x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​യ​​ർ ഇ​​ന്ത്യ​​യി​​ൽ 10,000 കോ​​ടി നി​​ക്ഷേ​​പി​​ക്കാ​​ൻ ടാ​​റ്റാ സ​​ണ്‍​സ്

വെബ്ഡെസ്ക്
Published: September 3, 2026 11:54 PM IST | Updated: September 3, 2026 11:54 PM IST

എ​​യ​​ർ ഇ​​ന്ത്യ​​

മും​​ബൈ: സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന എ​​യ​​ർ ഇ​​ന്ത്യ​​യെ ക​​ര​​ക​​യ​​റ്റാ​​ൻ 10,000 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ​​യു​​ടെ (ഏ​​ക​​ദേ​​ശം 1.1 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) പു​​തി​​യ മൂ​​ല​​ധ​​ന നി​​ക്ഷേ​​പ​​ത്തി​​ന് ടാ​​റ്റാ സ​​ണ്‍​സ് ബോ​​ർ​​ഡ് അ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്.

2021ൽ 18,000 ​​കോ​​ടി രൂ​​പ​​യ്ക്ക് എ​​യ​​ർ ഇ​​ന്ത്യ​​യെ ടാ​​റ്റ സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നു ശേ​​ഷം എ​​യ​​ർ​​ലൈ​​ൻ​​സി​​നു ന​​ൽ​​കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ സാ​​ന്പ​​ത്തി​​ക സ​​ഹാ​​യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണി​​ത്. ജൂ​​ണി​​ൽ ടാ​​റ്റാ സ​​ണ്‍​സ് ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ലാ​​ണ് നി​​ർ​​ണാ​​യ​​ക തീ​​രു​​മാ​​നം.

ടാ​​റ്റാ ട്ര​​സ്റ്റ്സ് ചെ​​യ​​ർ​​മാ​​ൻ നോ​​യ​​ൽ ടാ​​റ്റ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ വേ​​ണു ശ്രീ​​നി​​വാ​​സ​​ൻ എ​​ന്നി​​വ​​രും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. ടാ​​റ്റാ സ​​ണ്‍​സി​​ന്‍റെ ച​​ട്ട പ്ര​​കാ​​രം 100 കോ​​ടി രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലു​​ള്ള ഏ​​ത് നി​​ക്ഷേ​​പ​​ത്തി​​നും ടാ​​റ്റാ ട്ര​​സ്റ്റി​​ന്‍റെ നോ​​മി​​നി ഡ​​യ​​റ​​ക്ട​​ർ​​മാ​​രു​​ടെ ഭൂ​​രി​​പ​​ക്ഷ പി​​ന്തു​​ണ ആ​​വ​​ശ്യ​​മാ​​ണ്.

എ​​യ​​ർ ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള പു​​തി​​യ ഇ​​ക്വി​​റ്റി നി​​ക്ഷേ​​പ​​ങ്ങ​​ൾ ടാ​​റ്റാ സ​​ണ്‍​സ് താ​​ല്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​ച്ച് ഒ​​രു വ​​ർ​​ഷ​​ത്തി​​നു ശേ​​ഷ​​മാ​​ണ് ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്. 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ ആ​​കെ ന​​ഷ്ടം ഇ​​ര​​ട്ടി​​യി​​ല​​ധി​​ക​​മാ​​യി വ​​ർ​​ധി​​ച്ച് 22,238 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​​യി​​രു​​ന്നു.

കടബാധ്യത 40,000 കോടി

നി​​ല​​വി​​ൽ എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ ക​​ട​​ബാ​​ധ്യ​​ത 11 ബാ​​ങ്കു​​ക​​ളി​​ലാ​​യി ഏ​​ക​​ദേ​​ശം 40,000 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. ഇ​​തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക​​ട​​ബാ​​ധ്യ​​ത​​യു​​ള്ള​​ത് സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യോ​​ടാ​​ണ് (18,500 കോ​​ടി രൂ​​പ). ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ​​യ്ക്ക് 5,938 കോ​​ടി രൂ​​പ​​യും എ​​യ​​ർ ഇ​​ന്ത്യ ന​​ൽ​​കാ​​നു​​ണ്ട്.

ടാ​​റ്റാ സ​​ണ്‍​സി​​നു നി​​ല​​വി​​ൽ നി​​ല​​വി​​ൽ എ​​യ​​ർ ഇ​​ന്ത്യ​​യി​​ൽ 73.8 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളു​​ണ്ട്. സിം​​ഗ​​പ്പു​​ർ എ​​യ​​ർ​​ലൈ​​ൻ​​സി​​ന് 24.7 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളും എ​​സ്ബി​​ഐ​​സി​​എ​​പി ട്ര​​സ്റ്റി വ​​ഴി ജീ​​വ​​ന​​ക്കാ​​ർ​​ക്ക് 1.5 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളു​​മു​​ണ്ട്.

ടാ​​റ്റാ 10,000 കോ​​ടി​​യു​​ടെ പു​​തി​​യ നി​​ക്ഷേ​​പം ന​​ട​​ത്തു​​ന്പോ​​ൾ ത​​ങ്ങ​​ളു​​ടെ ഓ​​ഹ​​രി വി​​ഹി​​തം കു​​റ​​ഞ്ഞു​​പോ​​കാ​​തി​​രി​​ക്കാ​​ൻ സിം​​ഗ​​പ്പു​​ർ എ​​യ​​ർ​​ലൈ​​ൻ​​സ് വി​​ഹി​​ത​​മാ​​യി ഏ​​ക​​ദേ​​ശം 3,350 കോ​​ടി രൂ​​പ (351 മി​​ല്യ​​ണ്‍ ഡോ​​ള​​ർ) എ​​യ​​ർ ഇ​​ന്ത്യ​​യി​​ൽ പു​​തു​​താ​​യി നി​​ക്ഷേ​​പി​​ക്കേ​​ണ്ടി വ​​രും.

ടാ​​റ്റാ സ​​ണ്‍​സ് ബോ​​ർ​​ഡ് യോ​​ഗം 17ന്

സ​​ർ ര​​ത്ത​​ൻ ടാ​​റ്റാ ട്ര​​സ്റ്റ് ഒ​​ഴി​​കെ​​യു​​ള്ള ടാ​​റ്റാ ട്ര​​സ്റ്റു​​ക​​ളു​​ടെ യോ​​ഗം സെ​​പ്റ്റം​​ബ​​ർ 11ന് ​​ചേ​​ർ​​ന്ന​​ശേ​​ഷം 17ന് ​​ടാ​​റ്റാ സ​​ണ്‍​സ് ബോ​​ർ​​ഡ് വീ​​ണ്ടും യോ​​ഗം ചേ​​രു​​ന്നു​​ണ്ട്.

Tags : TataSons AirIndia Invest Business FinancialCrisis

Recent News

Corehub Up