തൃശൂർ: ഓണം പരസ്യവിപണിയിൽ വമ്പൻ മുന്നേറ്റവുമായി പ്രമുഖ പരസ്യ ഏജൻസി വളപ്പില കമ്യൂണിക്കേഷൻസ്. മാധ്യമങ്ങളിലെ പരസ്യസാന്നിധ്യത്തിനൊപ്പം ബിസിനസ് മൂല്യത്തിൽ ഈ ഓണക്കാലത്ത് 20 കോടിയോളം രൂപയുടെ റിക്കാർഡ് ബിസിനസാണ് വളപ്പില സ്വന്തമാക്കിയത്.
പ്രിന്റ്, ഡിജിറ്റൽ, ഔട്ട്ഡോർ, റേഡിയോ, ടിവി, സോഷ്യൽമീഡിയ തുടങ്ങി മുഴുവൻ മീഡിയ പ്ലാറ്റ്ഫോമുകളിലും വളപ്പില നേട്ടമുണ്ടാക്കി.
കേരളത്തിലെ മുൻനിര പബ്ലിക്കേഷൻ സ്ഥാപനങ്ങൾക്കും ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾക്കും ഏറ്റവും കൂടുതൽ പരസ്യവരുമാനം നേടിക്കൊടുക്കുന്ന ഏജൻസിയെന്ന റിക്കാർഡ് കാൽനൂറ്റാണ്ടിനുമേലെയായി വളപ്പില കമ്യൂണിക്കേഷൻസ് നിലനിർത്തുന്നു.
വൻകിട ബ്രാൻഡുകളുടെ പരസ്യങ്ങൾ ശരിയായ രീതിയിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിലുള്ള കൃത്യതയും ബ്രാൻഡുകൾക്ക് പരമാവധി റീച്ച് ഉറപ്പാക്കാൻ കഴിഞ്ഞതുമാണ് വളപ്പിലയുടെ വിജയരഹസ്യം.
ഈ ഓണക്കാലത്ത് നൂറോളം പ്രമുഖ റീട്ടെയിൽ ബ്രാൻഡുകളുടെ ഓണം ക്യാന്പയ്നുകൾ വിജയകരമായി പൂർത്തീകരിച്ചതു വളപ്പിലയാണ്. എല്ലാ ക്ലയന്റുകൾക്കും മികച്ച ഓണം ബിസിനസ് ഉണ്ടാക്കിക്കൊടുക്കാൻ സാധിച്ചു എന്നതാണു തങ്ങളുടെ ഏറ്റവും വലിയ നേട്ടമെന്ന് വളപ്പില കമ്യൂണിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ജയിംസ് വളപ്പില പറഞ്ഞു.
ദക്ഷിണേന്ത്യയിൽ നിലവിൽ ഒന്പതു ശാഖകളുള്ള കേരളത്തിലെ മുൻനിര പരസ്യ ഏജൻസിയാണു വളപ്പില കമ്യൂണിക്കേഷൻസ്.