പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം അങ്കമാലിയിൽ യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പുതിയതുറ സ്വദേശി ഫ്ലോറൻസിയ(36) ആണ് മരിച്ചത്. നഗ്നമായ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്ത് ലോട്ടറി വിറ്റു ജീവിച്ചിരുന്ന യുവതിയാണ് ഇവർ. കൊലപാതക സാധ്യതയടക്കം പൊലിസ് പരിശോധിക്കുന്നുണ്ട്. അങ്കമാലി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Angamaly Police Investigation CaseFile FIR