Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rescued

Alappuzha

മൂ​ര്‍​ഖ​ന്‍പാ​മ്പി​നെ ര​ക്ഷ​പ്പെ​ടു​ത്തി

എ​ട​ത്വ: ലോ​ക സ​ര്‍​പ്പ​ദി​ന​ത്തി​ല്‍ മൂ​ന്നു ദി​വ​സ​മാ​യി മീ​ന്‍കൂ​ട്ടി​ല്‍ അ​ക​പ്പെ​ട്ട മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ ര​ക്ഷ​പ്പെടു​ത്തി. ത​ല​വ​ടി ര​ണ്ടാം വാ​ര്‍​ഡി​ല്‍ കാ​രി​ക്കു​ഴി മാ​മൂ​ട്ടി​ല്‍ വീ​ടി​നു സ​മീ​പ​ത്തെ മീ​ന്‍കൂ​ട്ടി​ല്‍ അ​ക​പ്പെ​ട്ട മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ​യാ​ണ് സ്നേ​ക്ക് റെ​സ്‌​ക്യൂ പ്ര​വ​ര്‍​ത്ത​ക​ൻ ചാ​ര്‍​ളി വ​ര്‍​ഗീ​സ് സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

മൂ​ര്‍​ഖ​ന്‍പാ​മ്പ് കൂ​ട്ടി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​ല​രെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​ജി​ത് പി​ഷാ​ര​ത്തി​നെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​ദേ​ശപ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ സ്നേ​ക്ക് റെ​സ്‌​ക്യൂ പ്ര​വ​ര്‍​ത്ത​ക​ൻ ചാ​ര്‍​ളി വ​ര്‍​ഗീ​സ് പാ​മ്പി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പാ​മ്പി​നെ പി​ന്നീ​ട് വ​നം വ​കു​പ്പി​ന് കൈ​മാ​റി.

Kerala

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ആ​ശ​ങ്ക​യ്ക്ക് വി​രാ​മം; ഓ​ട​യി​ൽ കു​ടു​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: ഓ​ട​യി​ൽ കു​ടു​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി​യെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് പു​ഷ്‌​പ ജം​ഗ്ഷ​നു സ​മീ​പ​ത്തെ ഓ​ട​യി​ൽ കു​ടു​ങ്ങി​യ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​ജ​യ് ഓ​റ​യോ​ണി​നെ​യാ​ണ് ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ഓ​ട​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.

ശ​നി​യാ​ഴ്‌​ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പു​ഷ്‌​പ ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു മു​ന്നി​ലൂ​ടെ ന​ട​ന്നു​പോ​യ ഒ​രു സ്ത്രീ​യാ​ണ് ഓ​ട​യി​ൽ ഒ​രാ​ൾ അ​ക​പ്പെ​ട്ട​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന് ബീ​ച്ച് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലും ചെ​മ്മ​ങ്ങാ​ട് പോ​ലീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മി​നി​റ്റു​ക​ൾ​ക്ക​കം സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് സ്ലാ​ബ് വ​ശ​ത്തേ​ക്ക് മാ​റ്റി യു​വാ​വി​നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ജ​യ് ഓ​റ​യോ​ൺ എ​ങ്ങ​നെ​യാ​ണ് ഓ​ട​യ്ക്കു​ള്ളി​ൽ പെ​ട്ടു​പോ​യ​തെ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല. ഓ​ട​യി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത യു​വാ​വി​നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

National

ഡ​ൽ​ഹി​യി​ൽ മൂ​ന്നു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു; ഒ​രാ​ൾ മ​രി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ന്യൂഡൽഹി: തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സാ​കേ​ത് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം മൂ​ന്നു​നി​ല വാ​ണി​ജ്യ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സാ​കേ​ത് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള സൈ​ദു​ലാ​ജാ​ബി​ലെ വെ​സ്റ്റേ​ൺ മാ​ർ​ഗി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്.

ര​വി(26) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഗു​രു​ഗ്രാം സ്വ​ദേ​ശി ത​രു​ൺ കു​മാ​ർ (26), ബി​ഹാ​റി​ലെ മോ​ത്തി​ഹാ​രി സ്വ​ദേ​ശി സാ​ഇ​ക ഖാ​ൻ (27), സൈ​ദു​ലാ​ജാ​ബ് സ്വ​ദേ​ശി നീ​ലം യാ​ദ​വ് (25), സാ​കേ​ത് സ്വ​ദേ​ശി ആ​ദി​ത്യ ശ​ർ​മ (24), നോ​യി​ഡ സ്വ​ദേ​ശി ക്ഷി​തി​ജ് പ്ര​താ​പ് (25), സാ​കേ​ത് സ്വ​ദേ​ശി അ​നു​ജ് ദീ​ക്ഷി​ത് (25), സൈ​ദു​ലാ​ജാ​ബ് സ്വ​ദേ​ശി ആ​സ്ത (25), സാ​കേ​ത് സ്വ​ദേ​ശി വി​ശാ​ൽ (24) എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളും പോ​ലീ​സും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സ്ഥ​ല​ത്തെ​ത്തി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ഇ​നി​യും ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​ൻ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ട​ത്തി​ൽ ഒ​രു കോ​ച്ചിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ക​ഫേ​ക​ളും ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​യി​രു​ന്നു.

ഏ​ഴു​പേ​രെ ഫ​യ​ർ​ഫോ​ഴ്സ്, ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ഡ​ൽ​ഹി ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും ചേ​ർ​ന്നും ര​ണ്ടു​പേ​രെ പ്രാ​ദേ​ശി​ക​വാ​സി​ക​ളു​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്

 

National

കേദാർനാഥ് ഉരുൾപൊട്ടൽ: തീർഥാടകരെ രക്ഷപ്പെടുത്തി

ഡെ​​​​റാ​​​​ഡൂ​​​​ൺ: ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡി​​​​ലെ രു​​​​ദ്ര​​​​പ്ര​​​​യാ​​​​ഗി​​​​ലു​​​​ണ്ടാ​​​​യ വ​​​​ൻ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​നെ തു​​​​ട​​​​ർ​​​​ന്ന് കേ​​​​ദാ​​​​ർ​​​​നാ​​​​ഥ് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​പാ​​​​ത​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലൂ​​​​ടെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ചു.

മു​​​​ൻ​​​​ക​​​​തി​​​​യ എ​​​​ന്ന് സ്ഥ​​​​ല​​​​ത്ത് പെ​​​​ട്ടെ​​​​ന്നു​​​​ണ്ടാ​​​​യ ഉ​​​​രു​​​​ൾ​​​​പൊട്ടലി​​​​നെ തു​​​​ട​​​​ർ​​​​ന്ന് കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​യ 10450 തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ​​​​യാ​​​​ണ് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച​​​​ത്.

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി ​​​​പെ​​​​യ്ത ക​​​​ന​​​​ത്ത​​​​ മ​​​​ഴ​​​​യെ തു​​​​ട​​​​ർ​​​​ന്ന് സോ​​​​ൻ​​​​പ്ര​​​​യാ​​​​ഗി​​​​നും ഗൗ​​​​രീ​​​​കു​​​​ണ്ഡി​​​​നു​​​​മി​​​​ട​​​​യി​​​​ലാ​​​​ണ് ഉ​​​​രു​​​​ൾ​​​​പൊട്ടലു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വ​​​​ൻ​​​​തോ​​​​തി​​​​ൽ ക​​​​ല്ലും മ​​​​ണ്ണും ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി ഹൈ​​​​വേ പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ട​​​​സപ്പെ​​​​ടു​​​​ക​​​​യും വ​​​​ലി​​​​യൊ​​​​രു​​​​ വി​​​​ഭാ​​​​ഗം തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും വ​​​​ഴി​​​​യി​​​​ൽ കു​​​​ടു​​​​ങ്ങു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ക​​​​ന​​​​ത്ത​​​​ മ​​​​ഴ​​​​യും ദു​​​​ർ​​​​ഘ​​​​ട​​​​മാ​​​​യ മ​​​​ല​​​​യോ​​​​ര​​​​ഭൂ​​​​പ്ര​​​​കൃ​​​​തി​​​​യും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ​​​​വെ​​​​ല്ലു​​​​വി​​​​ളി സൃ​​​​ഷ്ടി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​​ തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ സം​​​​സ്ഥാ​​​​ന-​​​​ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ സം​​​​യു​​​​ക്ത​​​​മാ​​​​യി ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ താ​​​​ൽ​​​​ക്കാ​​​​ലി​​​​ക​​​​മാ​​​​യി ഒ​​​​രു​​​​ക്കി​​​​യ സു​​​​ര​​​​ക്ഷി​​​​ത കേ​​​​ന്ദ്ര​​​​ത്തി​​​​ൽ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ സു​​​​ര​​​​ക്ഷി​​​​ത​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് മാ​​​​റ്റി​​​​യ​​​​തി​​​​നു ശേ​​​​ഷം ഹൈ​​​​വേ​​​​യി​​​​ലെ മ​​​​ണ്ണും ക​​​​ല്ലും നീ​​​​ക്കം ചെ​​​​യ്ത് റോ​​​​ഡ് ഗ​​​​താ​​​​ഗ​​​​ത​​​​യോ​​​​ഗ്യ​​​​മാ​​​​ക്കി.

തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​പാ​​​​ത​​​​യി​​​​ലൂ​​​​ട​​​​നീ​​​​ളം ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ സേ​​​​ന ജാ​​​​ഗ്ര​​​​ത​​​​ പു​​​​ല​​​​ർ​​​​ത്തി​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് വ​​​​ൻ​​​​ദ​​​​ര​​​​ന്തം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​യ​​​​തെ​​​​ന്ന് എ​​​​സ്ഡിആ​​​​ർഎ​​​​ഫ് ക​​​​മൻ​​​​ഡാ​​​​ന്‍റ് അ​​​​ർ​​​​പ​​​​ൻ യ​​​​ദു​​​​വം​​​​ശി പ​​​​റ​​​​ഞ്ഞു.

നി​​​​ല​​​​വി​​​​ൽ പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം സാ​​​​ധാ​​​​ര​​​​ണ​​​​നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും ഹി​​​​മാ​​​​ല​​​​യ​​​​ൻ മേ​​​​ഖ​​​​ല​​​​യി​​​​ൽ മ​​​​ഴ​​​​ തു​​​​ട​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ ജാ​​​​ഗ്ര​​​​ത​​​​പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ഞ്ചി മു​ങ്ങി ആ​റ് പേ​രെ കാ​ണാ​താ​യി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​മി​ർ​പൂ​രി​ൽ ഒ​ൻ​പ​ത് പേ​രു​മാ​യി പോ​യ വ​ഞ്ചി യ​മു​നാ ന​ദി​യി​ൽ മു​ങ്ങി ആ​റ് പേ​രെ കാ​ണാ​താ​യി. ഘാ​ട്ടം​പൂ​രി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന വ​ഞ്ചി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൂ​ന്ന് പേ​രെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വ​ഞ്ചി മ​റി​ഞ്ഞ​ത​ല്ലെ​ന്നും ത​നി​യെ ന​ദി​യി​ൽ താ​ഴ്ന്നു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും ര​ക്ഷ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

നീ​ന്ത​ൽ അ​റി​യാ​വു​ന്ന​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും മ​റ്റു​ള്ള​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ണാ​താ​യ​വ​രി​ൽ അ​ഞ്ച് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു. അ​ഞ്ചി​നും 15 നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. തിര​ച്ചി​ൽ തു​ട​രു​കയാണ്.

National

മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട ന​വ​ജാ​ത ശി​ശു​വി​ന് പു​ന​ർ​ജ​ന്മം; ര​ക്ഷ​ക​രാ​യ​ത് സ്കൂ​ൾ കു​ട്ടി​ക​ൾ

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട ന​വ​ജാ​ത ശി​ശു​വി​നെ ര​ക്ഷി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. റി-​ഭോ​യ് ജി​ല്ല​യി​ൽ മ​ഹാ​തി പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. സ്കൂ​ൾ കു​ട്ടി​ക​ളാ​ണ് കു​ഞ്ഞി​നെ മ​ണ്ണി​ന് അ​ടി​യി​ൽ നി​ന്നും ര​ക്ഷി​ച്ച​ത്.

ചെ​റി​യ കു​ഴി ക​ണ്ട് അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ കു​ട്ടി​ക​ൾ മ​ണ്ണ് മാ​റ്റി​യ​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ ക​ണ്ട​ത്. കു​ഞ്ഞി​നെ ഉ​ട​ൻ​ത​ന്നെ മ​ഹാ​തി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി. കു​ഞ്ഞ് നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി കു​ട്ടി​യെ ര​ക്ഷി​ച്ച സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. അ​തേ​സ​മ​യം, ഈ ​സം​ഭ​വം പ്ര​ദേ​ശ​ത്ത് വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

National

സു​ള്ള്യ​യി​ൽ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി കാ​ടു​ക​യ​റ്റി

സു​​​ള്ള്യ: സു​​​ള്ള്യ​​​യി​​​ൽ കേ​​​ര​​​ള അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ കി​​​ണ​​​റ്റി​​​ൽ വീ​​​ണ കാ​​​ട്ടാ​​​ന​​​യെ ക​​​ർ​​​ണാ​​​ട​​​ക വ​​​നം​​​വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ർ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി കാ​​​ടു​​​ക​​​യ​​​റ്റി.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി​​​യാ​​​ണ് 20 വ​​​യ​​​സ് തോ​​​ന്നി​​​ക്കു​​​ന്ന കാ​​​ട്ടാ​​​ന വ​​​നാ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ കി​​​ണ​​​റ്റി​​​ൽ അ​​​ക​​​പ്പെ​​​ട്ട​​​ത്. കി​​​ണ​​​റ്റി​​​ൽ വെ​​​ള്ളം ഏ​​​താ​​​ണ്ട് വ​​​റ്റി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. രാ​​​വി​​​ലെ വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ട പ്ര​​​യ​​​ത്ന​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ആ​​​ന​​​യെ ക​​​ര​​​ക​​​യ​​​റ്റി​​​യ​​​ത്.

ജെ​​​സി​​​ബി ഉ​​​പ​​​യോ​​​ഗി​​​ച്ച് കി​​​ണ​​​റി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ഇ​​​ടി​​​ച്ചാ​​​ണ് ആ​​​ന​​​യ്ക്ക് ക​​​ര​​​ക​​​യ​​​റാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത്. ക​​​ര​​​യി​​​ലെ​​​ത്തി​​​യ ആ​​​ന​​​യെ പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ച് കാ​​​ട്ടി​​​ലേ​​​ക്ക് തു​​​ര​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യി​​​റ​​​ങ്ങു​​​ന്ന​​​ത് പ​​​തി​​​വാ​​​ണെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു.

ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ ഡോ. ​​​വി. ക​​​രി​​​കാ​​​ല​​​ൻ, ഡെ​​​പ്യൂ​​​ട്ടി ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ അ​​​ന്തോ​​​ണി മാ​​​രി​​​യ​​​പ്പ, അ​​​സി. ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ പൈ, ​​​സു​​​ബ്ബ​​​യ്യ നാ​​​യ്ക്, ബി.​​​എം. കി​​​ര​​​ൺ, വി​​​മ​​​ൽ ബാ​​​ബു എ​​​ന്നി​​​വ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

National

കി​ണ​റ്റി​ൽ വീ​ണ സിം​ഹ​ത്തെ ര​ക്ഷ​പെ​ടു​ത്തി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ കി​ണ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ സിം​ഹ​ത്തെ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട‌ ശ്ര​മ​ത്തി​നൊ​ടു​വി​ൽ ര​ക്ഷ​പെ​ടു​ത്തി. ഉ​ന താ​ലൂ​ക്കി​ലെ ന​വ​ബ​ന്ധ​റി​ലെ വ​ന​പ്ര​ദേ​ശ​ത്തി​ന് സ​മീ​പം 15 അ​ടി താ​ഴ്ച​യു​ള്ള കി​റ​ണി​നു​ള്ളി​ലാ​ണ് സിം​ഹം കു​ടു​ങ്ങി​യ​ത്.

ഇ​ര തേ​ടി​യി​റ​ങ്ങി​യ സിം​ഹം അ​ബ​ദ്ധ​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞ കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പു​റ​ത്ത് ക​ട​ക്കാ​ൻ പ​റ്റാ​തെ കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ സിം​ഹ​ത്തെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ടു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജ​സ​ധ​ർ വ​നം വ​കു​പ്പ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കു​ൽ​ദീ​പ് ചൗ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ‌‌പ്ര​ദേ​ശ​ത്ത് ധാ​രാ​ളം ജ​ന​ക്കൂ​ട്ട​വും ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

ശ​രീ​ര​ത്ത് ക​യ​ർ കു​ടു​ക്കി​ട്ടാ​ണ് സിം​ഹ​ത്തെ കി​ണ​റ്റി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഏ​ക​ദേ​ശം 30 മി​നി​ട്ടോ​ളം നീ​ണ്ടു.

National

സിക്കിമിൽ മണ്ണിടിച്ചിൽ; 1,321 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

ഗാ​​​ങ്‌​​​ടോ​​​ക്ക്: സി​​​ക്കി​​​മി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ കു​​​ടു​​​ങ്ങി​​​യ 1,321 വി​​​നോദസ​​​ഞ്ചാ​​​രി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. മം​​​ഗ​​​ൻ ജി​​​ല്ല​​​യി​​​ലെ ലാ​​​ച്ച​​​നി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച വിനോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ കു​​​ടു​​​ങ്ങി​​​യ​​​ത്.

മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ ഇ​​​വി​​​ടേ​​​ക്കു​​​ള്ള റോ​​​ഡ് പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്ന​​​താ​​​ണു സ​​​ഞ്ചാ​​​രി​​​ക​​​ൾ കു​​​ടു​​​ങ്ങാ​​​ൻ കാ​​​ര​​​ണം.

ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​നൊ​​​ടു​​​വി​​​ലാ​​​ണ് വി​​​നോ​​​ദസ​​​ഞ്ചാ​​​രി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യ​​​ത്. ര​​​ക്ഷ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ 1,321 വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളും 84 പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് മം​​​ഗ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​ന​​​ന്ത് ജെ​​​യി​​​ൻ പ​​​റ​​​ഞ്ഞു.

സൈ​​​ന്യം, പോ​​​ലീ​​​സ്, ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സേ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്.

Kerala

വാ​ൽ​പ്പാ​റ​യി​ൽ വാ​ട്ട​ർ ടാ​ങ്കി​ൽ​വീ​ണ കാ​ട്ടാ​ന​ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി

വാ​​​​ൽ​​​​പ്പാ​​​​റ: വാ​​​​ട്ട​​​​ർ ടാ​​​​ങ്കി​​​​ൽ​ വീ​​​​ണ കാ​​​​ട്ടാ​​​​ന​​​​ക്കു​​​​ട്ടി​​​​യെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. വി​​​​ല്ലോ​​​​ളി എ​​​​സ്റ്റേ​​​​റ്റി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു കു​​​​ടി​​​​വെ​​​​ള്ളം സം​​​​ഭ​​​​രി​​​​ക്കു​​​​ന്ന 12 അ​​​​ടി താ​​​​ഴ്ച​​​​യു​​​​ള്ള ടാ​​​​ങ്കി​​​​ലാ​​​​ണ് ആ​​​​ന​​​​ക്കു​​​​ട്ടി വീ​​​​ണ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​റി​​​​നാ​​​​ണു സം​​​​ഭ​​​​വം.

കാ​​​​ട്ടാ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തോ​​​​ടൊ​​​​പ്പം പോ​​​​കു​​​​മ്പോ​​​​ൾ ആ​​​​ന​​​​ക്കു​​​​ട്ടി ടാ​​​​ങ്കി​​​​ലേ​​​​ക്കു വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ അ​​​​മ്മ​​​​യാ​​​​ന ടാ​​​​ങ്കി​​​​ന​​​​രി​​​​കി​​​​ൽ​​​​ത്ത​​​​ന്നെ നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ചു. കു​​​​ട്ടി​​​​യാ​​​​ന ത​​​​നി​​​​യെ ക​​​​യ​​​​റാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും സാ​​​​ധി​​​​ച്ചി​​​​ല്ല.

വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞെ​​​​ത്തി​​​​യ ത​​​​മി​​​​ഴ്നാ​​​​ട് വ​​​​നം വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ മ​​​​ണ്ണി​​​​മാ​​​​ന്തി​​​​യ​​​​ന്ത്രം ഉ​​​​ൾ​​​​പ്പെ​​​​ടെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​റു​​​​മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം പ​​​​ണി​​​​പ്പെ​​​​ട്ടാ​​​​ണു കു​​​​ട്ടി​​​​യാ​​​​ന​​​​യെ ക​​​​ര​​​​യ്ക്കു​​​​ക​​​​യ​​​​റ്റി​​​​യ​​​​ത്.

 

National

ത​ട്ടി​ക്കൊ​ണ്ടു​പോ​യ വ്യ​വ​സാ​യി​യു​ടെ മ​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി

ജം​​​​ഷ​​​​ഡ്പു​​​​ർ: ര​​​​ണ്ടാ​​​​ഴ്ചമു​​​​മ്പ് ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ വ്യ​​​​വ​​​​സാ​​​​യി​​​​യു​​​​ടെ മ​​​​ക​​​​നെ ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഹ​​​​സാ​​രി​​​​ബാ​​​​ഗ് ജി​​​​ല്ല​​​​യി​​​​ൽ​​​​നി​​​​ന്നു പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. ജം​​​​ഷ​​​​ഡ്പു​​​​ർ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സാ​​​​യി ദേ​​​​വാം​​​​ഗ് ഗാ​​​​ന്ധി​​​​യു​​​​ടെ മ​​​​ക​​​​ൻ കൈ​​​​ര​​​​വി​​​​നെ​​​​യാ​​​​ണ് (24) പോ​​​​ലീ​​​​സ് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ഹ​​​​സ​​​​രി​​​​ബാ​​​​ഗി​​​​ലെ ബ​​​​ർ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. സെ​​​​രാ​​​​യി​​​​കെ​​​​ല-​​​​ഖ​​​​ർ​​​​സ്വാ​​​​ൻ ജി​​​​ല്ല​​​​യി​​​​ലെ ആ​​​​ദി​​​​ത്യ​​​​പു​​​​ർ വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നും 13നാ​​​​ണ് കൈ​​​​ര​​​​വി​​​​നെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്.

പോ​​​​ലീ​​​​സ് പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​താ​​​​യി മ​​​​ന​​​​സി​​​​ലാ​​​​ക്കി പ്ര​​​​തി​​​​ക​​​​ൾ കൈ​​​​ര​​​​വി​​​​നെ ഹ​​​​സാ​​​​രി​​​​ബാ​​​​ഗി​​​​ലെ ചൗ​​​​പ​​​​ര​​​​ൻ-​​​​ബ​​​​ർ​​​​ഹി റോ​​​​ഡി​​​​ൽ ഇ​​​​റ​​​​ക്കി​​​​വി​​​​ട്ട​​​​ശേ​​​​ഷം ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സം​​​​ഭ​​​​വം ന​​​​ട​​​​ന്ന രാ​​​​ത്രി​​​​യി​​​​ൽ ദേ​​​​ശീ​​​​യ​​​​പാ​​​​ത 33ലെ ​​​​ക​​​​ണ്ട​​​​ർ​​​​ബേ​​​​ഡ പ്ര​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് കൈ​​​​ര​​​​വി​​​​ന്‍റെ കാ​​​​ർ പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

District News

പുഴയിൽചാടിയ വിദ്യാർഥിനിയെ രക്ഷിച്ചു

വെ​ള്ള​റ​ട : പു​ഴ​യി​ൽ ചാ​ടി​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​ത്തെ ഒ​രു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​ണ്ഡ​പ​ത്തി​ന്‍​ക​ട​വ് പാ​ല​ത്തി​ലെ കൈ​വ​രി​യു​ടെ മു​ക​ളി​ല്‍​ക​യ​റി പു​ഴ​യി​ലേ​ക്കു ചാ​ടി​യ​ത്.


നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന സ​മ​യ​മാ​യ​തു​കൊ​ണ്ടും കു​ട്ടി ചാ​ടു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തു​കൊ​ണ്ടും നാ​ട്ടു​കാ​ര്‍ വേ​ഗ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ല്‍​നി​ന്നു ക​ര​ക​യ​റ്റു​ന്ന​തി​നു​ള്ളി​ല്‍ ധാ​രാ​ളം വെ​ള്ളം കു​ട്ടി കു​ടി​ച്ച കു​ട്ടി അ​വ​ശ​നി​ല​യി​ലാ​യി. തു​ട​ര്‍​ന്നു കു​ട്ടി​യെ കാ​ട്ടാ​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ര്യ​ങ്കോ​ട് സ്വ​ദേ​ശി​നി​യാ​ണ് വി​ദ്യാ​ർ​ഥി​നി​യെ​ന്ന് അ​റി​യു​ന്നു.

ആ​ര്യ​ങ്കോ​ടി​ല്‍​നി​ന്നും ബ​സ് ക​യ​റി ഒ​റ്റ​ശേ​ഖ​ര​മം​ഗ​ല​ത്ത് ഇ​റ​ങ്ങു​ന്ന​തി​നു​പ​ക​രം ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മ​ണ്ഡ​പ​ത്തി​ന്‍​ക​ട​വ് ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ് നെ​യ്യാ​ര്‍ റി​സ​ര്‍​വേ​യ​റി​ല്‍​നി​ന്നു വ​രു​ന്ന പു​ഴ​യി​ല്‍ വി​ദ്യാ​ർ​ഥി​നി ചാ​ടി​യ​ത്. വെ​ള്ളം കൂ​ടു​ത​ലും ആ​ഴ​വു​മു​ള്ള സ്ഥ​ല​ത്താ​ണു കു​ട്ടി ചാ​ടി​യ​തെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ല്‍​കൊ​ണ്ട് അ​പ​ക​ടം ഇ​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. സ്‌​കൂ​ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വീ​ട്ടു​കാ​രു​മാ​യു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മാ കാം ​ഇ​തി​നി പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ട്ടി​യു​ടെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

Kerala

തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും മെ​ഡി​ക്ക​ലി​ന് എ​ത്തി​ച്ച പ്ര​തി ര​ക്ഷ​പ്പെ​ട്ടു

 

 

കൊ​ച്ചി: തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും മെ​ഡി​ക്ക​ലി​ന് എ​ത്തി​ച്ച പ്ര​തി ര​ക്ഷ​പ്പെ​ട്ടു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മെ​ഡി​ക്ക​ലി​ന് എ​ത്തി​ച്ച പ്ര​തി​യാ​ണ് ചാ​ടി​പോ​യ​ത്.

അ​സ​ദു​ള്ള എ​ന്ന പ്ര​തി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. മോ​ഷ​ണ​ക്കേ​സ് പ്ര​തി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​സ​ദു​ള്ള. പോ​ലീ​സ് പ്ര​തി​ക്കാ​യി ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up