x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് മ​ഞ്ഞ​വ​സ​ന്തം ഒ​രു​ക്കാ​ന്‍ ഇ​ഞ്ചി​യാ​നി ഗ്രാ​മം

സാ​​ന്‍റോ മ​​ണി​​യി​​ല​​യി​​ല്‍
Published: July 20, 2026 12:01 AM IST | Updated: July 20, 2026 12:01 AM IST

ബ​​ന്ദി തൈ​​ക​​ളു​​ടെ ന​​ടീ​​ല്‍ ഉ​​ദ്ഘാ​​ട​​നം ഫാ. ​​ജോ​​സ​​ഫ് ക​​ല്ലൂ​​പ്പ​​റ​​മ്പ​​ത്ത് മു​​ണ്ട​​ക്ക​​യം പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ജ​​യിം​​സ്, റോ​​യി ക​​പ്പ​​ല്‍​മാ​​ക്ക​​ല്‍ എ​​ന്നി​​വ​​ര

മു​​ണ്ട​​ക്ക​​യം: ഓ​​ണ​​ത്തി​​ന് പൂ​​ക്ക​​ള​​മൊ​​രു​​ക്കാ​​നും മ​​റ്റ് ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്കും മ​​റു​​നാ​​ട​​ന്‍ പൂ​​ക്ക​​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന മ​​ല​​യാ​​ളി​​ക​​ള്‍​ക്കാ​​യി മ​​ഞ്ഞ വ​​സ​​ന്തം ഒ​​രു​​ക്കാ​​ന്‍ ഒ​​രു​​ങ്ങു​​ക​​യാ​​ണ് ഇ​​ഞ്ചി​​യാ​​നി ഗ്രാ​​മം. ഇ​​ഞ്ചി​​യാ​​നി ഹോ​​ളി ഫാ​​മി​​ലി ഹൈ​​സ്‌​​കൂ​​ളി​​ന്‍റെ മാ​​നേ​​ജ​​രും ഇ​​ട​​വ​​ക വി​​കാ​​രി​​യു​​മാ​​യ ഫാ. ​​ജോ​​സ​​ഫ് ക​​ല്ലൂ​​പ്പ​​റ​​മ്പ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ബ​​ന്ദി​​പ്പൂ കൃ​​ഷി ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

പൂ​​ര്‍​ണ​​മാ​​യും ജ​​ന​​കീ​​യ പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത 50 സെ​​ന്‍റ് സ്ഥ​​ല​​ത്ത് ഹൈ​​ബ്രി​​ഡ് ബ​​ന്ദി​​ച്ചെ​​ടി​​ക​​ളാ​​ണ് ന​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഒ​​ന്നാം ഘ​​ട്ട​​ത്തി​​ല്‍ 7500ല​​ധി​​കം ബ​​ന്ദി തൈ​​ക​​ളാ​​ണ് ന​​ട്ടു​​പി​​ടി​​പ്പി​​ക്കു​​ന്ന​​ത്. തൈ​​ക​​ളു​​ടെ ന​​ടീ​​ൽ ഉ​​ദ്ഘാ​​ട​​നം ഫാ. ​​ജോ​​സ​​ഫ് ക​​ല്ലൂ​​പ്പ​​റ​​മ്പ​​ത്ത് മു​​ണ്ട​​ക്ക​​യം പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ജ​​യിം​​സ്, റോ​​യി ക​​പ്പ​​ല്‍​മാ​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്ന് നി​​ര്‍​വ​​ഹി​​ച്ചു.
ഇ​​ഞ്ചി​​യാ​​നി ഹോ​​ളി ഫാ​​മി​​ലി സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍, ര​​ക്ഷി​​താ​​ക്ക​​ള്‍, പൂ​​ര്‍​വ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍, ക​​ര്‍​ഷ​​ക​​ര്‍, വീ​​ട്ട​​മ്മ​​മാ​​ര്‍ എ​​ന്നി​​വ​​രെ​​ല്ലാം ഈ ​​ഉ​​ദ്യ​​മ​​ത്തി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​കു​​ന്നു​​ണ്ട്. ഇ​​വ​​ര്‍​ക്ക് പി​​ന്തു​​ണ​​യു​​മാ​​യി നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​രാ​​യ ആ​​ളു​​ക​​ളും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ഒ​​പ്പ​​മു​​ണ്ട്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ങ്ങ​​ളി​​ലും ഓ​​ണ​​ക്കാ​​ല​​ത്ത് സ്‌​​കൂ​​ള്‍ പ​​രി​​സ​​ര​​ത്ത് സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ല്‍ ബ​​ന്ദി​​പ്പൂ കൃ​​ഷി വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​ത്തി​​യി​​രു​​ന്നു. അ​​ന്ന് വി​​രി​​ഞ്ഞ പൂ​​ക്ക​​ള്‍ പ്ര​​ദേ​​ശ​​ത്തെ എ​​ല്ലാ വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ള്‍​ക്കും സൗ​​ജ​​ന്യ​​മാ​​യാ​​ണ് വി​​ത​​ര​​ണം ചെ​​യ്ത​​ത്.

സ്‌​​കൂ​​ള്‍ പ​​രി​​സ​​ര​​ത്ത് ബ​​ന്ദി​​പ്പൂ​​വി​​ന് പു​​റ​​മെ നാ​​ര​​ങ്ങ, വെ​​ണ്ട​​യ്ക്ക, ഓ​​റ​​ഞ്ച്, പ​​യ​​ര്‍, കോ​​വ​​ല്‍, പ​​ച്ച​​മു​​ള​​ക് തു​​ട​​ങ്ങി വി​​വി​​ധ​​യി​​നം പ​​ച്ച​​ക്ക​​റി​​ക​​ളും പ​​ഴ​​വ​​ര്‍​ഗ​​ങ്ങ​​ളും വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കൃ​​ഷി ചെ​​യ്യു​​ന്നു​​ണ്ട്. ഇ​​വി​​ടെ​​നി​​ന്ന് ല​​ഭി​​ക്കു​​ന്ന വി​​ള​​വു​​ക​​ൾ പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍​ക്കും കു​​ട്ടി​​ക​​ളു​​ടെ കു​​ടും​​ബ​​ങ്ങ​​ള്‍​ക്കു​​മാ​​യി സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യു​​ക​​യാ​​ണ്.
വി​​ഷ​​ര​​ഹി​​ത പ​​ച്ച​​ക്ക​​റി ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം ജൈ​​വ​​കൃ​​ഷി​​യെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക എ​​ന്ന​​താ​​ണ് ഇ​​വ​​രു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ന്‍റെ ല​​ക്ഷ്യം. മ​​ണ്ണും മ​​ന​​സ്സും ഒ​​രു​​പോ​​ലെ പാ​​ക​​പ്പെ​​ടു​​ത്തി ഒ​​രു​​മ​​യു​​ടെ ഓ​​ണ​​ക്കാ​​ല​​ത്തെ വ​​ര​​വേ​​ല്‍​ക്കാ​​ന്‍ ഒ​​രു​​ങ്ങു​​ക​​യാ​​ണ് ഇ​​ഞ്ചി​​യാ​​നി ഗ്രാ​​മം.

Tags : Nattuvishesham District News

Recent News

Corehub Up