x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പവർ സ്റ്റീയറിംഗ് തകരാർ; കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും 40 തൊഴിലാളികളെയും രക്ഷപ്പെടുത്തി

വെബ് ഡെസ്ക്
Published: September 3, 2026 05:55 PM IST | Updated: September 3, 2026 05:55 PM IST

പ്രതീകാത്മക ചിത്രം

അമ്പലപ്പുഴ: പവർ സ്റ്റീയറിംഗ് തകരാർമൂലം കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളവും അതിലുണ്ടായിരുന്ന 40 തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തിൽ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. തൃക്കുന്നപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'ഉത്രാടം' എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്.

മത്സ്യബന്ധനത്തിനിടെ വള്ളത്തിന്‍റെ ദിശ നിയന്ത്രിക്കുന്ന പവർ സ്റ്റീയറിംഗ് പമ്പ് പൊട്ടുകയും തുടർന്ന് കരയിലേക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്യുകയായിരുന്നു.

പ്രതിസന്ധിയിലായ തൊഴിലാളികൾ ഉടൻതന്നെ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്ക് സന്ദേശം കൈമാറി. വിവരം ലഭിച്ചയുടൻ കായംകുളം ഹാർബറിൽനിന്നും പുറപ്പെട്ട ഫിഷറീസ് റെസ്ക്യൂ ബോട്ട്, കരയിൽനിന്ന് 23 കിലോമീറ്റർ അകലെ കടലിൽവച്ച് തകരാറിലായ വള്ളം കണ്ടെത്തുകയും വടംകെട്ടി വലിച്ചുകൊണ്ട് ഉച്ചയോടെ കായംകുളം ഹാർബറിൽ സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.

ഫിഷറീസ് ലൈഫ് ഗാർഡ്‌സും റെസ്ക്യൂ ബോട്ട് സ്രാങ്കും ഡ്രൈവറും അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Tags : FishingBoat Sea Rescued Workers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up