x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ്റ​ക​ൾ ഇ​നി ര​ണ്ടു വ​ഴി​ക്ക്; കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി ഡി ​ഗ്രൂ​പ്പു​മാ​യി വി​മ​ത​ർ

വെബ് ഡെസ്‌ക്
Published: September 3, 2026 08:41 PM IST | Updated: September 3, 2026 08:41 PM IST

മ​നീ​ഷ് ബ്ര​ഹ്മ​ഭ​ട്ട്

ന്യൂ​ഡ​ല്‍​ഹി: കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി​യി​ൽ വി​മ​ത​നീ​ക്കം. അ​ഭി​ജി​ത് ദീ​പ്കേ ന​യി​ക്കു​ന്ന സി​ജെ​പി ടീം ​കെ​ജ്‌​രി​വാ​ളാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​മ​ത​രു​ടെ നീ​ക്കം. സി​ജെ​പി വോ​ള​ന്‍റി​യ​ർ ആ​യി​രു​ന്ന മ​നീ​ഷ് ബ്ര​ഹ്മ​ഭ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ഡെ​മോ​ക്രാ​റ്റി​ക് എ​ന്ന പു​തി​യ വി​ഭാ​ഗം രൂ​പീ​ക​രി​ച്ചു.

നേ​ര​ത്തെ ആം ​ആ​ദ്‌​മി പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ് സി​ജെ​പി നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ലു​ള്ള​തെ​ന്നും ബി​ജെ​പി​യെ എ​തി​ർ​ക്കു​ക മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും മ​നീ​ഷ് ബ്ര​ഹ്മ​ഭ​ട്ട് ആ​രോ​പി​ച്ചു. രാ​ഷ്ട്രീ​യ ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് സി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്നും മ​നീ​ഷ് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളോ പൊ​തു​ജ​ന​ങ്ങ​ളോ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ​ക്കാ​യി പോ​രാ​ടാ​ൻ അ​വ​ർ​ക്ക് താ​ത്പ​ര്യ​മി​ല്ല. കെ​ജ്‌​രി​വാ​ളി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ബി​ജെ​പി​യെ എ​തി​ർ​ക്കു​ക മാ​ത്ര​മാ​ണ് അ​വ​ർ ചെ​യ്യു​ന്ന​തെ​ന്നും മ​നീ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ ബ്ര​ഹ്മ​ഭ​ട്ടി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ സി​ജെ​പി​യോ ദീ​പ്‌​കെ​യോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags : CockroachJanataParty NewDelhi DGroup ManishBrahmbhatt NewsUpdate Headlines

Recent News

Corehub Up