പ്രതീകാത്മക ചിത്രം
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ സ്വദേശികളായ ഷെഫീഖ് - ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.
പാൽ നൽകിയ ശേഷം കിടത്തിയ കുഞ്ഞിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ച കുഞ്ഞ്.
Tags : breast milk chokes baby died Deepika DeepikaNewspaper BreakingNews NewsUpdate Headlines NewsFlash