാക്്ട് സൊസൈറ്റിയുടെ കാലാവധി വീണ്ടും ദീർഘിപ്പിച്ച് സർക്കാർ.
ലേബർ കോണ്ട്രാക്ട് സൊസൈറ്റിയുടെ സമിതികൾ പുനഃസംഘടിപ്പിക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് വീണ്ടും ദീർഘിപ്പിച്ചു നൽകുന്നതെന്നാണ് സർക്കാർ വിശദീകരണം.
ഓഗസ്റ്റ് ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഇവയുടെ കാലാവധി നീട്ടി നൽകുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇതു രണ്ടാം തവണയാണ് ഈ ഏജൻസികൾക്ക് യുഡിഎഫ് സർക്കാർ കാലാവധി നീട്ടി നൽകിയത്.
ഊരാളുങ്കലിനെ കൂടാതെ മറ്റ് ആറ് സർക്കാർ ഇതര ഏജൻസികളുടെയും കാലാവധിനീട്ടി നൽകിയിട്ടുണ്ട്.
Tags : Uralunkal LaborContractSociety Extended Agreement Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash