Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AirIndia

Business

എ​​യ​​ർ ഇ​​ന്ത്യ​​യി​​ൽ 10,000 കോ​​ടി നി​​ക്ഷേ​​പി​​ക്കാ​​ൻ ടാ​​റ്റാ സ​​ണ്‍​സ്

മും​​ബൈ: സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന എ​​യ​​ർ ഇ​​ന്ത്യ​​യെ ക​​ര​​ക​​യ​​റ്റാ​​ൻ 10,000 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ​​യു​​ടെ (ഏ​​ക​​ദേ​​ശം 1.1 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ) പു​​തി​​യ മൂ​​ല​​ധ​​ന നി​​ക്ഷേ​​പ​​ത്തി​​ന് ടാ​​റ്റാ സ​​ണ്‍​സ് ബോ​​ർ​​ഡ് അ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്.

2021ൽ 18,000 ​​കോ​​ടി രൂ​​പ​​യ്ക്ക് എ​​യ​​ർ ഇ​​ന്ത്യ​​യെ ടാ​​റ്റ സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നു ശേ​​ഷം എ​​യ​​ർ​​ലൈ​​ൻ​​സി​​നു ന​​ൽ​​കു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ സാ​​ന്പ​​ത്തി​​ക സ​​ഹാ​​യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണി​​ത്. ജൂ​​ണി​​ൽ ടാ​​റ്റാ സ​​ണ്‍​സ് ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന ബോ​​ർ​​ഡ് യോ​​ഗ​​ത്തി​​ലാ​​ണ് നി​​ർ​​ണാ​​യ​​ക തീ​​രു​​മാ​​നം.

ടാ​​റ്റാ ട്ര​​സ്റ്റ്സ് ചെ​​യ​​ർ​​മാ​​ൻ നോ​​യ​​ൽ ടാ​​റ്റ, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ വേ​​ണു ശ്രീ​​നി​​വാ​​സ​​ൻ എ​​ന്നി​​വ​​രും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. ടാ​​റ്റാ സ​​ണ്‍​സി​​ന്‍റെ ച​​ട്ട പ്ര​​കാ​​രം 100 കോ​​ടി രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലു​​ള്ള ഏ​​ത് നി​​ക്ഷേ​​പ​​ത്തി​​നും ടാ​​റ്റാ ട്ര​​സ്റ്റി​​ന്‍റെ നോ​​മി​​നി ഡ​​യ​​റ​​ക്ട​​ർ​​മാ​​രു​​ടെ ഭൂ​​രി​​പ​​ക്ഷ പി​​ന്തു​​ണ ആ​​വ​​ശ്യ​​മാ​​ണ്.

എ​​യ​​ർ ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള പു​​തി​​യ ഇ​​ക്വി​​റ്റി നി​​ക്ഷേ​​പ​​ങ്ങ​​ൾ ടാ​​റ്റാ സ​​ണ്‍​സ് താ​​ല്കാ​​ലി​​ക​​മാ​​യി നി​​ർ​​ത്തി​​വ​​ച്ച് ഒ​​രു വ​​ർ​​ഷ​​ത്തി​​നു ശേ​​ഷ​​മാ​​ണ് ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കു​​ന്ന​​ത്. 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ ആ​​കെ ന​​ഷ്ടം ഇ​​ര​​ട്ടി​​യി​​ല​​ധി​​ക​​മാ​​യി വ​​ർ​​ധി​​ച്ച് 22,238 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​​യി​​രു​​ന്നു.

കടബാധ്യത 40,000 കോടി

നി​​ല​​വി​​ൽ എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ ക​​ട​​ബാ​​ധ്യ​​ത 11 ബാ​​ങ്കു​​ക​​ളി​​ലാ​​യി ഏ​​ക​​ദേ​​ശം 40,000 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്. ഇ​​തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക​​ട​​ബാ​​ധ്യ​​ത​​യു​​ള്ള​​ത് സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യോ​​ടാ​​ണ് (18,500 കോ​​ടി രൂ​​പ). ബാ​​ങ്ക് ഓ​​ഫ് ബ​​റോ​​ഡ​​യ്ക്ക് 5,938 കോ​​ടി രൂ​​പ​​യും എ​​യ​​ർ ഇ​​ന്ത്യ ന​​ൽ​​കാ​​നു​​ണ്ട്.

ടാ​​റ്റാ സ​​ണ്‍​സി​​നു നി​​ല​​വി​​ൽ നി​​ല​​വി​​ൽ എ​​യ​​ർ ഇ​​ന്ത്യ​​യി​​ൽ 73.8 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളു​​ണ്ട്. സിം​​ഗ​​പ്പു​​ർ എ​​യ​​ർ​​ലൈ​​ൻ​​സി​​ന് 24.7 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളും എ​​സ്ബി​​ഐ​​സി​​എ​​പി ട്ര​​സ്റ്റി വ​​ഴി ജീ​​വ​​ന​​ക്കാ​​ർ​​ക്ക് 1.5 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളു​​മു​​ണ്ട്.

ടാ​​റ്റാ 10,000 കോ​​ടി​​യു​​ടെ പു​​തി​​യ നി​​ക്ഷേ​​പം ന​​ട​​ത്തു​​ന്പോ​​ൾ ത​​ങ്ങ​​ളു​​ടെ ഓ​​ഹ​​രി വി​​ഹി​​തം കു​​റ​​ഞ്ഞു​​പോ​​കാ​​തി​​രി​​ക്കാ​​ൻ സിം​​ഗ​​പ്പു​​ർ എ​​യ​​ർ​​ലൈ​​ൻ​​സ് വി​​ഹി​​ത​​മാ​​യി ഏ​​ക​​ദേ​​ശം 3,350 കോ​​ടി രൂ​​പ (351 മി​​ല്യ​​ണ്‍ ഡോ​​ള​​ർ) എ​​യ​​ർ ഇ​​ന്ത്യ​​യി​​ൽ പു​​തു​​താ​​യി നി​​ക്ഷേ​​പി​​ക്കേ​​ണ്ടി വ​​രും.

ടാ​​റ്റാ സ​​ണ്‍​സ് ബോ​​ർ​​ഡ് യോ​​ഗം 17ന്

സ​​ർ ര​​ത്ത​​ൻ ടാ​​റ്റാ ട്ര​​സ്റ്റ് ഒ​​ഴി​​കെ​​യു​​ള്ള ടാ​​റ്റാ ട്ര​​സ്റ്റു​​ക​​ളു​​ടെ യോ​​ഗം സെ​​പ്റ്റം​​ബ​​ർ 11ന് ​​ചേ​​ർ​​ന്ന​​ശേ​​ഷം 17ന് ​​ടാ​​റ്റാ സ​​ണ്‍​സ് ബോ​​ർ​​ഡ് വീ​​ണ്ടും യോ​​ഗം ചേ​​രു​​ന്നു​​ണ്ട്.

National

എ​​​​യ​​​​ർ ഇ​​​​ന്ത്യ: ല​ഹ​രി പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് പൈ​ല​റ്റു​മാ​ർകൂ​ടി പ​രാ​ജ​യ​പ്പെ​ട്ടു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​യ​​​​ർ ഇ​​​​ന്ത്യ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യ ല​​​​ഹ​​​​രിപ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ര​​​​ണ്ടു പൈ​​​​ല​​​​റ്റു​​​​മാ​​​​ർ​​​​ക്കു​​​​കൂ​​​​ടി പോ​​​​സി​​​​റ്റീ​​​​വ് ഫ​​​​ലം. ഇ​​​​തോ​​​​ടെ വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി സാ​​​​മ്പി​​​​ളു​​​​ക​​​​ൾ കൈ​​​​മാ​​​​റി. മൂ​​​ത്ര​​​സാ​​​ന്പി​​​ളു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​യി​​​ലാ​​​ണു ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ ഇ​​​​രു​​​​വ​​​​രെ​​​​യും ജോ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി മാ​​​​റ്റി​​​​നി​​​​ർ​​​​ത്തി.

ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഫൂ​​​​ക്ക​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു വ​​​​ന്ന എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം പെ​​​​ട്ടെ​​​​ന്ന് 300 അ​​​​ടി​​​​യോ​​​​ളം താ​​​​ഴേ​​​​ക്കു പ​​​​തി​​​​ക്കു​​​​ക​​​​യും 17 യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ക്യാ​​​​പ്റ്റ​​​​ൻ ല​​​ഹ​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.

വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ കാ​​​​ര​​​​ണം ഉ​​​​റ​​​​ക്ക​​​​ഗു​​​​ളി​​​​ക ക​​​​ഴി​​​​ച്ചി​​​​രു​​​​ന്നെ​​​​ന്നും ഇ​​​​താ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പോ​​​​സി​​​​റ്റീ​​​​വാ​​​​യ​​​​തെ​​​​ന്നു​​​​മാ​​​​ണ് പൈ​​​​ല​​​​റ്റ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. എ​​​​ന്നാ​​​​ൽ, വി​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​യാ​​​​ളു​​​​ടെ പെ​​​​രു​​​​മാ​​​​റ്റം സംബന്ധിച്ച് ക്രൂ ​​​​അം​​​​ഗ​​​​ങ്ങ​​​​ൾ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ഈ ​​​​സം​​​​ഭ​​​​വ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത തി​​​​രി​​​​കെ​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ 13 മു​​​​ത​​​​ൽ എ​​​​ല്ലാ പൈ​​​​ല​​​​റ്റു​​​​മാ​​​​രും ല​​​​ഹ​​​​രിപ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യും എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്.

National

എ​യ​ർ ഇ​ന്ത്യ അ​പ​ക​ടാ​വ​സ്ഥ ഒ​ളി​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്ത​ൽ; ഹൈ​ഡ്രോ​ളി​ക് ത​ക​രാ​ർ മോ​ശം കാ​ലാ​വ​സ്ഥ​യെ​ന്ന് വ​രു​ത്തി​തീ​ർ​ത്തു 

ന്യൂ​ഡ​ൽ​ഹി: താ​യ്‌​ലാ​ൻ​ഡി​ലെ ഫു​ക്ക​റ്റി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം ആ​കാ​ശ​ത്തു​വെ​ച്ച് പെ​ട്ടെ​ന്ന് 300 അ​ടി താ​ഴേ​ക്ക് പ​തി​ച്ച സം​ഭ​വം വി​മാ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ൾ പു​റ​ത്ത്. ഓ​ഗ​സ്റ്റ് നാ​ലി​ന് ന​ട​ന്ന ഈ ​സം​ഭ​വ​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.  തു​ട​ക്ക​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റും അ​ന്ത​രീ​ക്ഷ വ്യ​തി​യാ​ന​വു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഡ​ൽ​ഹി​യി​ൽ ഇ​റ​ങ്ങി​യ ശേ​ഷം കോ​ക്ക്പി​റ്റി​ൽ നി​ന്ന് ല​ഭി​ച്ച മെ​യി​ന്‍റ​ന​ൻ​സ് റി​പ്പോ​ർ​ട്ടി​ലാ​ണ് വി​മാ​ന​ത്തി​ന്‍റെ ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് തെ​ളി​ഞ്ഞ​ത്.

വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ രാ​വി​ലെ 9:32-ഓ​ടെ ഇ​തി​ലെ മൂ​ന്ന് ഹൈ​ഡ്രോ​ളി​ക് സി​സ്റ്റ​ങ്ങ​ളി​ലും ഒ​രേ​സ​മ​യം വ​ൻ​തോ​തി​ൽ പ്ര​ഷ​ർ കു​റ​യു​ക​യും ഫ്ലൂ​യി​ഡ് ചോ​രു​ക​യും ചെ​യ്ത​താ​യി ബോ​ർ​ഡി​ലെ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​മാ​ന​ത്തി​ന്‍റെ ദി​ശ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ബ്രേ​ക്കിം​ഗി​നും സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​വു​ന്ന​ത് ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച​യാ​ണ്. എ​യ​ർ​ബ​സ് എ320  ​നി​യോ വി​മാ​ന​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് സ്വ​ത​ന്ത്ര ഹൈ​ഡ്രോ​ളി​ക് സി​സ്റ്റ​ങ്ങ​ളും ഒ​രേ​സ​മ​യം ത​ക​രാ​റി​ലാ​യ​ത് വി​മാ​ന​ത്തെ വ​ലി​യ ദു​ര​ന്ത​മു​ഖ​ത്തെ​ത്തി​ച്ചു. ചു​രു​ങ്ങി​യ​ത് 20 യാ​ത്ര​ക്കാ​ർ​ക്കും നാ​ല് വി​മാ​ന ജീ​വ​ന​ക്കാ​ർ​ക്കും സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 

വി​മാ​നം നേ​രി​ട്ട ഗു​രു​ത​ര​മാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ പു​റം​ലോ​ക​മ​റി​യാ​തെ നി​സാ​ര​വ​ൽ​ക്ക​രി​ക്കാ​നാ​ണ് എ​യ​ർ ഇ​ന്ത്യ ശ്ര​മി​ച്ച​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. അ​പ​ക​ടം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പു​റ​ത്തി​റ​ക്കി​യ ആ​ദ്യ പ്ര​സ്താ​വ​ന​യി​ൽ മോ​ശം കാ​ലാ​വ​സ്ഥ മൂ​ല​മു​ള്ള അ​ന്ത​രീ​ക്ഷ വ്യ​തി​യാ​ന​മാ​ണ് കാ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ ക​മ്പ​നി, വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​റ​ക്കി​യ ര​ണ്ടാ​മ​ത്തെ പ്ര​സ്താ​വ​ന​യി​ൽ നി​ന്ന് 'ട​ർ​ബു​ല​ൻ​സ്' എ​ന്ന വാ​ക്ക് പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ഹൈ​ഡ്രോ​ളി​ക് ത​ക​രാ​റി​നെ​ക്കു​റി​ച്ച് മി​ണ്ടാ​ൻ ത​യ്യാ​റാ​യി​ല്ല. വി​മാ​നം പെ​ട്ടെ​ന്ന് താ​ഴേ​ക്ക് പ​തി​ച്ചു​വെ​ന്നും പി​ന്നീ​ട് സാ​ധാ​ര​ണ നി​ല​യി​ൽ ലാ​ൻ​ഡ് ചെ​യ്തു​വെ​ന്നും മാ​ത്ര​മാ​ണ് എ​യ​ർ ഇ​ന്ത്യ ര​ണ്ടാ​മ​തും ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. 

National

വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ വീ​ണ സം​ഭ​വം: പൈ​ല​റ്റ് ല​ഹ​രി പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം ആ​​​​കാ​​​​ശ​​​​ച്ചു​​​​ഴി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട് 300 അ​​​​ടി താ​​​​ഴേ​​​​ക്കു പ​​​​തി​​​​ക്കു​​​​ക​​​​യും 17 യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കും നാ​​​​ലു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പൈ​​​​ല​​​​റ്റു​​​​മാ​​​​രി​​​​ൽ ഒ​​​​രാ​​​​ൾ ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ആ​​​​ക്സി​​​​ഡ​​​​ന്‍റ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ബ്യൂ​​​​റോ​​​​യു​​​​ടെ (എ​​​​എ​​​​ഐ​​​​ബി) നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണു പൈ​​​​ല​​​​റ്റി​​​​ന്‍റെ ശ​​​​രീ​​​​ര​​​​ത്തി​​​​ൽ നി​​​​രോ​​​​ധി​​​​ത ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

പൈ​​​​ല​​​​റ്റു​​​​മാ​​​​രു​​​​ടെ പ്രാ​​​​ഥ​​​​മി​​​​ക മ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന നെ​​​​ഗ​​​​റ്റീ​​​​വാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ല​​​​ത്തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ത​​​​ങ്ങ​​​​ൾ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് വി​​​​ഷ​​​​യ​​​​ത്തോ​​​​ടു എ​​​​യ​​​​ർ ഇ​​​​ന്ത്യ പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം സാ​​​​ധാ​​​​ര​​​​ണ വേ​​​​ദ​​​​ന​​​​സം​​​​ഹാ​​​​രി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ലും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പോ​​​​സി​​​​റ്റീ​​​​വ് ഫ​​​​ലം വ​​​​രാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് പൈ​​​​ല​​​​റ്റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

National

വിമാനം ആകാശച്ചുഴിയിൽ; ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലിരു​​​​​ന്ന 13 യാ​​​​ത്ര​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി വി​​​​ട്ടു

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: എ​​​​​യ​​​​​ർ ഇ​​​​​ന്ത്യ വി​​​​​മാ​​​​​നം ആ​​​​​കാ​​​​​ശ​​​​​ച്ചു​​​​​ഴി​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു പ​​​​​രി​​​​​ക്കേ​​​​​റ്റ് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന 13 യാ​​​​​ത്ര​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി വി​​​​​ട്ടു. നാ​​​​​ല് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​തി​​​​​ൽ ഒ​​​​​രാ​​​​​ൾ​​​​​ക്കു സാ​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റെന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡ് ദ്വീ​​​​​പാ​​​​​യ ഫു​​​​​ക്ക​​​​​റ്റി​​​​​ൽനി​​​​​ന്ന് ഡ​​​​​​​​​ൽ​​​​​​​​​ഹി​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്കു​​​​​ള്ള എ​​​​​​​​​യ​​​​​​​​​ർ ഇ​​​​​​​​​ന്ത്യ​​​​​​​​​യു​​​​​​​​​ടെ എ​​​​​​​​​യ​​​​​​​​​ർ​​​​​​​​ബ​​​​​​​​​സ് എ 320 ​​​​​​​​​വി​​​​​​​​​മാ​​​​​​​​​നം ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​വി​​​​​ലെ​​​​​യാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​ത്.

137 യാ​​​​​ത്ര​​​​​ക്കാ​​​​​രും എ​​​​​ട്ട് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​ണു വി​​​​​മാ​​​​​ന​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ നാ​​​​​ല് ജീ​​​​​വ​​​​​ന​​​​​ക്കാ​​​രും 13 യാ​​​ത്ര​​​ക്കാ​​​രു​​​ം ചി​​​​​കി​​​​​ത്സ​​​​​തേ​​​​​ടി​​​​​. അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് ഡ​​​​​​​​​യ​​​​​​​​​റ​​​​​​​​​ക്‌​​​​​​​​ട​​​​​​​​​റേ​​​​​​​​​റ്റ് ജ​​​​​​​​​ന​​​​​​​​​റ​​​​​​​​​ൽ ഓ​​​​​​​​​ഫ് സി​​​​​​​​​വി​​​​​​​​​ൽ ഏ​​​​​​​​​വി​​​​​​​​​യേ​​​​​​​​​ഷ​​​​​ന്‍റെ അ​​​​​ന്വേ​​​​​ഷ​​​​​ണം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

Viral

ആ​കാ​ശ​ത്ത് മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് എ​യ​ർ ഇ​ന്ത്യ യാ​ത്ര​ക്കാ​ർ

തീ​രെ ചെ​റി​യൊ​ര​ന​ക്കം പോ​ലും പ​ല​രു​ടെ​യും വി​മാ​ന​യാ​ത്ര​ക​ളെ ഭീ​തി​ജ​ന​ക​മാ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് വി​മാ​നം താ​ഴേ​ക്ക് പ​തി​ച്ചാ​ലു​ണ്ടാ​കു​ന്ന അ​വ​സ്ഥ ചി​ന്തി​ക്കു​ന്ന​തി​നും അ​പ്പു​റ​മാ​ണ്.

ഫൂ​ക്ക​റ്റി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ എ320 ​നി​യോ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം നേ​രി​ട്ട​ത് സ​മാ​ന​മാ​യൊ​രു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യാ​യി​രു​ന്നു. ക​ടു​ത്ത ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​മാ​നം പെ​ട്ടെ​ന്ന് 300 മീ​റ്റ​റോ​ളം താ​ഴ്ന്ന​ത് വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു.

137 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാ​രു​മ​ട​ക്കം 145 പേ​രാ​ണ് ആ ​സ​മ​യം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട വി​മാ​നം പി​ന്നീ​ട് ഡ​ൽ​ഹി​യി​ൽ സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ന് പി​ന്നാ​ലെ വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്നു​ള്ള ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ പ​രി​ഭ്രാ​ന്ത​രാ​യു​ള്ള അ​റി​യി​പ്പു​ക​ളും, ഭ​യ​ന്നു​വി​റ​ച്ച് ത​ല​യി​ൽ കൈ​വെ​ച്ചി​രി​ക്കു​ന്ന യാ​ത്ര​ക്കാ​രെ​യു​മാ​ണ് പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

ഉ​ല​ച്ചി​ലി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കാ​ബി​ൻ ക്രൂ ​അം​ഗ​മ​ട​ക്കം പ​തി​നേ​ഴോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ 13 യാ​ത്ര​ക്കാ​രെ​യും നാ​ല് ജീ​വ​ന​ക്കാ​രെ​യും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യാ​ത്ര​ക്കാ​ർ പി​ന്നീ​ട് ആ​ശു​പ​ത്രി വി​ട്ടെ​ങ്കി​ലും പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ നി​മി​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​തെ​ന്ന് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

സീ​റ്റ് ബെ​ൽ​റ്റ് ഇ​ൻ​ഡി​ക്കേ​റ്റ​ർ ഓ​ഫാ​ണെ​ങ്കി​ൽ പോ​ലും യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും അ​ത് ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. വി​മാ​നം ഉ​ല​ഞ്ഞ​പ്പോ​ൾ സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​ത്ത ആ​ളു​ക​ൾ മു​ക​ളി​ലേ​ക്ക് തെ​റി​ച്ചു​പോ​കു​ന്ന​തും ത​ല​യി​ടി​ച്ച് വീ​ഴു​ന്ന​തും ക​ണ്ട​താ​യും, ഒ​രു നി​മി​ഷം ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​ല്ലെ​ന്ന് വ​രെ ക​രു​തി​പ്പോ​യ​താ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

 

National

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ ര​ണ്ട് മ​ണി​ക്കൂ​ർ; എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നടുക്കുന്ന ദൃശ്യങ്ങൾ

ന്യൂ​ഡ​ൽ​ഹി: താ​യ്‌​ല​ൻ​ഡി​ലെ ഫു​ക്ക​റ്റി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. വി​മാ​നം ശ​ക്ത​മാ​യ കാ​റ്റി​ലും കു​ലു​ക്ക​ത്തി​ലും പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം. കു​ലു​ക്ക​ത്തി​ൽ പെ​ട്ട് വി​മാ​ന​ത്തി​ന്‍റെ ഉ​ള്ളി​ലെ സീ​ലിം​ഗ് ത​ക​രു​ക​യും ല​ഗേ​ജ് ബോ​ക്സു​ക​ൾ ത​ക​ർ​ന്ന് വീ​ഴു​ക​യും ചെ​യ്ത​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. 137 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

വി​മാ​ന​ത്തി​ന്‍റെ ഉ​യ​രം പെ​ട്ടെ​ന്ന് താ​ഴേ​ക്ക് പ​തി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഈ ​സ​മ​യ​ത്ത് സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രു​ന്ന യാ​ത്ര​ക്കാ​ർ മു​ക​ളി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യും ത​ല സീ​ലിം​ഗി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. എ​ട്ട് യാ​ത്ര​ക്കാ​ർ​ക്കും നാ​ല് വി​മാ​ന ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ഡ​ൽ​ഹി​യി​ൽ വി​മാ​നം സു​ര​ക്ഷി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്ത​തി​ന് ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

എ​യ​ർ ഹോ​സ്റ്റ​സു​മാ​ർ യാ​ത്ര​ക്കാ​രോ​ട് പ​രി​ഭ്രാ​ന്ത​രാ​യി സീ​റ്റ് ബെ​ൽ​റ്റ് ഇ​ടാ​ൻ അ​ല​റി​വി​ളി​ക്കു​ന്ന​തും, ല​ഗേ​ജു​ക​ൾ നി​ല​ത്തു ചി​ത​റി​ക്കി​ട​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

 

Business

ഡൽഹിയിൽനിന്ന് ടൊറന്‍റോയിലേക്കു നിർത്താതെ പറക്കാൻ എയർ ഇന്ത്യ

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്ന് ടൊ​​​റ​​​ന്‍റോ​​​യി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള വി​​​മാ​​​ന​​​സ​​ർ​​വീ​​സു​​മാ​​യി എ​​​യ​​​ർ ഇ​​​ന്ത്യ.

ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി യാ​​​ത്ര​​​ക്കി​​​ടെ ഇ​​​റ​​​ക്കാ​​​തെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നിനാ​​​ണ് തു​​​ട​​​ങ്ങു​​​ക.

ബോ​​​യിം​​​ഗ് 787-9 വി​​​മാ​​​ന​​​മാ​​​ണ് ഇ​​തി​​നാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ഡ​​​ൽ​​​ഹി-​​​ടൊ​​​റ​​​ന്‍റോ റൂ​​​ട്ടി​​​ൽ ഇ​​​പ്പോ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബോ​​​യിം​​​ഗ് 777 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ധ​​​നം നി​​​റ​​​യ്ക്കാ​​​നാ​​​യി ഓ​​​സ്ട്രി​​​യ​​​യി​​​ലെ വി​​​യ​​​ന്ന​​​യി​​​ൽ ഇ​​​റ​​​ങ്ങി​​​യ ശേ​​​ഷ​​​മാ​​​ണ് യാ​​​ത്ര തു​​ട​​രു​​ന്ന​​ത്.

National

റ​ൺ​വേ​യി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ; മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രേ റ​ൺ​വേ​യി​ൽ ര​ണ്ടു വി​മാ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ വ​ന്നു. പൈ​ല​റ്റു​മാ​രു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

റ​ൺ​വേ​യി​ൽ ലാ​ൻ​ഡ് ചെ​യ്ത എ​യ​ർ ഇ​ന്ത്യ വി​മാ​നം മാ​റി​പ്പോ​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ അ​തേ റ​ൺ​വേ​യി​ലേ​ക്ക് മ​റ്റൊ​രു എ​യ​ർ ഇ​ന്ത്യ വി​മാ​നം എ​ത്തു​ക​യാ​യി​രു​ന്നു. മും​ബൈ-​ഡ​ൽ​ഹി, സി​ലി​ഗി​രി-​മും​ബൈ വി​മാ​ന​ങ്ങ​ളാ​ണ് നേ​ർ​ക്കു​നേ​ർ വ​ന്ന​ത്.

എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ പി​ഴ​വാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

National

അ​നു​മ​തി​യി​ല്ലാ​ത്ത വി​മാ​നം സ​ർ​വീ​സി​ന് അ​യ​ച്ചു; എ​ട്ട് മ​ണി​ക്കൂ​ർ പ​റ​ന്ന​ശേ​ഷം തി​രി​കെ ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ക്കി

ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച. എ​ട്ട് മ​ണി​ക്കൂ​റോ​ളം പ​റ​ന്ന ശേ​ഷം തി​രി​കെ പ​റ​ന്ന് വി​മാ​നം. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി​യി​ൽ നി​ന്ന് വാ​ൻ​കൂ​വ​റി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് ദീ​ർ​ഘ​ദൂ​ര പ​റ​ക്ക​ലി​ന് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​കെ പ​റ​ക്കേ​ണ്ടി വ​ന്ന​ത്.

ഏ​ക​ദേ​ശം എ​ട്ട് മ​ണി​ക്കൂ​ർ പ​റ​ന്ന​ശേ​ഷം ആ​കാ​ശ​മ​ധ്യേ യു​ടേ​ൺ എ​ടു​ത്ത് തി​രി​കെ ഡ​ൽ​ഹി​യി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ഐ185 വി​മാ​നം. ഈ ​പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത ത​രം വി​മാ​നം അ​യ​ച്ച​താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​ര​നു​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് രാ​വി​ലെ 11.34ഓ​ടെ​യാ​ണ് വി​മാ​നം വാ​ൻ​കൂ​വ​റി​ലേ​ക്ക് ടേ​ക്ക് ഓ​ഫ് ചെ​യ്ത​ത്.

ബോ​യിം​ഗ് 777200 എ​ൽ​ആ​ർ വി​മാ​ന​മാ​ണ് വാ​ൻ​കൂ​വ​ർ സ​ർ​വീ​സി​നാ​യി എ​യ​ർ ഇ​ന്ത്യ നി​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ഈ ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ന് ആ ​റൂ​ട്ടി​ൽ പ​റ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക അ​നു​മ​തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ൻ​കൂ​വ​ർ റൂ​ട്ടി​ൽ ഹി​മാ​ല​യ​ൻ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ, അ​ത്ത​രം ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ​റ​ക്കാ​ൻ ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക അ​ടി​യ​ന്ത​ര ഓ​ക്സി​ജ​ൻ സം​വി​ധാ​ന​ങ്ങ​ൾ ഉ​ള്ള ബോ​യിം​ഗ് 777 300 ഇ​ആ​ർ വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് ഈ ​സ​ർ​വീ​സി​ന് അ​നു​മ​തി​യു​ള്ള​ത്.

വി​മാ​നം ചൈ​നീ​സ് വ്യോ​മാ​തി​ർ​ത്തി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് തെ​റ്റാ​യ വി​മാ​ന​മാ​ണ് അ​യ​ച്ച​തെ​ന്ന വി​വ​രം അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ പൈ​ല​റ്റി​നോ​ട് വി​മാ​നം തി​രി​കെ കൊ​ണ്ടു​വ​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് നേ​രി​ട്ട ബു​ദ്ധി​മു​ട്ടി​ൽ എ​യ​ർ ഇ​ന്ത്യ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ശ​രി​യാ​യ വി​മാ​നം ഉ​പ​യോ​ഗി​ച്ച് യാ​ത്ര പു​ന​രാ​രം​ഭി​ക്കു​മെ​ന്നും എ​യ​ർ​ലൈ​ൻ വ​ക്താ​വ് അ​റി​യി​ച്ചു. ഈ ​വീ​ഴ്ച​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Viral

ക്യാമറ കണ്ടപ്പോൾ കളി മാറി; എയർ ഇന്ത്യ ജീവനക്കാരിയുടെ ഇരട്ടത്താപ്പ് വെളിച്ചത്ത്

എ​യ​ർ ഇ​ന്ത്യ വീ​ണ്ടും വി​വാ​ദ​ച്ചു​ഴി​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​രോ​ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തെ​യും സേ​വ​ന​ത്തി​ലെ പോ​രാ​യ്മ​ക​ളെ​യും ചൊ​ല്ലി​യു​ള്ള പു​തി​യൊ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​താ​ണ് വി​മാ​ന​ക്ക​മ്പ​നി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ദു​ബാ​യി​ലേ​ക്ക് പോ​കാ​നി​രു​ന്ന ഒ​രു വ​യോ​ധി​ക​നാ​യ യാ​ത്ര​ക്കാ​ര​നോ​ട് എ​യ​ർ ഇ​ന്ത്യ​യു​ടെ വ​നി​താ ജീ​വ​ന​ക്കാ​രി തീ​ർ​ത്തും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യും സ​ഹ​താ​പ​മി​ല്ലാ​തെ​യും പെ​രു​മാ​റി എ​ന്ന​താ​ണ് പ്ര​ധാ​ന പ​രാ​തി.

പു​ല​ർ​ച്ചെ നാ​ല് മ​ണി​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം പ​ല​ത​വ​ണ വൈ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ത​ന്‍റെ യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തോ​ടെ പ​രി​ഭ്രാ​ന്ത​നാ​യ വ​യോ​ധി​ക​ൻ, അ​തേ സ​മ​യ​ത്ത് ത​ന്നെ​യു​ള്ള എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​രി​യെ സ​മീ​പി​ച്ചു.

എ​ന്നാ​ൽ ഈ ​ഘ​ട്ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന ജീ​വ​ന​ക്കാ​രി അ​ങ്ങേ​യ​റ്റം അ​നാ​ദ​ര​വോ​ടെ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്ന് മ​റ്റൊ​രു യാ​ത്ര​ക്കാ​രി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

സ​ഹ​യാ​ത്രി​ക ഈ ​ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ മാ​ത്ര​മാ​ണ് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ പോ​ലും ജീ​വ​ന​ക്കാ​രി ത​യ്യാ​റാ​യ​തെ​ന്നാ​ണ് വി​വ​രം.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഈ ​ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​യോ​ധി​ക​ന് അ​ർ​ഹ​മാ​യ സ​ഹാ​യം സ​മ​യ​ത്ത് ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലെ ഇ​ക്ക​ണോ​മി ക്ലാ​സ് ടി​ക്ക​റ്റു​ക​ൾ മു​ഴു​വ​ൻ വി​റ്റു​പോ​യി.

ഇ​തോ​ടെ അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​സ​ഹാ​യ​നാ​യി കു​ടു​ങ്ങി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​ണു​ണ്ടാ​യ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ 'വാ​ഷ്‌​മ അ​യൂ​ബി' എ​ന്ന അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഈ ​വീ​ഡി​യോ കാ​ണു​ക​യും എ​യ​ർ ഇ​ന്ത്യ​യു​ടെ സേ​വ​ന നി​ല​വാ​ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

ടാ​റ്റ ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്ത​തി​നു​ശേ​ഷ​വും എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ൽ പ്ര​തീ​ക്ഷി​ച്ച മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം.

ലോ​ക​നി​ല​വാ​ര​മു​ള്ള എ​യ​ർ​ലൈ​നു​ക​ളാ​യ സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​നോ​ടോ ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സി​നോ​ടോ മ​ത്സ​രി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ ഇ​നി​യും ഏ​റെ ദൂ​രം സ​ഞ്ച​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, പു​ല​ർ​ച്ചെ​യു​ള്ള ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് എ​ല്ലാ​പ്പോ​ഴും മി​ക​ച്ച രീ​തി​യി​ൽ പെ​രു​മാ​റാ​ൻ ക​ഴി​ഞ്ഞെ​ന്നു വ​രി​ല്ലെ​ന്നും എ​യ​ർ ഇ​ന്ത്യ കൗ​ണ്ട​റി​ൽ നി​ന്ന് മ​റ്റ് വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ടി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​മെ​ന്നും ചി​ല​ർ ജീ​വ​ന​ക്കാ​രി​യെ അ​നു​കൂ​ലി​ച്ച് അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

വി​മാ​ന​ക്ക​മ്പ​നി​ക​ൾ യാ​ത്ര​ക്കാ​രു​ടെ മ​നോ​വി​ഷ​മം മ​ന​സി​ലാ​ക്കി കൂ​ടു​ത​ൽ മാ​നു​ഷി​ക​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന ച​ർ​ച്ച​ക​ൾ​ക്കും ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

 

Kerala

വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും: കേരളത്തോട് വിവേചനമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

തി​രു​വ​ന​ന്ത​പു​രം: വെ​ട്ടി​ക്കു​റ​ച്ച വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ളി​ല്‍ വ​ന്ന കു​റ​വ് നി​ക​ത്തു​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ര്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഴ്ച​യി​ൽ 42 വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ കു​റ​വു​ണ്ട്. കോ​ഴി​ക്കോ​ടും കൊ​ച്ചി​യി​ലും നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു വ​രു​ത്തി.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു വി​ടു​ക​യാ​ണ്. അ​വ​യി​ൽ പ​ല​തും സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. അ​തു​വ​ഴി കേ​ര​ള​ത്തി​ന്‍റെ പൊ​തു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ട് വി​വേ​ച​നം കാ​ണി​ക്കു​ന്നു.

ആ​വ​ശ്യ​ക​ത കൂ​ടു​ത​ലു​ള്ള സ​മ​യ​ത്ത് സേ​വ​നം വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ല. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ര​ണ്ട​ര ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പ്ര​വാ​സി​ക​ളു​ള്ള കേ​ര​ള​ത്തെ സേ​വ​ന​ങ്ങ​ളി​ലെ ത​ട​സ​മോ കു​റ​വോ വ​ലി​യ രീ​തി​യി​ലാ​ണ് ബാ​ധി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള റ​ദ്ദാ​ക്കി​യ വി​മാ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും കേ​ര​ള​ത്തി​ൽ വേ​രു​ക​ളു​ള്ള ദേ​ശീ​യ വി​മാ​ന ക​ന്പ​നി എ​ന്ന നി​ല​യി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ് പ്ര​സ് സം​സ്ഥാ​ന​ത്തോ​ട് വി​വേ​ച​നം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

National

വി​മാ​ന​യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​ര​ൻ കോ​ക്പി​റ്റി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ചു; വി​മാ​ന​ത്തി​ൽ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ

ബം​ഗ​ളൂ​രു: വി​മാ​ന​യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​ര​ൻ കോ​ക്പി​റ്റി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വാ​ര​ണ​സി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബോ​യിം​ഗ് 737 മാ​ക്സ് 8 വി​മാ​ന​ത്തി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

കോ​ക്പി​റ്റ് മേ​ഖ​ല​യി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​ര​ൻ കോ​ക്പി​റ്റി​ലേ​ക്ക് കൃ​ത്യ​മാ​യ പാ​സ്കോ​ഡ് അ​ടി​ച്ചാ​ണ് ക​യ​റാ​ൻ ശ്ര​മി​ച്ച​ത്. ഇ​തോ​ടെ വി​മാ​നം ത​ട്ടി​ക്കൊ​ണ്ട് പോ​കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് ഭ​യ​ന്ന പൈ​ല​റ്റ് കോ​ക്പി​റ്റ് തു​റ​ന്നി​ല്ല. എ​ട്ട് പേ​രാ​ണ് ഈ ​യാ​ത്ര​ക്കാ​ര​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.

വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ഒ​ൻ​പ​ത് യാ​ത്ര​ക്കാ​രെ​യും സി​ഐ​എ​സ്എ​ഫി​ന് കൈ​മാ​റി. രാ​വി​ലെ എ​ട്ടേ​കാ​ലോ​ടെ ടേ​ക്ക് ഓ​ഫ് ചെ​യ്ത വി​മാ​നം 10.21നാ​ണ് വാ​ര​ണാ​സി​യി​ൽ ലാ​ൻ​ഡ് ചെ​യ്ത​ത്.

National

എയർ ഇന്ത്യ വിമാനങ്ങളിൽ ലഗേജ് എത്തിയില്ല; പ്രതിഷേധിച്ച് യാത്രക്കാർ

പാ​​​​​റ്റ്ന: ബിഹാറിലെ പ​​​​റ്റ്ന വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ല​​​​ഗേ​​​​ജ് കാ​​​​ണാ​​​​താ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​തി​​​​ഷേ​​​​ധം. ചെ​​​​​ന്നൈ​​​​​യി​​​​​ൽ​​​​​നി​​​​​ന്നും ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ​​​​​നി​​​​​ന്നും എ​​​​ത്തി​​​​യ വി​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഏ​​​​താ​​​​നും​​​​ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ല​​​​ഗേ​​​​ജാ​​​​ണ് കാ​​​​ണാ​​​​താ​​​​യ​​​​ത്. ബം​​​​ഗ​​​​ളൂരു​​​​വി​​​​ലെ​​​​യും ചെ​​​​ന്നൈ​​​​യി​​​​ലെ​​​​യും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ ഏ​​​​താ​​​​നും ല​​​​ഗേ​​​​ജു​​​​ക​​​​ൾ അ​​​​വി​​​​ടെ കു​​​​ടു​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യം യാ​​​​ത്ര​​​​ക്കാ​​​​ർ അ​​​​റി​​​​ഞ്ഞ​​​​തു​​​​മി​​​​ല്ല.
പാ​​​​റ്റ്ന​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ശേ​​​​ഷം ല​​​​ഗേ​​​​ജ് കാ​​​​​ണാ​​​​​താ​​​​​യ​​​​​തോ​​​​​ടെ അ​​​​വ​​​​ർ ക​​​​​ടു​​​​​ത്ത അ​​​​​മ​​​​​ർ​​​​​ഷ​​​​​വും പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വും രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​​ത്ര​​​​​യും വേ​​​​​ഗം ല​​​​​ഗേ​​​​​ജ് എ​​​​​ത്തി​​​​​ക്കാ​​​​​മെ​​​​ന്ന് സു​​​​ര​​​​ക്ഷാ​​​​ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള സി​​​​​ഐ​​​​​എ​​​​​സ്എ​​​​​ഫും വി​​​​​മാ​​​​​ന​​​​​ക്ക​​​​​ന്പ​​​​​നി​​​​യും ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷം അ​​​​യ​​​​ഞ്ഞ​​​​ത്. ല​​​​​ഗേ​​​​​ജു​​​​ക​​​​ൾ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ വി​​​​ലാ​​​​സ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചു​​​​ന​​​​ൽ​​​​കാ​​​​മെ​​​​ന്നാ​​​​ണ് വാ​​​​ഗ്ദാ​​​​നം.

Editorial

തലനാരിഴയ്ക്ക് ഇവർ രക്ഷപ്പെട്ടില്ല

കണ്ണടച്ചാലും മറയാത്തൊരു അഗ്നിഗോളം ലോകത്തെ പൊള്ളിക്കുന്നു. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് കത്തിയമർന്ന വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ലോകത്തിന്റെ നൊമ്പരമായി.
വിമാനം ഇടിച്ചുതകർന്ന ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളും മരിച്ചവരിലുണ്ട്. അപകടകാരണം പുറത്തുവരാനിരിക്കുന്നതേയുള്ളു. നടുക്കത്തിൻ്റെയും ഹൃദയവേദനയുടെയും ഈ നിമിഷത്തിൽ, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
അതേസമയം, ആശങ്കയുടെ ഒരു നിഴൽ വ്യോമയാത്രികരെ വലയം ചെയ്‌തിട്ടുമുണ്ട്. ടിക്കറ്റിനു വലിയ നിരക്കാണ് ഈടാക്കുന്നതെങ്കിലും എയർ ഇന്ത്യ വിമാനങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾപോലും നടത്തുന്നില്ലെന്ന ആരോപണം മുമ്പേ ഉള്ളതാണ്.
ആറു മാസം മുമ്പ് തകരാറുണ്ടായിട്ടുള്ള എയർ ഇന്ത്യ വിമാനമാണ് ഇന്നലെ തകർന്നത് എന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, അപകടം വിളിച്ചുവരുത്തിയതാണോയെന്നു സംശയിക്കേണ്ടിവരും. അപകടത്തിൻ്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തി വ്യോമയാന സുരക്ഷ വിട്ടുവീഴ്‌ചയില്ലാതെ ഉറപ്പാക്കാൻ എയർ ഇന്ത്യ ഉടമയായ ടാറ്റയ്ക്കും സർക്കാരിനും ബാധ്യതയുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനമാണ് നിമിഷങ്ങൾക്കകം കത്തിയമർന്നത്. ഇന്ത്യക്കാരും ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരുമായി 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ എല്ലാവരും മരിച്ചെന്ന് അഹമ്മദാബാദ് പോലീസ് സ്ഥിരീairindiaAIകരിച്ചെങ്കിലും രമേഷ് ബിശ്വാസ് കുമാർ എന്നയാൾ പരിക്കേറ്റ് ചികിത്സയിലുണ്ടെന്ന് പിന്നീട് തിരുത്തി. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത സ്ഥിതിയിലായിരുന്നു.
ഉച്ചയ്ക്ക് 1.38നാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്നത്. തൊട്ടടുത്ത് മേഘാനിയിലുള്ള ബി.ജെ. മെഡിക്കൽ കോളജിൻ്റെ ഹോസ്റ്റലിൽ ഇടിച്ചു കത്തുകയായിരുന്നു.
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാർഥികളും മരിച്ചവരിൽ ഉൾപ്പെടുന്നു. കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറാണ് മരിച്ച മലയാളി. കേരളത്തിൽ സർക്കാർ സർവീസിൽ നഴ്‌സായിരുന്ന രഞ്ജിത അവധിയെടുത്ത് ഇംഗ്ലണ്ടിൽ ജോലി ചെയ്യുകയായിരുന്നു. നാലു ദിവസം അവധിക്കു നാട്ടിലെത്തിയ രഞ്ജിത രാജിവച്ച് നാട്ടിൽ വന്നു ജോലി ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നെങ്കിലും സ്വപ്‌നങ്ങളെല്ലാം ചാരമായി.
അപകടകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എയർ ഇന്ത്യക്കെതിരേ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. ഇന്നലെ അപകടത്തിൽ പെടുന്നതിനുമുമ്പ്, വിമാനത്തിൽ ഡൽഹിയിൽനിന്ന് അഹമ്മദാബാദിലേക്കു യാത്ര ചെയ്‌തിരുന്ന ആകാശ് പറയുന്നത്, വിമാനത്തിൽ എയർ കണ്ടീഷണർ ഉൾപ്പെടെ പ്രവർത്തിക്കുന്നില്ലായിരുന്നെന്നാണ്.
ഈ വിമാനം ആറു മാസം മുമ്പ് തകരാറിലായിരുന്നെന്നും റിപ്പോർട്ടുണ്ട്. ജൂൺ മൂന്നിന് ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക‌്സ്പ്രസ് വിമാനം ഇന്ത്യയിൽനിന്ന് സ്പെയർ പാർട്സ് എത്താത്തതിനെത്തുടർന്ന് ഒന്നര ദിവസത്തോളം വൈകിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ നാലിനാണ് തിരുവനന്തപുരത്തുനിന്നു മസ്‌കറ്റിലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ‌്പ്രസിൽ ടേക് ഓഫിനു തൊട്ടുമുമ്പ് പുകയും ദുർഗന്ധവും ഉയർന്നത്. യാത്രക്കാർ ബഹളം വച്ചതോടെയാണ് അധികൃതർ വിവരം അറിഞ്ഞതുപോലും. ഇക്കഴിഞ്ഞ ജനുവരി 11ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബ്രേക്ക് തകരാറിലായി മണിക്കുറുകളോളം അബുദാബിയിൽ കിടന്നു.
മന്ത്രി എ.കെ. ശശീന്ദ്രൻ അടക്കം തിരുവനന്തപുരത്തേക്കുള്ള അമ്പതിലേറെ യാത്രക്കാർ ഉണ്ടായിരുന്ന എയർ ഇന്ത്യ വിമാനം ഒരു മണിക്കൂർ പറന്നശേഷം സാങ്കേതിക തകരാർ മൂലം മുംബൈയിൽ തിരിച്ചിറക്കിയത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്.
ഡൽഹിയിലെ കൊടുംചൂടിൽ പാറ്റ്നയിലേക്കുള്ള വിമാനത്തിൽ എസിയില്ലാതെ മണിക്കുറുകളോളം യാത്രക്കാർ വിയർത്തുകുളിച്ചത് കഴിഞ്ഞ മാസം. ഇക്കഴിഞ്ഞ മാർച്ചിൽ ഷിക്കാഗോ-ഡൽഹി വിമാനം പറന്നുയർന്ന് 10 മണിക്കുറിനുശേഷം സാങ്കേതിക തകരാറിനെത്തുടർന്ന് അതേ വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു.
കഴിഞ്ഞ നവംബറിൽ തായ്‌ലൻഡിൽ ഒരു വിമാനം കിടന്നത് നാലു ദിവസമാണ്. ആഭ്യന്തര, അന്താരാഷ്ട്ര ഭേദമില്ലാതെ, യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവങ്ങൾ പറയാനാണെങ്കിൽ ഇനിയുമുണ്ട്. പക്ഷേ, ഇന്നലെ അവർ രക്ഷപ്പെട്ടില്ല.
ഇതൊക്കെ ഉത്തരവാദപ്പെട്ടവർ ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്നലത്തെ അപകടം സംഭവിക്കുമായിരുന്നോയെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാനാവില്ല. ഇന്നലത്തെ ദുരന്തം ആരുടെയും കുറ്റമല്ലെങ്കിൽ പോലും എയർ ഇന്ത്യയുടെ വിമാനങ്ങൾ യാത്രാ യോഗ്യമാണോയെന്ന് ഇനിയെങ്കിലും അടിയന്തരമായി പരിശോധിക്കണം.
വൻതുക ടിക്കറ്റിനു മുടക്കി ഭീതി വിലയ്ക്കു വാങ്ങേണ്ട ഗതികേടിലാണ് യാത്രക്കാരും കുടുംബാംഗങ്ങളും. കെടുകാര്യസ്ഥതയുടെ വിലയാണ് ഇന്നലത്തെ ദുരന്തമെങ്കിൽ, എയർ ഇന്ത്യയുടെ ഇപ്പോഴത്തെ ഉടമയായ ടാറ്റയാണോ കേന്ദ്രസർക്കാരാണോ ഒന്നാം പ്രതിയെന്നേ അറിയേണ്ടതുള്ളു

National

ടേ​ക്ക് ഓ​ഫി​നി​ടെ അ​പ​ക​ടം; അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു. ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ 242 യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1:10നാ​ണ് അ​പ​ക​ടം. ടേ​ക്ക് ഓ​ഫി​നി​ടെ മ​ര​ത്തി​ല്‍ ഇ​ടി​ച്ച ശേ​ഷം ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളോ​ട് എ​ത്ര​യും വേ​ഗം അ​പ​ക​ട​സ്ഥ​ല​ത്തെ​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up