x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യോ​മ​സേ​ന​യി​ലെ വീ​ര​നാ​യ​ക​ൻ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ ഇ​നി യാ​ത്രാ​വി​മാ​നം പ​റ​ത്തും

ഓൺലൈൻ ഡെസ്ക്
Published: September 4, 2026 12:22 AM IST | Updated: September 4, 2026 12:40 AM IST

അഭിനന്ദൻ വർധമാൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ലെ മു​ൻ ഗ്രൂ​പ്പ് ക്യാ​പ്റ്റ​നും വീ​ർ ച​ക്ര പു​ര​സ്കാ​ര ജേ​താ​വു​മാ​യ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​ൻ വാ​ണി​ജ്യ വ്യോ​മ​യാ​ന രം​ഗ​ത്തേ​ക്ക്. ഗോ​വ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ദേ​ശി​ക വി​മാ​ന​ക്ക​മ്പ​നി​യാ​യ 'ഫ്ലൈ91'​ൽ അ​ദ്ദേ​ഹം പൈ​ല​റ്റാ​യി ചേ​ർ​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. ഓ​ഗ​സ്റ്റി​ലാ​ണ് അ​ദ്ദേ​ഹം പൈ​ല​റ്റാ​യി ക​മ്പ​നി​യി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സ്വ​കാ​ര്യ വി​ഷ​യ​മാ​ണെ​ന്നും അ​തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് ഫ്ലൈ91 ​വ​ക്താ​വ് അ​റി​യി​ച്ച​ത്.

2019 ഫെ​ബ്രു​വ​രി​യി​ൽ പാ​കി​സ്ഥാ​നു​മാ​യു​ള്ള വ്യോ​മാ​ക്ര​മ​ണ​ത്തി​നി​ടെ ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ എ​ഫ്-16 പോ​ർ​വി​മാ​നം വെ​ടി​വെ​ച്ചി​ട്ട​തി​ലൂ​ടെ​യാ​ണ് അ​ഭി​ന​ന്ദ​ൻ ലോ​ക​ശ്ര​ദ്ധ നേ​ടി​യ​ത്. തു​ട​ർ​ന്ന് പോ​രാ​ട്ട​ത്തി​നി​ടെ അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന മി​ഗ്-21 ബൈ​സ​ൺ വി​മാ​നം ത​ക​ർ​ന്ന് പാ​ക് അ​തി​ർ​ത്തി​ക്കു​ള്ളി​ൽ വീ​ഴു​ക​യും മൂ​ന്ന് ദി​വ​സം ശ​ത്രു​രാ​ജ്യ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യേ​ണ്ടി വ​രി​ക​യും ചെ​യ്തു. 

ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ ന​യ​ത​ന്ത്ര സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ പാ​കി​സ്ഥാ​ൻ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ർ​ത്തി​യി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ധീ​ര​ത പ​രി​ഗ​ണി​ച്ച് 2021-ൽ ​യു​ദ്ധ​കാ​ല ബ​ഹു​മ​തി​യാ​യ വീ​ർ ച​ക്ര ന​ൽ​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന് ഗ്രൂ​പ്പ് ക്യാ​പ്റ്റ​നാ​യി സ്ഥാ​ന​ക്ക​യ​റ്റ​വും ല​ഭി​ച്ചു. 

Tags : AbhinandanVardhman IAF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up