x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​ട്ട് 12 ദി​വ​സം മാ​ത്രം; അ​ൻ​ഷാ​ദ് വീ​ണ്ടും എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 3, 2026 05:25 PM IST | Updated: September 3, 2026 05:25 PM IST

അ​ൻ​ഷാ​ദ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ എം​ഡി​എം​എ​യു​മാ​യി നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ പ​വ​ർ ഹൗ​സ് വാ​ർ​ഡ് പൂ​ങ്കാ​ട്ട് വീ​ട്ടി​ൽ ഷാ​ജ​ഹാ​ന്‍റെ മ​ക​ൻ അ​ൻ​ഷാ​ദ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​മ്മാ​ടി ബൈ​പാ​സി​ന് സ​മീ​പ​ത്ത് എ​ക്സൈ​സും പൊ​ലി​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും വീ​ട്ടി​ൽ​നി​ന്നു​മാ​യി ആ​കെ 26.88 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ഓ​ഗ​സ്റ്റ് മാ​സം അ​വ​സാ​നം 150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​ൻ​ഷാ​ദ് പി​ടി​യി​ലാ​യി​രു​ന്നു.

കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി 12 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടും പൊ​ലി​സി​ന്‍റെ വ​ല​യി​ലാ​കു​ന്ന​ത്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത് മു​ത​ൽ ഇ​യാ​ൾ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന​യ്ക്കാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ആ​ദ്യം 1.38 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 25.5 ഗ്രാം ​എം​ഡി​എം​എ കൂ​ടി ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല​യി​ലെ നി​ര​വ​ധി എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ൻ​ഷാ​ദ്.

 

 

 

Tags : MDMA Alappuzha Crime Police Investigation CaseFile FIR

Recent News

Corehub Up