ഗോപു നന്തിലത്ത് ജി-മാർട്ട്
തൃശൂർ: പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഓണം ഓഫറുകൾ ഇനി ഏതാനും ദിവസങ്ങൾകൂടി മാത്രം.
ഈ ഉത്സവകാലത്ത് കോടിക്കണക്കിനു രൂപയുടെ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് നന്തിലത്ത് ജി-മാർട്ട് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമേ ലക്കാ ലക്കാ ഓഫറിലൂടെ 2027 ജനുവരി 31 വരെ നന്തിലത്ത് ജി-മാർട്ട് ഷോറൂമുകളിൽനിന്നു പർച്ചേസ് ചെയ്യുന്നവരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ബംപർ സമ്മാനമായി ഓരോ മാരുതി സുസുക്കി ബലേനോ കാർ, 100 പേർക്ക് ഒരു ഗ്രാംവീതമുള്ള ഓരോ സ്വർണനാണയം, 100 പേർക്ക് 10 ഗ്രാം വീതമുള്ള ഓരോ വെള്ളിനാണയം, 100 പേർക്ക് ഓരോ എൽഇഡി ടിവി വീതം, 100 പേർക്ക് ഓരോ വാഷിംഗ് മെഷീൻ വീതം സമ്മാനമായി ലഭിക്കും.
എല്ലാ നന്തിലത്ത് ജി-മാർട്ട് ഷോറൂമിലും ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടാണു നൽകുന്നത്. ഒപ്പം എൽഇഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, തുടങ്ങിയ ബിഗ് അപ്ലയൻസസ് സ്വന്തമാക്കാൻ പലിശരഹിത വായ്പകളും ലഭ്യമാണ്.
Tags : GopuNandilath GMart OnamOffers EndingSoon Business