ബെർലിൻ: താപനിലയിലെ വർധന മൂലം ജർമനിയിൽ മരിച്ചവരുടെ എണ്ണം 16,300 ആയി ഉയർന്നു. ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 23 വരെയുള്ള കണക്കാണിത്.
യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയ ഉഷ്ണതരംഗമാണ് ജർമനിയിലും അനേകരുടെ ജീവനെടുത്തത്. ജർമൻ ആരോഗ്യവൃത്തങ്ങൾ ഒരാഴ്ച മുന്പ് പുറത്തുവിട്ട കണക്കു പ്രകാരം മരണസംഖ്യ 15,800 ആയിരുന്നു.
മരിച്ചവരിൽ ഭൂരിഭാഗവും 75നു മുകളിൽ പ്രായമുള്ളവരാണ്. വിവേചനമില്ലാത്ത മനുഷ്യപ്രവർത്തികളുടെ അനന്തരഫലമായ കാലാവസ്ഥാ വ്യതിയാനാണ് പൊതുവേ തണുത്ത കാലാവസ്ഥയുള്ള യൂറോപ്പിനെ ഉഷ്ണമേഖലയാക്കിയത്.
ജൂൺ 22നും 28നും ഇടയിലാണ് 9,600 പേരുടെ മരണമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഉഷണ തരംഗം മൂലം യൂറോപ്പിലുടനീളം 30,000നു മുകളിൽ പേരാണ് മരിച്ചത്.
Tags : Heat Wave Germany Heat Climate Change