x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ നി​ന്ന് വെ​ടി​യു​ണ്ട​ക​ളും വി​ദേ​ശ​മ​ദ്യ​വും ക​ണ്ടെ​ത്തി​യ സം​ഭ​വം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 3, 2026 07:34 PM IST | Updated: September 3, 2026 07:34 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ നി​ന്ന് വെ​ടി​യു​ണ്ട​ക​ളും വി​ദേ​ശ​മ​ദ്യ​വും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ പി​ടി​യി​ൽ. കോ​ട​ഞ്ചേ​രി ജി​തി​ന്‍ മൈ​ക്കി​ള്‍, ഈ​ങ്ങാ​പ്പു​ഴ വെ​ള്ളാ​ടി​ക്കാ​വി​ല്‍ കെ.​എം ഷാ​ജി, താ​മ​ര​ശേ​രി ക​മ്മാ​ളു​ക്കു​ന്ന​ത്ത് ബൈ​ജു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

താ​മ​ര​ശേ​രി പൊ​ലി​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശേ​രി ക​മ്മാ​ള​ന്‍​കു​ന്ന​ത്ത് ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. താ​മ​ര​ശേ​രി പൊ​ലി​സും എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘ​വും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് വെ​ടി​യു​ണ്ട​ക​ളും വി​ദേ​ശ​മ​ദ്യ​വും ക​ണ്ടെ​ത്തി​യ​ത്.

അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ നി​ന്ന് 70 വെ​ടി​യു​ണ്ട​ക​ളും 63 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Calicut Crime Police Investigation CaseFile FIR

Recent News

Corehub Up