സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്
കൊച്ചി: 193 രാജ്യങ്ങളിലേക്കുള്ള വീസകളെക്കുറിച്ച് സമഗ്രമായി അറിയാൻ സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസിന്റെ ആഭിമുഖ്യത്തിൽ നാളെ കൊച്ചി രവിപുരത്തെ ഓഫീസിൽ എക്സ്ക്ലൂസിവ് വീസ ഫെസ്റ്റ് നടക്കും.
രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെയുള്ള വീസ ഫെസ്റ്റിലേക്ക് പ്രവേശനം സൗജന്യമാണ്. ടൂറിസ്റ്റ് വീസ, ബിസിനസ് വീസ, വർക്ക് വീസ, ഫാമിലി വീസ, ട്രാൻസിറ്റ് വീസ, ഡിപെൻഡന്റ് വീസ, സെറ്റിൽമെന്റ് വീസ, ഇൻ കൺട്രി സ്വിച്ചിംഗ്, ഇൻ കൺട്രി പെർമിറ്റ് എക്സ്റ്റൻഷൻ എന്നിങ്ങനെയുള്ള വിവിധതരം വീസകളുടെ സേവനങ്ങൾ വളരെ എളുപ്പത്തിൽ കൃത്യതയോടെയും വിശ്വസ്തതയോടെയും കുറഞ്ഞ നിരക്കിൽ ചെയ്തു നൽകും.
ഫെസ്റ്റിലൂടെ സൗജന്യ വീസ കൺസൾട്ടേഷൻ, വൺ ടു വൺ വീസ കൗൺസലിംഗ്, വിജ്ഞാനപരമായ വെബിനാറുകൾ, കൂടാതെ എല്ലാത്തരം വീസകളെക്കുറിച്ചുള്ള മാർഗ നിർദേശങ്ങളും സേവനങ്ങളും വിദഗ്ധരിൽനിന്ന് നേരിട്ട് മനസിലാക്കാൻ ഫെസ്റ്റിലൂടെ സാധിക്കും.
യുഎസ് വീസയ്ക്കു വേണ്ട അപ്പോയിന്റ്മെന്റ് എളുപ്പത്തിൽ നേടാനും അനായാസമായി കാനഡ സന്ദർശക വീസ, യൂറോപ്പ് ചുറ്റിക്കാണാൻ അനിവാര്യമായ ഷെൻഗെൻ വീസ എന്നിവ ചുരുങ്ങിയ കാലയളവിൽ കിട്ടാനുമുള്ള വിവരങ്ങളും ഫെസ്റ്റിൽ ലഭ്യമാക്കും.
തടസമില്ലാത്ത വിദേശ യാത്രകൾക്കും ബിസിനസ് ആവശ്യങ്ങൾക്കും കുടുംബത്തോടൊപ്പമായിരിക്കാനും ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുകെ, അയർലൻഡ്, ജപ്പാൻ, സിംഗപ്പുർ, യുഎസ്എ, കാനഡ ഉൾപ്പെടുന്ന 193 രാജ്യങ്ങളിലേക്കുള്ള വീസ സേവനങ്ങളെക്കുറിച്ച് ഓൺലൈനായും നേരിട്ടും കൺസൾട്ട് ചെയ്യാനുമാകും.
നിരന്തരമായ വീസ നിഷേധവും അപേക്ഷ നടപടികളിലെ തടസവും പരിഹരിക്കാൻ 14 വർഷത്തിലേറെ വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള സ്ഥാപനമാണ് സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്. വീസ ഫെസ്റ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2846999, 8304000999.
Tags : SantaMonica Visas FreeVisaFest Business