x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ഞ്ചി മു​ങ്ങി ആ​റ് പേ​രെ കാ​ണാ​താ​യി


Published: May 7, 2026 10:30 AM IST | Updated: May 7, 2026 10:30 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​മി​ർ​പൂ​രി​ൽ ഒ​ൻ​പ​ത് പേ​രു​മാ​യി പോ​യ വ​ഞ്ചി യ​മു​നാ ന​ദി​യി​ൽ മു​ങ്ങി ആ​റ് പേ​രെ കാ​ണാ​താ​യി. ഘാ​ട്ടം​പൂ​രി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന വ​ഞ്ചി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൂ​ന്ന് പേ​രെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വ​ഞ്ചി മ​റി​ഞ്ഞ​ത​ല്ലെ​ന്നും ത​നി​യെ ന​ദി​യി​ൽ താ​ഴ്ന്നു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും ര​ക്ഷ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

നീ​ന്ത​ൽ അ​റി​യാ​വു​ന്ന​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്നും മ​റ്റു​ള്ള​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ണാ​താ​യ​വ​രി​ൽ അ​ഞ്ച് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു. അ​ഞ്ചി​നും 15 നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. തിര​ച്ചി​ൽ തു​ട​രു​കയാണ്.

Tags : Missing Rescued Boat Submerges

Recent News

Corehub Up