x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം പ​ര​സ്യ​വി​പ​ണി കൈ​യ​ട​ക്കി വ​ള​പ്പി​ല

വെബ്ഡെസ്ക്
Published: September 3, 2026 11:41 PM IST | Updated: September 3, 2026 11:41 PM IST

തൃ​​​ശൂ​​​ർ: ഓ​​​ണം പ​​​ര​​​സ്യ​​​വി​​​പ​​​ണി​​​യി​​​ൽ വ​​​മ്പ​​​ൻ മു​​​ന്നേ​​​റ്റ​​​വു​​​മാ​​​യി പ്ര​​​മു​​​ഖ പ​​​ര​​​സ്യ ഏ​​​ജ​​​ൻ​​​സി വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്. മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ പ​​​ര​​​സ്യ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​നൊ​​​പ്പം ബി​​​സി​​​ന​​​സ് മൂ​​​ല്യ​​​ത്തി​​​ൽ ഈ ​​​ഓ​​​ണ​​​ക്കാ​​​ല​​​ത്ത് 20 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് ബി​​​സി​​​ന​​​സാ​​​ണ് വ​​​ള​​​പ്പി​​​ല സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

പ്രി​​​ന്‍റ്, ഡി​​​ജി​​​റ്റ​​​ൽ, ഔ​​​ട്ട്ഡോ​​​ർ, റേ​​​ഡി​​​യോ, ടി​​​വി, സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ തു​​​ട​​​ങ്ങി മു​​​ഴു​​​വ​​​ൻ മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലും വ​​​ള​​​പ്പി​​​ല നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി.

കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ൻ​​​നി​​​ര പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ദൃ​​​ശ്യ-​​​ശ്ര​​​വ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ​​​ര​​​സ്യ​​​വ​​​രു​​​മാ​​​നം നേ​​​ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന ഏ​​​ജ​​​ൻ​​​സി​​​യെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് കാ​​​ൽ​​​നൂ​​​റ്റാ​​​ണ്ടി​​​നു​​​മേ​​​ലെ​​​യാ​​​യി വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് നി​​​ല​​​നി​​​ർ​​​ത്തു​​​ന്നു.

വ​​​ൻ​​​കി​​​ട ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ പ​​​ര​​​സ്യ​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ ല​​​ക്ഷ്യ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ലു​​​ള്ള കൃ​​​ത്യ​​​ത​​​യും ബ്രാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്ക് പ​​​ര​​​മാ​​​വ​​​ധി റീ​​​ച്ച് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തു​​​മാ​​​ണ് വ​​​ള​​​പ്പി​​​ല​​​യു​​​ടെ വി​​​ജ​​​യ​​​ര​​​ഹ​​​സ്യം.

ഈ ​​​ഓ​​​ണ​​​ക്കാ​​​ല​​​ത്ത് നൂ​​​റോ​​​ളം പ്ര​​​മു​​​ഖ റീ​​​ട്ടെ​​​യി​​​ൽ ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ ഓ​​​ണം ക്യാ​​​ന്പ​​​യ്നു​​​ക​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​തു വ​​​ള​​​പ്പി​​​ല​​​യാ​​​ണ്. എ​​​ല്ലാ ക്ല​​​യ​​​ന്‍റു​​​ക​​​ൾ​​​ക്കും മി​​​ക​​​ച്ച ഓ​​​ണം ബി​​​സി​​​ന​​​സ് ഉ​​​ണ്ടാ​​​ക്കി​​​ക്കൊ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു എ​​​ന്ന​​​താ​​​ണു ത​​​ങ്ങ​​​ളു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ നേ​​​ട്ട​​​മെ​​​ന്ന് വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​യിം​​​സ് വ​​​ള​​​പ്പി​​​ല പ​​​റ​​​ഞ്ഞു.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ നി​​​ല​​​വി​​​ൽ ഒ​​​ന്പ​​​തു ശാ​​​ഖ​​​ക​​​ളു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ൻ​​​നി​​​ര പ​​​ര​​​സ്യ ഏ​​​ജ​​​ൻ​​​സി​​​യാ​​​ണു വ​​​ള​​​പ്പി​​​ല ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്.

Tags : OnamAdMarket Captured Valappila Business

Recent News

Corehub Up