മാനന്തവാടി: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം തുടങ്ങി. ഗാന്ധി പാര്‍ക്കില്‍ (പുഷ്പന് നഗര്‍) സ്വാഗതസംഘം ചെയര്മാന് ടി.കെ. പുഷ്പന് പതാക ഉയര്‍ത്തി.
കപ്പി-കയര്‍, കൊടിമര, പതാക ജാഥകള്‍ എല്‍എഫ് കവലയില്‍ സംഗമിച്ച് പ്രകടനമായി പൊതുസമ്മേളന നഗരിയിലെത്തി. പതാക സിഐടിയു ജില്ലാ പ്രസിഡന്റ് പി.വി. സഹദേവനും കൊടിമരം ടി.കെ. പുഷ്പനും കപ്പിയും കയറും സംഘാടകസമിതി ട്രഷറര്‍ പി.ടി. ബിജുവും ഏറ്റുവാങ്ങി. ഇതേത്തുടര്‍ന്നു നടന്ന യോഗത്തില്‍ കെ. റഫീഖ്, കെ.എം. ഫ്രാന്‍സിസ്, വി.ബി. ബബീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്നുരാവിലെ 10ന് എന്‍.വി. ബിനീഷ് നഗറില്‍(അമ്പുകുത്തി സെന്റ് തോമസ് ഹാള്‍ പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എട്ട് ബ്ലോക്ക് കമ്മിറ്റികളില്‍നിന്നായി 243 ഉം പ്രഫഷണല്‍ വിഭാഗത്തില്‍ അഞ്ചും പ്രതിനിധികളും നീലഗിരിയില്‍നിന്നുള്ള അഞ്ച് സൗഹാര്‍ദ പ്രതിനിധികളും പങ്കെടുക്കും. നാളെ വൈകുന്നേരം ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും ഉണ്ടാകും.
Tags : DYFI district conference