x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രി​പു​ര ഡി​ജി​പി പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്‌ക്
Published: July 20, 2026 03:43 PM IST | Updated: July 20, 2026 03:43 PM IST

അ​നു​രാ​ഗ് ധ​ങ്ക​ർ

അ​ഗ​ർ​ത്ത​ല: ത്രി​പു​ര പോ​ലീ​സ് മേ​ധാ​വി അ​നു​രാ​ഗ് ധ​ങ്ക​ർ മ​രി​ച്ച നി​ല​യി​ൽ. അ​ഗ​ർ​ത്ത​ല​യി​ലെ പോ​ലീ​സ് ആ​സ്ഥാ​ന​ത്താ​ണ് ഡി​ജി​പി അ​നു​രാ​ഗ് ധ​ങ്ക​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഡി​ജി​പി സ്വ​യം വെ​ടി​യു​തി​ർ​ത്ത് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് അ​നു​രാ​ഗ് ധ​ങ്ക​ർ സ്വ​യം വെ​ടി​യു​തി​ർ​ത്ത​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. 1994 ബാ​ച്ച് ഐ​പി​എ​സ് ഓ​ഫീ​സ​റാ​ണ് അ​നു​രാ​ഗ് ധ​ങ്ക​ർ. ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് ത്രി​പു​ര​യു​ടെ പോ​ലീ​സ് മേ​ധാ​വി​യാ​യി നി​യ​മി​ത​നാ​യ​ത്.

അ​നു​രാ​ഗ് ധ​ങ്ക​റി​നെ ഗോ​വി​ന്ദ് വ​ല്ല​ഭ് പ​ന്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സം​ഘം സം​ഭ​വ സ്ഥ​ല​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മു​ഖ്യ​മ​ന്ത്രി മ​ണി​ക് സാ​ഹ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഡി​ജി​പി​യു​ടെ മ​ര​ണ കാ​ര​ണം സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം വ​ന്നി​ട്ടി​ല്ല.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines DGP Tripura

Recent News

Corehub Up