റോയൽ എൻഫീൽഡ് ഹണ്ടർഹുഡ്
കൊച്ചി: റോയൽ എൻഫീൽഡിന്റെ സ്ട്രീറ്റ് കൾച്ചർ പ്ലാറ്റ്ഫോമായ ഹണ്ടർഹുഡ് ആദ്യമായി കൊച്ചിയിലെത്തുന്നു. ഓഗസ്റ്റ് 8ന് എറണാകുളത്തെ ചക്കോള മില്ലിലെ ദ ഗ്രൗണ്ട്സിൽ വൈകുന്നേരം 3.30 മുതൽ പരിപാടി ആരംഭിക്കും.
സംഗീതം, കല, ഫാഷൻ, സ്ട്രീറ്റ് സ്പോർട്സ് എന്നിവയെ ഒരുമിപ്പിക്കുന്ന ആഘോഷത്തിൽ ബേബി ജീൻ, ഡബ്സി, ട്രൈബ് മാമാ മേരിക്കാളി, എംസി കൂപ്പർ ഉൾപ്പെടെ നിരവധി കലാകാരന്മാർ പങ്കെടുക്കും.
സ്കേറ്റ്ബോർഡിംഗ് പ്രകടനങ്ങൾ, ലൈവ് ഗ്രാഫിറ്റി, ആർട്ട് ഇൻസ്റ്റലേഷനുകൾ, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, സ്കിംബോർഡിംഗ് വർക്ക്ഷോപ്പുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പരിപാടിക്ക് മുന്നോടിയായി ഓഗസ്റ്റ് 6ന് ലൂപ്പ് സ്കേറ്റ് പാർക്കിൽ കമ്യൂണിറ്റി പ്രീ-ജാമും നടക്കും. ടിക്കറ്റുകൾ നിലവിൽ ഡിസ്ട്രിക്ട് പ്ലാറ്റ്ഫോമിലൂടെ ലഭ്യമാണ്.
Tags : RoyalEnfield Hundredhood Kochi